ഒരു പിറന്നാള്‍ സമ്മാനം
പ്രേയസിക്ക്...
അറിയാതെ അടുത്തെത്തി
എന്‍ ഹൃത്തില്‍ ചേക്കേറി
ജീവനായ് മാറിയ കൂട്ടുകാരി
അറിയുന്നു സഖി ഞാന്‍
നീയെന്റെ പ്രാണനില്‍
പ്രാണനായ് എന്നേ പടര്‍ന്നുവെന്ന്
അല്ലലില്‍ ഉലയാതെ,
പരിഭവമോതാതെ
എന്നെയറിയുന്ന വീട്ടുകാരി
തളരുമ്പോള്‍ താങ്ങുവാന്‍
സാന്ത്വനമേകുവാന്‍
എന്നും നീയെന്നരികിലില്ലേ
തുടരാം, നമുക്കീ
സ്നേഹാദ്രമാം യാത്ര
കാതങ്ങള്‍ താണ്ടുവാനായിടട്ടെ
* * * * * * *
ഇന്നെന്റെ നല്ലപാതിയുടെ (മുനീറ) പിറന്നാളാണ്.
പിറന്നാള്‍ സമ്മാനം ഒരു പോസ്റ്റിലൊതുക്കാം എന്നു കരുതി :)
- മുന്നാര്‍ -
കഴിഞ്ഞ വര്‍ഷം ഈ ദിവസം ഞങ്ങള്‍ക്കിവിടെ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നു.
ഈ വര്‍ഷത്തെ അവസാനത്തെ പോസ്റ്റാണിത്.
ദൈവാനുഗ്രഹമുണ്ടെങ്കില് അടുത്ത വര്‍ഷം വീണ്ടും കാണാം.
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ
പെരുന്നാള്‍ - പുതുവത്സര ആശംസകള്‍
23 comments:
ഈ വര്‍ഷത്തെ അവസാനത്തെ പോസ്റ്റ്.
ദൈവാനുഗ്രഹമുണ്ടെങ്കില് അടുത്ത വര്‍ഷം വീണ്ടും കാണാം.
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ
പെരുന്നാള്‍ - പുതുവത്സര ആശംസകള്‍
കവിത നന്നായി അഗ്രജാ!
( മറ്റുള്ളവര്‍ക്കിട്ട് പണിയാനും തുടങ്ങിയോ?:))
മുനീറക്ക് പിറന്നാളാശംസകള്‍, ഒപ്പം അഗ്രജനും, കുടുംബത്തിന്നും,പെരുന്നാള്‍, പുതുവത്സര ആശംസകളും നേരുന്നു.
അഗ്രു,
കവിത ഗുഡ് ആയി. നന്നായി എഴുതുന്നല്ലോ.
അഗ്രി(കള്‍ചര്‍)ക്ക് ജന്മദിനാശംസകള്.
ഒപ്പം പെരുന്നാള്‍ പുതുവത്സരാശംസകളും.
-സുല്‍
പിറന്നാള്‍ ആശംസകള്‍.
പെരുന്നാള്‍ ആശംസകള്‍.
പുതുവത്സരാശംസകള്‍.
കവിത നന്നായിട്ടുണ്ട്. സമ്മാനം എന്തും നല്ലത് തന്നെയാണല്ലോ.
പിറന്നാളാശംസകള്‍! പായസമുണ്ടോ? :-)
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
മുനീറ ഇത്താത്താക്ക് പിറന്നാളാശംസകള്‍
പിന്നെ അഗ്രജ കുടുംബത്തിന് പെരുന്നാള്‍ - പുതുവത്സര ആശംസകള്‍ . പാച്ചൂന് ചക്കരയുമ്മ!!
അഗ്രജനല്ലപാതിയ്ക്ക് പിറന്നാളാശംസകള്‍...
അഗ്രജക്കുടുംബത്തിന് പെരുന്നാല്‍-പുതുവത്സരാശംസകള്‍.
പാച്ചുവിന് ചുമ്മാ കുറെ ആശംസകള്‍ വേറേയും.
അടുത്ത കൊല്ലവും അടിപൊളിയാകട്ടെ.
ഉം കവിതയും മൂന്നാറും !! എല്ലാവരും കണ്ടു പഠിക്കട്ടെ
നല്ല വരികള്‍,പായസം പഴകിയാലും നാളെ കുടിക്കാം.
ജന്മദിന പെരുന്നാള്‍ നവവത്സര ആശംസകള്‍
ആശംസകള്‍,
(ഓ.ടോ. പാര്‍ട്ടി എപ്പഴാ?)
എല്ലാ ആശംസകളും
കവിത നന്നായിട്ടുണ്ട് അഗ്രജന്‍സ്...മനസ്സില്‍ നിന്നുള്ള മധുരം തുളുമ്പുന്ന ചുരുക്കം ചില വരികള്‍, അതു താങ്കളുടെ പ്രിയനല്ലപാതിക്ക് ഇഷ്ടപെട്ടുവെന്ന് പ്രതീക്ഷിക്കുന്നു....പിറന്നാള്‍-പെരുന്നാള്‍-നവവത്സരാശംസകള്‍!!!
കവിത നന്നായി. ഉള്ളില്‍ തട്ടുന്ന വരികള്‍ വളരെ സിംപിളായി പറഞ്ഞിരിക്കുനു. എല്ലാവിധ ആശംസകളും.
പിറന്നാള്‍ സമ്മാനം ഇങ്ങനേയും കൊടുക്കാമല്ലേ... മോനെ.... നീ ജീവിക്കാന്‍ പഠിച്ചവന് തന്നെ .
കവിത നന്നായി
അഗ്രുവിന്റെ ജീവിതസഖിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ ഒപ്പം നിനക്കും പാച്ചുവിനും പൊണ്ടാട്ടിക്കും ബക്രീദ്- പുതുവത്സരാശംസകള്‍
കൂടെ ഇവിടെ കമന്റിയ എല്ലാവര്ക്കും
മുനീറയ്ക്ക് എന്റെ belated പിറന്നാള്‍ ആശംസകള്‍.
എല്ലാവര്ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍..പുതുവത്സരാശംസകള്‍..
വല്യമ്മായി...ആ "first line" തറവാടിക്കിട്ടായിരുന്നോ എന്ന് ഒരു സശയം..
പരസ്പരമറിഞ്ഞുള്ള പതിരില്ലാത്ത പ്രണയ ദാമ്പത്യം ആശംസിക്കുന്നു.
സ്നേഹസമ്പന്നരായ മിസ്റ്റര്‍. അഗ്രജനും മിസ്സിസ്സ്.അഗ്രജനും എല്ലാവിധ ആശംസകളും.
ലോകാവസാനം വരെ സന്തോഷായിട്ട് ജീവിക്കാന്‍ ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ.
മുനീറക്ക് പിറന്നാള്‍-പെരുന്നാള്‍ -നവവത്സര ആശംസകള്‍.
അഗ്രജാ :ഒരു പൊതി ജീരക മിഠായിയെങ്കിലും വാങ്ങി കൊടുക്കണേ.
എല്ലാ ബ്ലോഗേര്സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
അഗ്രജനും, കുടുംബത്തിന്നും പുതുവത്സരാശംകള്‍
തറവാടി
കുറുമാന്
സുല്‍
സു
ദില്‍ബു
ഇക്കാസ്
വക്കാരിമിഷ്ട
വല്യമ്മായി
ഇടങ്ങള്‍
സാന്‍ഡോസ്
ദൃശ്യന്‍
അച്ചു
വിചാരം
സോന
പിന്മൊഴി
കരീം മാഷ്
വിശാലമനസ്കന്
അനംഗാരി
ആശംസകള്‍ നേര്‍ന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സ്വന്തം പേരിലും അഗ്രജിക്ക് വേണ്ടിയും നന്ദി രേഖപ്പെടുത്തുന്നു :)
വായിച്ചവര്‍ക്കും നന്ദി :)
ഇബ്നു സുബൈര്‍: തീര്‍ച്ചയായും താങ്കളുടെ ബ്ലോഗിലെത്തുന്നതാണ്.
Post a Comment