Saturday, August 19, 2006

അയാള്‍

കണ്ണുകളില്‍ കുസൃതി ഒളിപ്പിച്ചവള്‍ പറഞ്ഞു..
“ചേട്ടനെക്കാണാന്‍ മമ്മുട്ടിയെപ്പോലെയുണ്ട്...”
പിന്നീടൊരിക്കല്‍ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടവള്‍ മൊഴിഞ്ഞു..
“ചേട്ടനെക്കാണാന്‍ മോഹന്‍ലാലിനേപ്പോലെയുണ്ട്...”
പക്ഷേ അവളൊരിക്കലും പറഞ്ഞില്ല.. ‘അയാള്‍ അയാളെപ്പോലെയുണ്ടെന്ന്’

11 comments:

മുസ്തഫ|musthapha said...

ഒരു വളരെ ചെറിയ പരീക്ഷണം, വിജയിച്ചാല്‍ ഇനിയും തുടരാം.. ഇല്ലെങ്കില്‍... :)
വായിക്കണം, കമന്‍റണം
നന്ദി.

myexperimentsandme said...

നുറുങ്ങ് ഇഷ്ടമായി.

മമ്മൂട്ടിയെപ്പോലുണ്ടെന്ന് പറഞ്ഞ് ദി കിംഗ് സ്റ്റൈലില്‍ സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമൊക്കെ പോക്കറ്റിലിട്ട് നടക്കാന്‍ തുടങ്ങുമ്പോള്‍ അടുത്ത ദിവസം ലാലേട്ടനെപ്പോലുണ്ടെന്ന് പറഞ്ഞ് ആന്‍സിയോട് ക്ഷമയും ചോദിച്ച് ഒരു വശം ചെരിഞ്ഞ് നടന്ന് പിന്നെ കുറച്ച് നാള്‍ കഴിയുമ്പോള്‍ മണിയെപ്പോലുണ്ടെന്ന് പറഞ്ഞ് നാടന്‍ പാട്ടും പാടി നടന്ന്...

...പാവം മനുഷ്യന്‍. അയാളെപ്പോലുണ്ടെന്ന് പറയുന്നത് തന്നെ നല്ലത്. പക്ഷേ അയാളോട് അയാളെ പോലെ എന്ന് ഉപമിക്കാന്‍ അയാളുടെ അപരനില്ലല്ലോ. മാത്തമാറ്റിക്കലി ഇമ്പോസിഷ്യബിള്‍.

എഴുതി വന്നപ്പോള്‍ കണ്ട്രോള്‍ കിട്ടിയില്ല, അതുകൊണ്ടാണേ :)

Visala Manaskan said...

‘അയാള്‍ അയാളെപ്പോലെയുണ്ടെന്ന്‘ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല എന്ന് കരുതി പറയാതിരുന്നതാവും!

‘ചേട്ടന്റെ ശബ്ദം മമ്മുട്ടിയുടെ പോലെ‘ എന്നും ടി കക്ഷി തന്നെയാണോ പറഞ്ഞത്?

ആളെ വിശ്വസിച്ചോളൂ..പറഞ്ഞതൊന്നും വെറുതെയല്ല!

മുസ്തഫ|musthapha said...

വക്കാരിമഷ്ടാ said...
നുറുങ്ങ് ഇഷ്ടമായി.

മമ്മൂട്ടിയെപ്പോലുണ്ടെന്ന് പറഞ്ഞ് ദി കിംഗ് സ്റ്റൈലില്‍ സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമൊക്കെ പോക്കറ്റിലിട്ട് നടക്കാന്‍ തുടങ്ങുമ്പോള്‍ അടുത്ത ദിവസം ലാലേട്ടനെപ്പോലുണ്ടെന്ന് പറഞ്ഞ് ആന്‍സിയോട് ക്ഷമയും ചോദിച്ച് ഒരു വശം ചെരിഞ്ഞ് നടന്ന് പിന്നെ കുറച്ച് നാള്‍ കഴിയുമ്പോള്‍ മണിയെപ്പോലുണ്ടെന്ന് പറഞ്ഞ് നാടന്‍ പാട്ടും പാടി നടന്ന്...

...പാവം മനുഷ്യന്‍. അയാളെപ്പോലുണ്ടെന്ന് പറയുന്നത് തന്നെ നല്ലത്. പക്ഷേ അയാളോട് അയാളെ പോലെ എന്ന് ഉപമിക്കാന്‍ അയാളുടെ അപരനില്ലല്ലോ. മാത്തമാറ്റിക്കലി ഇമ്പോസിഷ്യബിള്‍.

എഴുതി വന്നപ്പോള്‍ കണ്ട്രോള്‍ കിട്ടിയില്ല, അതുകൊണ്ടാണേ :)

2:59 PM

Anonymous said...

ഏ:ഇവിടെ കമന്റ് ഇടുന്നത് പിന്മൊഴില് വരുന്നുണ്ടോ?
ബി:പിന്മൊഴിയോ? അതെന്താ?

ഒന്നുല്യഷ്ടാ. ഞാനൊന്നും ചോദിച്ചൂല്യ, ചേട്ടനൊന്നും പറഞ്ഞൂല്യ!

Unknown said...

നമ്മള്‍ക്ക് താല്‍പ്പര്യമുള്ളതല്ലേ നമ്മുടെ കണ്ണുകള്‍ തിരയൂ. അവള്‍‍ക്ക് താല്പര്യമുള്ളവ അവള്‍ കാണുന്നുണ്ടല്ലോ എന്ന് സമാധാനിക്കൂ.

ഇഷ്ടമായി.

മുസ്തഫ|musthapha said...

വക്കാരിമാഷേ, ഭാഗ്യം അല്ലേ..?
ടി.ജി.രവിയോടും, കെ.പി.ഉമ്മറിനോടും ഉപമിക്കാതിരുന്നത്..:)

വിശാലാ..
ഞാന്‍ കൃതാര്‍ത്ഥനായി.
മമ്മുട്ടിയുടെ ശബ്ദം സൂര്യമാനസത്തിലെയാണോ ഉദ്ദേശിച്ചത്..!

Rasheed Chalil said...

അതു പ്രത്യ്യേകിച്ച് പറയേണ്ട കാര്യമുണ്ടോ..
അല്ലെങ്കില്‍ പറഞ്ഞാല്‍ വിഷമവാവും എന്നു കരുതിയാവും
ഇനി ഇതൊന്നും അല്ലെങ്കില്‍ വേറെ എന്തെങ്കിലും ആവും ......... ആര്‍ക്കറിയാം...

ബാബു said...

അപ്പോല്‍ അയാള്‍ അഭിനയിക്കുകയായിരുന്നു, അല്ലേ?

ബിന്ദു said...

അതു കണ്ണാടി നോക്കുമ്പോള്‍ മനസ്സിലാക്കും എന്നു വിചാരിച്ചാവും. :)

:: niKk | നിക്ക് :: said...

പക്ഷെ, അവള്‍ എന്നോട് പറഞ്ഞിരുന്നു ഞാന്‍ എന്നെപ്പോലെയുണ്ടെന്ന്...

ഉദ്യമം വിജയിച്ചല്ലോ.. ;)