സ്വാതന്ത്ര്യദിനാശംസകള്‍
ഇന്ന് ആഗസ്റ്റ് 15, സ്വാതന്ത്ര്യദിനം. എല്ലാവര്‍ക്കും ആശംസകള്‍
നിത്യസഹയാത്രികരായ ആറ് പേര്‍ - മൂന്ന് ഇന്ത്യക്കാര്‍... മൂന്ന് പാകിസ്താനികള്‍
സുഹൈല്‍, സന, ആസിഫ്, സല്‍മ, ഹനീഫ്... പിന്നെ ഞാനും.
‘ആസാദ് മുബാറക്’ പരസ്പരം ആശംസകള്‍ നേര്‍ന്നു.
അറുപത് വര്‍ഷം മുന്‍പ് നടന്ന ഒരു വിഡ്ഡിത്തരമോര്‍ത്തോ,
അതോ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന വിഡ്ഡിത്തരങ്ങളോര്‍ത്തോ..
എന്തോ, അറിയില്ല എല്ലാവരുടെ ചുണ്ടിലും ഒരു ചെറുപുഞ്ചിരി നിറഞ്ഞിരുന്നു.
1 comment:
എന്‍റെ ഉദ്ദേശം വ്യക്തമാണ് സുഹൃത്തേ,
വിഡ്ഡിത്തത്തിന് ആരും അഭിവാദ്യം
അര്‍പ്പിക്കില്ലല്ലോ.. അല്ലേ..!
നിഷ്ക്കളങ്കമായ രാജ്യസ്നേഹം മാത്രം കൈമുതലാക്കി, നാമറിഞ്ഞവരേക്കാളും കൂടുതല്‍ നാമറിയാതെ പോയ അനേകായിരങ്ങള്‍ ചോര ചിന്തിയും ജീവന്‍ നല്‍കിയും നേടി തന്ന സ്വാതത്ര്യം, അക്കഥകള്‍ വായിക്കുമ്പോള്‍ ഉള്ളം തുടിക്കുന്ന ഈയുള്ളവന് താങ്കള്‍ പറഞ്ഞ അര്‍ത്ഥത്തില്‍ ചിന്തിക്കാനാവില്ല.
ഇനിയും വ്യക്തമാക്കണമെന്നില്ലെന്ന് തോന്നുന്നു - ഞാനുദ്ദേശിച്ചത് വിഭജനവും അതിന്‍റെ പേരില്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന കലഹങ്ങളുമാണെന്ന്..!!!
Post a Comment