Saturday, August 05, 2006

ആദ്യമായ്

സ്വാഗതം ഒതിയവര്‍ക്കും ഇനിയും സ്വാഗതം ഒതാനിരിക്കുന്നവര്‍ക്കും നന്ദി...
എന്നെ ഈ ഭൂലോകത്തിലോട്ട് കൈപിടിച്ചു കൊണ്ടു വന്ന എന്‍റെ പ്രിയ സുഹ്രുത്ത് കൊച്ചി രാജാവിനോടുള്ള (നിക്ക്) കടപ്പാട് ഞാന്‍ മറച്ചുവെക്കുന്നില്ല.

എന്‍റെ ഒരു സ്വന്തം അനുഭവം കൊണ്ടു തുടങ്ങട്ടെ... അനുഗ്രഹിച്ചാലും :)
തൊട്ടടുത്ത സ്കൂള്‍ പരിസരത്ത് വായി നോക്കി നടക്കണ കാലം. ഒരു പ്രണയം തളിരിടുന്നു. അവളെ എന്‍റെ ഇഷ്ടം എങ്ങിനെയും അറിയിച്ചേ പറ്റു. അന്നിപ്പോഴത്തെപ്പോലെ എസ് എം എസ് സൌകര്യം ഒന്നുമില്ല. പിന്നെ രണ്ടു മാര്‍ഗ്ഗമാണുള്ളത്. ഒന്ന് - ചങ്കുറപ്പോടെ നേരിട്ടു കാര്യം പറയുക. രണ്ട് - എഴുതി അറിയിക്കുക തന്നെ. ഓന്നാമത്തെ സംഭവം ഒട്ടുമില്ലാത്തതോണ്ട് രണ്ടാമതു പറഞതു തന്നെ ശരണം.
പ്രണയ ലേഖനം റെഡി, പക്ഷെ എങ്ങിനെ അവളുടെ കയ്യിലതെത്തിക്കും!. അവസാനം പലവിധ മോഹനവാഗ്ദാനങള്‍ നല്‍കി ആ കുട്ടിയുടെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന എന്‍റെ ഇരട്ട അനുജന്‍മാരെ കയ്യിലെടുത്തു, അവരാ ദ്വൌത്യം ഏറ്റെടുത്തു. ദിവസങ്ങള്‍ പിന്നിടുന്നു, ഒന്ന് - രണ്ട് - മൂന്ന് - നാല്, ആ കുട്ടിയുടെ ഒരു പ്രതികരണവുമില്ല. എന്നെ ഇഷ്ടപ്പെടാതിരിക്കാന്‍ മാത്രം സൌന്ദര്യമൊന്നും ആ കുട്ടിക്കുണ്ടായിരുന്നില്ല :). ആ കുട്ടിയുടെ മുഖത്തു ഒരു ഭാവമാറ്റവുമില്ല. പക്ഷെ, വീടിന്‍റെ അകത്തളങ്ങളില്‍ ചില ഡയലോകുകള്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. 'കുട്ടിയെ മോഹിക്കാന്‍ എനിക്കര്‍ഹതയുണ്ടോ എന്നെനിക്കറിയില്ല' തുടങ്ങി എനിക്കു പരിചിതമായ ചില ഡയലോകുകള്‍. അതെ, ഞാനറിഞ്ഞു - എന്‍റെ പ്രണയ ലേഖനം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അനുജന്മാര്‍ എനിക്കിട്ടു പാര വെച്ചിരിക്കുന്നു.

ഗുണപാഠം - പ്രണയിച്ചില്ലെങ്കിലും വേണ്ടില്ല, അനുജന്മാരെ ദൂതന്മാരാക്കരുത്.

5 comments:

:: niKk | നിക്ക് :: said...

ആരാ ആ പെണ്‍കുട്ടി ?? ഇപ്പോ കക്ഷി എവിടെയാണ്‌? പേരെങ്കിലും അറിയാമായിരുന്നോ?

:: niKk | നിക്ക് :: said...

അതേയ്‌ വേഡ്‌ വെരിഫിക്കേഷന്‍ ഓണ്‍ ചെയ്തു വെക്കൂട്ടോ :)

Sreejith K. said...

ഹ ഹ. അഗ്രജാ, എന്നാലും നിനക്ക് പറ്റിയ പറ്റേ. ഇഷ്ടായി.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.
http://ashwameedham.blogspot.com/2006/07/blog-post_28.html

Sureshkumar Punjhayil said...

Good work... Best wishes...!!!

mansoor said...

സാര്‍ പുതിയ
ബ്ലോഗ്‌ സെറ്റിംഗ്സ് സെറ്റ് ചെയ്യുന്നത് എങ്ങിനെയാണ്ണ്‍