Tuesday, February 06, 2007

അഗ്രജന്‍റെ ഓഫീസിലും പുലിയിറങ്ങി

രാവിലെ ഓഫീസിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഒരു വിളി വന്നു മൊബൈലില്‍...
ആള്‍ ബൂലോഗത്തെ പുതിയ കിടിലന്‍ പുലി ‘തമനു’ തന്നെ.

‘എവിടുന്നാ വിളിക്കുന്നത്’ ഞാന്‍ ചോദിച്ചു

‘ഓ... ഞാനിവിടെ ദൈരയിലാ...’ തമനു

‘എന്താ... ഇവിടെ പണി’‍

‘ഓ... ഇവിടെ ഹെഡ് ഓഫീസില്‍ കുറച്ച് വര്‍ക്ക് തീര്‍ക്കാനുണ്ട്’

‘എന്നിട്ട് വര്‍ക്ക് കഴിഞ്ഞോ’

‘എവിടെ തുടങ്ങിയിട്ടു കൂടെയില്ല’

‘അതെന്തു പറ്റി ഇത്ര നേരമായിട്ടും’

‘ഓ... എന്നാ പറയാനാ, പണി അറിയുന്ന ഒരുത്തന്‍ വരുന്നതും കാത്തിരിക്കുന്നു’

‘ഹഹഹ... അതു കൊള്ളാം’

‘അഗ്രജന്‍റെ ഓഫീസെവിടെയാ...’

‘തമനു ഇപ്പോള്‍ എവിടെയുണ്ട്’

‘ഇവിടെ അര്‍ബിഫ്ത് ടവറിലാണ്’

‘ആങ്...ഹാ... എന്‍റെ ഓഫീസ് അതിനടുത്ത് തന്നേയാണ്’

‘എന്നാ ഒന്നു കണ്ടു കളയാം’

ലൊക്കേഷന്‍ കൊടുത്ത് കുറച്ചു കഴിഞ്ഞപ്പോള്‍ ദാണ്ടെ പുള്ളി വീണ്ടും ജി ടോക്കില്‍ പുഞ്ചിരിക്കുന്നു.

‘അല്ല വരുന്നില്ലേ’ ഞാന്‍ ചോദിച്ചു.

‘ഓ... ഇപ്പം ഇറങ്ങാം, അതിലിടയ്ക്ക് ഒന്ന് ജി ടോക്കില്‍ കയറിയതാ’

കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പുലി വന്നു കയറി. എപ്പോഴും കൈമുതലായുള്ള നിറഞ്ഞ ചിരിയോടെ.

വന്നു കയറി ചായ കൊടുക്കുന്നതിനേക്കാലും മുന്‍പ് തന്നെ എങ്ങിനെ ഫോട്ടോ എടുക്കും എന്നുള്ളത് കൊണ്ട് ‘എന്താ കുടിക്കാന്‍ വേണ്ടത്’ എന്ന ചോദ്യത്തിന് ‘ബ്ലാക്ക് ടീ’ മതി എന്ന് തമനു പറഞ്ഞു. അവസാനം കിട്ടിയ ‘ബ്ലാക്ക് കോഫി’ കുടിച്ചു തൃപ്തനായി.

അപ്പോഴേക്കും ബോസ്സ് വന്നു കയറി... പിന്നെ കാര്യയിട്ട് യാത്രപറച്ചിലിനൊന്നും നിന്നില്ല.

‘ശരിന്നാട്ടാ...’ എന്നും പറഞ്ഞ് പിരിഞ്ഞു.

ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗറെ മീറ്റിയാല്‍ അത് മൊത്തം ബ്ലോഗര്‍മാരേയും അറിയിക്കാതെ ഒരിരിക്കപ്പോറുതിയുണ്ടാവില്ല. പടമെടുത്തിട്ടുണ്ടെങ്കില്‍ പിന്നെ പറയേം വേണ്ടല്ലോ.

...മ്മളായിട്ട് ആ കീഴ്വഴക്കം തെറ്റിക്കേണ്ട, അല്ലേ തമനു :)

29 comments:

അഗ്രജന്‍ said...

അങ്ങനെ അവസാനം എന്‍റെ ഓഫീസിലും ഒരു പുലി വന്നു :)

പുതിയ പോസ്റ്റ്!

അരവിന്ദ് :: aravind said...

ഹായ് നല്ല ഫോട്ടംസ് !
തമനൂസ്..ജിം ബോഡിയാണല്ലോ....ഇനി കമന്റൊക്കെ സൂക്ഷിച്ചെഴുതാം. :-)

അഗ്രജാ ദേ സിബ്ബിടാന്‍ മറന്നുപോയി!!

കുട്ടന്മേനൊന്‍::KM said...

ഈ പുലികളൊക്കെ ഇങ്ങനെ താടിവെച്ചുതുടങ്ങിയാല്‍ ... :)

അരവിന്ദ് :: aravind said...

അയ്യൊ മറന്നു പോയി..

:-))

(ഞാന്‍ ഇപ്പോള്‍ വേള്‍ഡ് ടൂറിലാ.)

കുറുമാന്‍ said...

ഇതു കലക്കി.

മേന്നേ,തലയില്‍ മുടിയില്ലാത്തവരായ ഞങ്ങള്‍ മുഖത്തുള്ള മുടിയെങ്കിലും പ്രദര്‍ശിപ്പിക്കട്ടേന്നേ :)

അരവിയുടെ കമന്റ് ക്ഷ പിടിച്ചൂ :)

ikkaas|ഇക്കാസ് said...

പുലി വന്നേ പുലി വന്നേന്നും പറഞ്ഞ് പോസ്റ്റിട്ടത് കണ്ടപ്പൊ ഞാനോര്‍ത്തത് അത് ഉത്തമേട്ടനെ പുകഴ്ത്തി ഇട്ടതാണെന്നാ! പടം കണ്ടപ്പൊളല്ലേ മനസ്സിലായത്, എനിക്കത്ര പ്രായമൊന്നുമായിട്ടില്ല, ഞാനിപ്പളും ചുള്ളന്‍ തന്നെ എന്ന് ബൂലോകരെ അറിയിക്കാനുള്ള അഗ്രജന്റെ തന്ത്രമായിരുന്നു ഇതെന്ന്!!

സൂപ്പറ് ഫോട്ടോ മുസ്തഫിക്കാ..
ആ ലാസ്റ്റ് പടത്തില് ഉത്തമേട്ടന്‍ അഗ്രജനെ കടത്തി വെട്ടി.

അത്തിക്കുര്‍ശി said...

പടച്ചോനെ, ഈ പുലി എന്റെ വണ്ടിയില്‍ ഒരു നാള്‍ അബുദാബിയിലേക്ക്‌ വന്നതായിരുന്നല്ലൊ? ഒരു ഫൊട്ടാം പിടിച്ച്‌ പോസ്റ്റാമായിരുന്നു!

അഗജന്‍.. പടങ്ങള്‍ കൊള്ളാം..

അത്തിക്കുര്‍ശി said...
This comment has been removed by the author.
Sul | സുല്‍ said...

ഹെഹെഹെ

തലയില്‍ മുടിയില്ലാ പുലി
ഊശാന്‍ താടിവെച്ച പുലി
പുലിക്കു കൂട്ടായി
കഴുത്തീകുടുക്കിയിട്ട
അഗ്രജപുലി.
ഒരെണ്ണം മഞ്ഞപ്പുലി
മറ്റേതോ വെള്ളപ്പുലി.
1/2വിന്ദന്റെ സിബ്ബെവിടെ?

-സുല്‍

ദില്‍ബാസുരന്‍ said...

മിനിമം ഒരു പരിപ്പ് വടയെങ്കിലും തമനുപ്പുലി പ്രതീക്ഷിച്ചു കാണും. കാപ്പിയ്ക്ക് പകരം ചായ അതും പാലൊഴിക്കാതെ. ഉവ്വ്... ഇനി എന്റെ ടിങ്കുമോന്‍ വരും ആ വഴി. ഹും! (കലിപ്പ്)
(അയ്യോ സോറി പുലികളുടെ കാര്യമാണല്ലോ അല്ലെ പറയുന്നത് സോറി. ഞാന്‍ ഈ വഴി വന്നിട്ടില്ല) :-)

Ot: Tinkumon is my pet. Bulldog! (ചോറും സാമ്പാറും കൊടുത്താ വളര്‍ത്തുന്നത്. പരമ സാത്വികന്‍!)

.::Anil അനില്‍::. said...

ഇപ്പുലി ഷാജാക്കാട്ടിലെ മരക്കൂട്ടത്തില്‍ അടുത്തിടെ ചാടിവന്നിരുന്നല്ലോ. ഒരു വില്‍ഡിങ്ങിന്റെ മോളില്‍ ഇപ്പോ കണ്ടതില്‍ സന്തോഷം :)

ഇതു കണ്ടപ്പോഴാണ് മൂന്നാഴ്ച മുമ്പ് ഫുജൈറാ കേയെം ട്രേഡിങ്ങിന്റെ പാര്‍ക്കിങ്ങില്‍ വച്ച് ഞങ്ങളൊരു പുലിക്കുടുമ്മത്തെ ഒന്നാകെ കണ്ടകാര്യം പറയാന്‍ മറന്ന കാര്യം ഓര്‍ക്കാന്‍ പറ്റിയത്. പുളികളാണെങ്കിലും ഒത്തിരി മധുരവുമായിട്ടാണു വന്നത്.

രാജു ഇരിങ്ങല്‍ said...

ബൂലോക പുലികള്‍ കണ്ടുമുട്ടുന്നതും സ്നേഹം പങ്കുവയ്ക്കുന്നതും ഒരു കൂട്ടായ്മയുടെ ഫലം തന്നെ.

ഇതു പോലെയും ഇതിലും ശക്തമായും സ്നേഹ ബന്ധങ്ങള്‍ വളരട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.

G.manu said...

All the best for such relations bonded by golden malayalam aksharangal..!

ഇടിവാള്‍ said...

ഗൊള്ളാം..

ഒരു പുലിക്കൂട്ടില്‍ രണ്ടു പുലികള്‍ ഒരുമിച്ച്?അത്ഭുതം ! ഹിഹി;)

തമനു അന്നു കലേഷ്-സെന്റോഫിനു കണ്ടപ്പോ ഇത്രേം മസിലു പിടിപുണ്ടാര്‍ന്നില്ലല്ലോ ?? ഈയിടക്കു ജിമ്മിനു പോയിത്തൊടങ്ങിയോ ?

ഇപ്പോ എനിക്കൊരു സംശ്യം കൂടി: ജിമ്മിനു പോയാല്‍ മുടി കൊഴിയുമോ എന്തോ....

sandoz said...

'ലേറ്റാ വന്താലും സ്റ്റൈയ്‌ലാ വരുവേന്‍' എന്ന തമനൂന്റെ മെസ്സേജ്‌ കണ്ടപ്പഴേ ഞാന്‍ വിചാരിച്ചതാ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്.
ഇതിനെ ആണോ 'പുലികൂട്ടില്‍ കടുവ' എന്നു പറയുന്നത്‌.

അഗ്രുവിനോടു മാത്രമായിട്ട്‌ ഒരു ചോദ്യം.....മൂന്നാമത്തെ പടം എടുത്ത സമയത്ത്‌ ഫോട്ടൊഗ്രാഫര്‍ സ്വയരക്ഷക്ക്‌ ഓക്സിജന്‍ മാസ്ക്ക്‌ വച്ചിട്ടുണ്ടായിരുന്നു അല്ലേ.

Mydhili said...

ആ പാവം തമനുച്ചായന് ഇരിക്കാന്‍ ഒരു കസേര പോലും കൊടുത്തില്ല.എന്നിട്ട് കട്ടന്‍ ചായയും കൊടുത്ത് പറഞ്ഞയച്ചൂന്ന് . വലിയ‍ കാര്യമായി പോയി. വല്ല കാര്യവുമുണ്ടായിരുന്നോ തമനുച്ചായാ?
ക്ഷേമമന്വേഷിച്ച് പോയതല്ലേ.

::സിയ↔Ziya said...

ഉവ്വ..ഈ സ്റ്റീല്‍ ബാഡീം വെച്ചോണ്ടാരുന്നോ എന്നെ ഇത്രേം നാളും ഫീശണിപ്പെടുത്തീരുന്നത് ത്തമന്‍ ഊ...
ഇനി ഇഞ്ഞു വന്നേരെ കേട്ടാ...വാക്കി മുടീം കൂടെ ഞാന്‍ ഊതിപ്പറപ്പിക്കും.
അഗ്രജ ഗഡി ചിരിക്കണ്ട.ആപ്പീസി വന്ന മാന്യമ്മാരെ ജനലിന്റെ മോളിക്കേറ്റി ഇരുത്തീരിക്കുന്നു. തട്ടിന്‍പുറമായിരുന്നു കുറച്ചൂടെ നല്ലത് ആ ഫുലിക്ക്

Inji Pennu said...

ഇതാര് കുറുമാന്‍ ചേട്ടന്‍ ക്ഷീണിച്ചു പോയല്ലോ?:)

പിന്നെ ഇതെന്തു മീറ്റ് അഗ്രജന്‍ ചേട്ടാ, ബൂലോഗര്‍ രണ്ട് പേര്‍ കാണുമ്പൊ അവിടെ ഒരു ലാപ്പ് ടോപ്പ് വേണമെന്നുള്ള ദില്‍ബന്‍ & ശ്രീജി ലോ ഓഫ് അഖിലിത നിയമം തെറ്റിച്ചില്ലെ? ച്ഛായ്! ഒന്നും കൂടി മീറ്റി ലാപ്ടോപ്പോട് കൂടിയ പടം പോസ്റ്റ് ചേട്ടാ.

ഏറനാടന്‍ said...

:))

അ:, തമനു'ക്കടുവ' 'അവിയലബിള്‍' ചിഹ്നം (പച്ച വെളിച്ചം - പച്ചാളഭാഷയില്‍ പറഞ്ഞാല്‍) ഇട്ടോണ്ട്‌ പോയതീ പുലിമടയിലേക്കാ അല്ലേ! മഞ്ഞനിറത്തിന്‍മേലുള്ള വരകളെവിടെ? അഗ്രജപുലി തീറ്റ കഴിഞ്ഞ്‌ ഏമ്പക്കമിട്ടതാണോ, എന്നിട്ട്‌ വന്നവനു വെറും കട്ടന്‍ചായ!!
:)

ഉത്സവം : Ulsavam said...

ഗറ്ര്ര്ര്ര്ര് :-)

തറവാടി said...

ഞങ്ങളെ , വീട്ടിലും റോട്ടിലും വെച്ചു മീറ്റീട്ടും , ഒരു പോസ്റ്റിടാത്തത് ഞങ്ങള്‍ എലികളായതുകൊണ്ടായിരിക്കും അല്ലെ!? :)

ഫോട്ടൊ നന്നായി ,

അരവിന്ദാ... , കുറുക്കന്‍റെ കണ്ണെപ്പോഴും.....:):)

Umesh said...

തമനുവേ, വീട്ടിലെ ഛായ ശരിക്കുണ്ടല്ലോ. കഷണ്ടിയും താടിയും പാരമ്പര്യമായി കിട്ടിയതാണോ?

അഗ്രജാ, ഫോട്ടോ കാണിച്ചില്ലേ. ഇനി ആ എയറൊന്നു വലിച്ചു വിട്ടേ...

:)

വിവി said...

തമന്നൂന്റെ തലയിലും ബുള്‍ഗാന്‍, താടിയിലും ബുള്‍ഗാന്‍ കൊള്ളാലോ ഈ ഫാഷന്‍. കുറുന്റെന്നു പകര്‍ന്നതാണോ ഈ രോഗം.

അഗ്രജോ, അതൊക്കെ പോട്ടേ അടിച്ച് “ഗുപ്പി” എവിടെ അതുമാത്രം “പോട്ട”ത്തില്‍ കാണണിലില്ല്യാലോ ഗഡീ

വിവി said...

പിന്നെ ഒരു രസഹ്യം
ദില്‍ബ്ബൂന്റെ ടിങ്കുമോനും ദില്‍ബുവും ഒരുപോലാണ്.
തിന്നുന്നത് ചോറും,സാമ്പാറും ശുദ്ധ-വെജ്
പറയുന്നത് ശുദ്ധ-നോണ്‍‌വെജ്

വിവി

കലേഷ്‌ കുമാര്‍ said...

രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു!

സഞ്ചാരി said...

എനിക്കു സങ്കടമാവുന്നു എനിക്കു ഫോട്ടോ തുറക്കാന്‍ സാധിച്ചില്ല.

Peelikkutty!!!!! said...

പുലികള് ഗ്രാമ്മറ് ആണല്ലൊ!

തമനു said...

എന്താ ചെയ്യുക കൂടെ നിന്നു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചാല്‍ ഞാനോ, യേശുദാസോ, അമിതാഭ്‌ ബച്ചനോ, മൈക്കിള്‍ ജാക്സനോ ഒന്നും കഴിവതും നിരസിക്കാറില്ല. അങ്ങനെ എടുത്ത ഫോട്ടോ ആയിരുന്നു ഇതെല്ലാം. പക്ഷേ അഗ്രജനിത്‌ സ്വന്തം ബ്ലോഗിന്റെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിക്കുമെന്നോ, ആ ഇക്കാസിനെപ്പോലുള്ള കൂട്ടുകാര്‍ക്ക്‌ കാശ്‌ കൊടുത്ത്‌, എന്നേക്കാള്‍ സുന്ദരന്‍ അഗ്രജനാണെന്ന കള്ളം പറയിപ്പിക്കുമെന്നൊ എന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. നിങ്ങളാരും അതു വിശ്വസിച്ചിട്ടില്ല എന്നുള്ളതിലുള്ള സന്തോഷം ഞാനറിയിക്കുന്നു.

ഇതിനെതിരേ ഞാന്‍ കേസ്‌ കൊടുക്കും, അതു മൂന്നരത്തരം.

അഗ്രജന്‍ said...

എന്‍റെ ഓഫീസില്‍ വന്ന ‘തമനു’വിനെ കാണാന്‍ ഈ പോസ്റ്റില്‍ വന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ.

[മറ്റുള്ളവരിട്ട് എന്‍റെ പടം വരില്ല (സുല്ലിട്ടത് പടമല്ല, പാരയാണ്) എന്നാറിയാവുന്നത് കൊണ്ട്, ഒരു അവസരം കാത്തിരിക്കുകയായിരുന്നു :)]

വെറും പത്ത് സെക്കന്‍റില്‍ പിടിക്കാന്‍ പറ്റിയ മാക്സിമം എയര്‍ ഞാന്‍ പിടിച്ചിട്ടുണ്ട്... ഇനിയും നന്നായി എയര്‍ പിടിക്കാന്‍ വേണ്ടി ശ്രമിക്കുന്നതാണെന്നറിയിച്ചു കൊണ്ട്, ഇപ്പോഴുള്ള എയര്‍ ഞാന്‍ അഴിച്ചു വിടട്ടെ :)

ഇങ്ങിനെ ഒരു സംരഭവുമായി സഹകരിച്ച തമനുവിനെ എന്‍റെ പ്രത്യേകം നന്ദി അറിയിക്കട്ടെ :)

ഇനിയും ബനിയാസ് സ്ക്വയര്‍ വഴി പോകുന്ന ബ്ലോഗര്‍മാര്‍, എന്നെ വിളിക്കാന്‍ മറക്കരുത് :)

അരവിന്ദ്
കുട്ടന്‍
വീണ്ടും അര
കുറുജി
ഇക്കാസ്
അത്തിക്കുറിശ്ശി
സുല്‍
ദില്‍ബു
അനിലേട്ടന്‍
രാജു
ജി.മനു
ഇടി
സാന്‍ഡോസ്
മൈഥിലി
സിയ
ഇഞ്ചി
ഏറനാടന്‍
ഉത്സവം
തറവാടി
ഉമേഷ്ജി
വിവി
പിന്നേ വിവി
കലേഷ് ഭായ്
സഞ്ചാരി
പീലിക്കുട്ടി
തമനു

എല്ലാര്‍ക്കും നന്ദി :)