Tuesday, February 20, 2007

വിവാഹവാര്‍ഷീകാശംസകള്‍!

മുഹമ്മദ് & ഫാത്തിമ്മ

ഇവര്‍...

മുസ്തഫ (അഗ്രജന്‍), ഹസ്സന്‍ & ഹുസൈന്‍ [ഇരട്ടകള്‍], ഹംസത്ത്, റാഫി, നിസാര്‍... ഇവരുടെ സ്നേഹനിധികളായ ഉപ്പയും ഉമ്മയും.

മുനീറ (അഗ്രജ), അനു & ഷിനു [ഇരട്ടകള്‍] എന്നിവര്‍ക്ക്, തങ്കള്‍ക്കില്ലാതെ പോയ പെണ്‍മക്കളുടെ സ്നേഹവും വാത്സല്യവും കോരിച്ചൊരിയുന്ന അമ്മാസനും അമ്മായിയമ്മയും.

ഫാത്തിമ (പാച്ചു) യുടെ പ്രിയപ്പെട്ട ഉപ്പപ്പയും ഉമ്മമ്മയും... തറവാട്ടില്‍ ആദ്യമുണ്ടായ പെണ്‍തരിയുടെ ശബ്ദം ഫോണിലൂടെ മാത്രം കേട്ട് സായൂജ്യമടയുന്നവര്‍.

പിന്നെ... ദൈവാനുഗ്രത്താല്‍,
ഹസ്സന്‍ & ഷിനു - ഹുസൈന്‍ & അനു
എന്നിവര്‍ക്ക് പിന്‍ തലമുറക്കാരായി തളിര്‍ത്തിരിക്കുന്ന കനികളുടെ വരവും കാത്തിരിക്കുന്ന ഉപ്പുപ്പയും ഉമ്മുമ്മയും...

ഇവര്‍, ജീവിതത്തില്‍ എല്ലാ സുഖദുഃഖങ്ങളും ഒന്നിച്ച് പങ്കിട്ടുകൊണ്ട് മുപ്പത്തിയാറ് വത്സരങ്ങള്‍ പിന്നിടുന്നു (ദൈവത്തിന് നന്ദി).

സര്‍വ്വശക്തന്‍ ഞങ്ങളുടെ സ്നേഹധികളായ ഉപ്പാക്കും ഉമ്മാക്കും എല്ലാ നന്മകളും ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കിയനുഗ്രഹിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം വേണ്ടി സ്നേഹത്തോടെ വിവാഹ വാര്‍ഷീകാശംസകള്‍ നേരുന്നു.

19 comments:

അഗ്രജന്‍ said...

പുതിയ പോസ്റ്റ്!

സു | Su said...

അവര്‍ക്ക് രണ്ടുപേര്‍ക്കും ആശംസകള്‍. സുഖത്തോടെ സമാധാനത്തോടെ കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

ഇത്തിരിവെട്ടം|Ithiri said...

എപ്പോഴും ദൈവാനുഗ്രഹമുണ്ടാവട്ടേ...

തറവാടി said...

അവര്‍ക്കെപ്പൊഴും സന്തോഷവും സമധാനവും ഉണ്ടാകട്ടെ (ആമീന്‍)

Sul | സുല്‍ said...

അള്ളാഹുവിന്റെ അനുഗ്രഹം എന്നും അവരിലും, മക്കളിലും നാമെല്ലാവരിലും വര്‍ഷിക്കുമാറാകട്ടെ!!!

-സുല്‍

വിചാരം said...

ഏവരുടെമനസ്സിലും എന്നെന്നും സന്തോഷവും സ്നേഹവും ഉണ്ടായിരിക്കട്ടെ !!

മൈഥിലി said...

ഉപ്പാക്കും ഉമ്മാക്കും എന്‍റെ ഹൃദയം നിറഞ്ഞ വിവാഹവാര്ഷിക ആശംസകള്‍.ആരോഗ്യത്തോടെ സമാധാനത്തോടെ ഒരുമിച്ച് ഇനിയും ഒത്തിരികാലം ജീവിക്കാന്‍ ഈശ്വരന്‍റെ അനുഗ്രഹമുണ്ടാവാന്‍ വേണ്ടി പ്രാര്ത്ഥിക്കുന്നു.

അപ്പു said...

ആശംസകള്‍ നേരുന്നു.

തമനു said...

ആയുസും ആരോഗ്യവും നല്‍കി, മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹം അനുഭവിച്ച്‌, സന്തോഷത്തോടും സമാധാനത്തോടും കൂടി അനേകകാലങ്ങള്‍ ഒന്നിച്ചു കഴിയാന്‍ ദൈവം അവരെ സഹായിക്കട്ടെ.

കുറുമാന്‍ said...

ആയുസ്സും, ആരോഗ്യവും, നന്മകളും നേരുന്നു

::സിയ↔Ziya said...

ഉപ്പക്കും ഉമ്മക്കും ജഗന്നിയന്താവ് ആയുരാരോഗ്യ സൌഖ്യവും സന്തൊഷവും പ്രദാനം ചെയ്യട്ടെ...
സ്നേഹത്തിന്റെയും കെട്ടുറപ്പിന്റെയും ഉദാത്ത മാതൃകയാണ് അങ്ങയുടെ കുടുംബമെന്നു ഈ കുറിപ്പില്‍ നിന്നും മനസ്സിലായി- ഒത്തിരി സന്തോഷം തോന്നി..നാഥന്‍ എന്നുമങ്ങനെയാക്കട്ടെ, ആമീന്‍.

ഗന്ധര്‍വ്വന്‍ said...

ഉപ്പാക്കും, ഉമ്മാക്കും, നല്ല നീയത്തും ,ഒരുപാടു ഉയിരും ഞമ്മടെ വഹ.
അഗര്‍ജന്റെ മൊഞ്ചുള്ള പുഞ്ചിരിയില്‍ , അവര്‍ക്ക്‌ ഈ ഉലകം ജന്നത്തുല്‍ ഫിര്‍ദൗസ്‌ ആകട്ടെ....

വിശാല മനസ്കന്‍ said...

ഉപ്പാക്കും ഉമ്മാക്കും എന്റെയും ഫാമിലിയുടെയും ആശംസകള്‍ അറിയിക്കുക.

ഭാഗ്യം ചെയ്ത ഉപ്പായും ഉമ്മായും അഗ്രജനും!

വേണു venu said...

രണ്ടു പേര്‍ക്കും ആശംസകള്‍..ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

വല്യമ്മായി said...

ഈ സ്നേഹവും  സന്തോഷവും  എന്നും  അവര്‍ക്കിടയിലും  ആ കുടുംബത്തിലും നിലനില്‍ക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു

sandoz said...

ഉപ്പക്കും ഉമ്മക്കും സ്നേഹം നിറഞ്ഞ ആശംസകള്‍......

:: niKk | നിക്ക് :: said...

Hearty Wishes

ikkaas|ഇക്കാസ് said...

ആശംസകള്‍. രണ്ടാള്‍ക്കും ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു. (ഉവ്വ, ഒരുപാട് പ്രാര്‍ത്ഥിക്കും. ആകപ്പാടെ വെള്ളിയാഴ്ച പത്തു മിനിറ്റാ പള്ളീലോട്ടെന്നും പറഞ്ഞ് പോണത്)
പള്ളീലല്ലാതേം പ്രാര്‍ത്ഥിക്കാം, അല്ലേ?

അഗ്രജന്‍ said...

സു
ഇത്തിരി
തറവാടി
സുല്‍
വിചാരം
മൈഥിലി
അപ്പു
തമനു
കുറുമാന്‍
സിയ
ഗന്ധര്‍വ്വന്‍
വിശാലന്‍
വേണു
വല്യമ്മായി
സാന്‍ഡോസ്
നിക്ക്
ഇക്കാസ്

നിങ്ങളുടെയെല്ലാം ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.