Wednesday, October 25, 2006

മഴ

മഴയെപ്പറ്റി പറയാന്‍ അയാള്‍ക്കെപ്പോഴും ആയിരം നാവായിരുന്നു.

കോരിച്ചൊരിയുന്ന മഴ... ആ ഓര്‍മ്മ പോലും അയാളെ കുളിരണിയിച്ചിരുന്നു.

മരുഭൂവിന്‍റെ കത്തിയെരിയുന്ന ചൂടില്‍, അയാളുടെ മനസ്സിനു പുളകമേകാന്‍‍ ആര്‍ത്തലച്ച് പെയ്യുന്ന മഴക്കാലത്തിന്‍റെ ഓര്‍മ്മകളുണ്ടായിരുന്നു.

അയാളുടെ സ്വപ്നങ്ങളിലെന്നും മഴയുണ്ടായിരുന്നു.

* * * *

വിമാനത്താവളത്തില്‍ ലഗ്ഗേജുമായി ഒതുങ്ങി നിന്നയാള്‍ പിറുപിറുത്തു...!

‘ഈ നാശം പിടിച്ച മഴ...’

19 comments:

മുസ്തഫ|musthapha said...

‘മഴ’ ഒരു ‘അര്‍ക്കീസ്’ പോസ്റ്റ്

വല്യമ്മായി said...

ഞാന്‍ വിചാരിച്ചു ഇന്നലെ ഷാര്‍ജയില്‍ മഴ പെയ്തെന്ന്.ഇക്കരെ നില്ക്കുമ്പോള്‍ അക്കരെ പച്ച അല്ലേ

Rasheed Chalil said...

സ്റ്റോപ്പില്‍ ബസ്സിനായി കാത്തിരിക്കുമ്പോള്‍ നിര്‍ത്താതെ പോവുന്ന ഡ്രൈവര്‍ക്കെതിരെ വാചാലമാവുന്നവന്‍. അടുത്ത ബസ്സ് നിര്‍ത്തി അതില്‍ കയറികൂടിയ ശേഷം അത് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ ‘എല്ലായിടത്തും നിര്‍ത്തി ഇനി എപ്പോഴാണാവോ‘ എന്ന് ശപിക്കുന്നവന്‍‍.

വിരോധാഭാസം അല്ലേ... അഗ്രജാ നന്നായിരിക്കുന്നു.

പട്ടേരി l Patteri said...

മാഷേ
ഈ മഴയല്ല പ്രശ്നം ....എയര്‍പോര്‍ട്ടിനു പുറത്തെ ചളിവെള്ളം കെട്ടിക്കിടക്കുന്ന പാര്‍ക്കിങ്ങും അവിടെക്കെത്താന്‍ മഴയത്ത് നടത്തിപ്പിക്കുന്ന "വികസനവും " ആണു പ്രശ്നം . വരവേല്ക്കാന്‍ വരുന്നവരുടെ പുഞ്ചിരിയില്‍ നമ്മള്‍ ഇതൊക്കെ മറക്കില്ലേ :)
"മഴയെ കുറ്റം പറയരുതു , ങാ പറഞ്ഞേക്കാം .;;)

സുല്‍ |Sul said...

നല്ല ചിന്ത.
കഴിഞ്ഞ ലീവിനു പോയപ്പോള്‍ ഞാന്‍ അനുഭവിച്ചതാണ്. 20 ദിവസത്തില്‍ 8 ദിവസം മഴ കണ്ടു (കൊണ്ടു) പോയി.

ലിഡിയ said...

അത് ചതിയായി പോയി അഗ്രജാ...ഈ ഗൃഹാതുരത്വവും ഓര്‍മ്മയിലെ വസന്തവും ഒക്കെ വെറും ജാപ്പാണം പുകലയ്ക്ക് കൂട്ടാണെന്ന് ഇത്ര വിളിച്ച് പറയരുതായിരുന്നു.

സ്വാരസ്യം കലക്കി..

-പാര്‍വതി.

Anonymous said...

മഴ ... എപ്പൊഴും മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒന്നാണു.. എതായാലും കൊള്ളാം . പിന്നെ എല്ലാരും ഈ മാങ്കുട്ട്യെ ഒന്നു നോക്കൂ
www.maankutty.tk

thoufi | തൗഫി said...

മഴയപ്പറ്റി പറയാന്‍ അയാള്‍ക്കു മാത്രമല്ല,
എല്ലാര്‍ക്കും ആയിരം നാവാണു.
മഴ തങ്ങളുടെ കാര്യങ്ങള്‍ക്കു തടസ്സമാകുമ്പോള്‍ എല്ലാരും ശപിക്കുന്നതും മഴയെത്തന്നെ.
കുടിവെള്ളം കിട്ടാക്കനിയായ നാടിനേം നാട്ടാരേം കുറിച്ച്‌ വാതോരാതെ എഴുതുന്ന പത്രങ്ങളുടെ
അടുത്ത പേജിലേക്ക്‌ നാമെത്തുമ്പോള്‍ അവിടെ കാണാം :"മഴ ചതിച്ചു;കളി മുടങ്ങി:"

Kiranz..!! said...

നന്നായിരിക്കുന്നു..അധികമായതും അപ്രസക്തമാവുന്നതുമൊക്കെ തള്ളിപ്പറയാന്‍ പണ്ടേ നമ്മള്‍ മിടുക്കന്മാരാ..!

ഖാദര്‍ said...

എന്തു ചെയ്യാനാ
ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ ഇഷ്ടക്കേട്
നാട്ടില്‍ ആറുമാസായി മഴയാ. അയാള്‍ അങ്ങനെയൊക്കെ പിറുപിറുക്കും

ഏറനാടന്‍ said...

അഗ്രജോ,

വേഴാമ്പലിനെപോലെ മഴ കാത്ത്‌ കഴിയുന്ന ഒരു കൂട്ടരുണ്ട്‌ - പൂവാലന്‍മാര്‍! തിരക്കേറിയ ബസ്സിനുള്ളില്‍ തള്ളിക്കയറി മുന്നില്‍ ഇടം പിടിച്ച്‌ പറ്റിനില്‍ക്കുന്ന ഇവര്‍ അന്നേരം മാത്രമേ ദൈവത്തിനെ വിളിക്കൂ: "ഈശ്വരാ മഴ പെയ്യിക്കണേ, പോലീസോ നാട്ടുകാരോ പിടിക്കാതെ നോക്കണേ!" ഘോരമഴയില്‍ ബസ്സിനുള്ളിലെ മങ്ങിയ വെട്ടത്തിലിവര്‍......
എത്രയെണ്ണത്തിനെ ഞങ്ങള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നോ!

മുസ്തഫ|musthapha said...

വല്യമ്മായി: അതേ... അക്കരപ്പച്ച തന്നെ.
ഒ.ടോ: ഇത്തവണത്തെ തേങ്ങയേറ് മിസ്സയില്ല അല്ലേ :)

ഇത്തിരി: എന്‍റെ വരികളെ ശരിക്കറിഞ്ഞതില്‍ സന്തോഷം :)

പട്ടേരി: ഞാന്‍ മഴയെ കുറ്റം പറഞ്ഞതല്ല... നമ്മുടെ (ചിലരുടെ) ഒരു പൊതുവേയുള്ള സ്വഭാവമാണ് ഉദ്ദേശിച്ചത് :)

സുല്‍: ഇന്‍ഷാ അള്ളാ... അടുത്ത വെക്കേഷന്‍ മഴക്കാലത്തേക്ക് മാറ്റി വെക്കാന്‍ ആഗ്രഹിക്കുന്നു... യാത്രകളൊക്കെ ചീറ്റുമെങ്കിലും മോള്‍ക്ക് മഴയെ പരിചയപ്പെടുത്തി കൊടുക്കാലോ എന്നാണ് ചിന്ത! :)

പാര്‍വ്വതി: ശരിയാണ് ഗൃഹാതുരത്വമൊക്കെ ഇങ്ങകലെയിരിക്കുമ്പോള്‍ മാത്രം തികട്ടി വരുന്ന ഒന്നാണെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്... വെക്കേഷന് പണ്ടു നടന്ന ഊടുവഴികളൊക്കെ ഒന്നു കൂടെ താണ്ടണമെന്ന് കരുതും... എബടെ... കാലില്‍ നിന്ന് കിക്കറും, കയ്യില്‍ നിന്ന് ആക്സിലേറ്ററും ഒഴിഞ്ഞിട്ട് വേണ്ടേ! :)

അനോണി: നന്ദി...
ഒ.ടോ: ഇവിടെ പരസ്യത്തിന് ചാര്‍ജ്ജിത്തിരി കൂടുതലാണ് :)

മിന്നാമിനുങ്ങ്: തടസ്സമായി വരുന്നതെല്ലാം വഴിമുടക്കികളായി കാണാനാണ് നമുക്കിഷ്ടം :)

കിരണ്‍സ്: ശരിയാണ് കിരണ്‍... ആ ‘മിടുക്കാ’ണ് നമ്മുടെ മിടുക്ക് :)

ഖാദര്‍: അയാളൊരു പാവാണ്ട്ടാ... വീടണയാനുള്ള കൊത്യോണ്ട് പിറുപിറുത്തതായിരിക്കും :)

ഏറനാടാ: ദൈവത്തിനോടുള്ള ‘പ്രാര്‍ത്ഥന’ വള്ളിപുള്ളി തെറ്റാതെ പറയുന്നുണ്ടല്ലോ :))

വായിച്ചതിലും കമന്‍റിയതിലും സന്തോഷം... എല്ലാവര്‍ക്കും നന്ദി :)

:: niKk | നിക്ക് :: said...

ഉം... നൈസ്.

ഞാന്‍ ഇന്നലെക്കൂടി റെയിന്‍ കോട്ടുണ്ടായിട്ട് പോലും മഴ ആസ്വദിച്ച് നനഞ്ഞാണ് വീട്ടിലെത്തിയത്...

മഴ മഴ മഴ... എന്റെ എല്ലാമെല്ലാമാണ് ;)

മനോജ് കുമാർ വട്ടക്കാട്ട് said...

അതെന്ത്‌ പ്‌രാകല്‍, അഗ്രൂ? ഒരു ടാസ്കി പിടിച്ച്‌ പോയ്ക്കൂടെ?

(അഞ്ചാറ്‌ ദിവസം നാട്ടിലായിരുന്നു. തുലാവര്‍ഷം തിമര്‍ത്ത്‌ പെയ്യുന്നു. ഇടിമിന്നലിന്റെ വമ്പിച്ച ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോ. ശരിക്കും ആസ്വദിച്ചു)

മുസാഫിര്‍ said...

നന്നായിരിക്കുന്നു.പക്ഷെ വിട്ടിലിരുന്നു ചുമ്മാ മഴ പെയ്യുന്നതും നോക്കി ഇരിക്കുന്നതും ഒരു രസമല്ലേ ?

asdfasdf asfdasdf said...

ഈ നാശം പിടിച്ച മഴ...ഗള്‍ഫുകാരന്റെ കുറുക്കിക്കിട്ടിയ ലീവിന് മഴ എന്നുമൊരപശകുനം തന്നെ. എന്നാലും ആ മഴ ഇവിടെ കാണാന്‍ പറ്റില്ലല്ലോയെന്ന വ്യഥയും..

കരീം മാഷ്‌ said...

പന്തലൂര്‍ മലയുടെ മുകളില്‍ ഒരു ബന്ധുവീട്ടില്‍ കല്ല്യാണം പറയാന്‍ പോയപ്പോള്‍ കാറിന്റെ ടയറു ചെമ്മണ്ണില്‍ പൂണ്ടിറങ്ങി കുടുങ്ങിയപ്പോള്‍ പുറത്തു ഘോരഘോരം പേമാരി.കാറിന്റെ ഗ്ലാസ്സുകള്‍ നാലും കയറ്റി ഒ.എന്‍.വി യുടെ "ഒരു വട്ടം കൂടിയെന്‍...." കേട്ടപ്പോള്‍ മുന്‍പൊന്നും കിട്ടിയിട്ടില്ലാത്ത ഒരു സുഖം. മിസ്‌രിയുടെ പാരയും ഫോണിന്റെ ശല്യവും ബാങ്കില്‍ നിന്നു ഓ.ഡി ഓവറായെന്നുള്ള ഓരമ്മപേടുത്തലും ഇല്ലാത്ത ഒരു അവധിക്കാല മഴക്കുളിര്‍.

ഗുപ്തന്‍ said...

ഇതൊക്കെ തന്നെ :)) അവനവന്റെ കാലു നനയാത്തിടത്തോളം നൊസ്റ്റാള്‍ജിയ :)

Siraj Ibrahim said...

കഴിഞ്ഞ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോ നല്ല മഴ, ഞാന്‍ ഇറങ്ങി നിന്ന് നന്നായി മഴ കൊണ്ടു :)