Wednesday, August 09, 2006

ഇനിയുമുണരാത്ത ലോകം

എങ്ങിനെ ഈ ലോകത്ത് ഭീകരവാദികള്‍ ഇല്ലാതാകും..?
ഈ ബാലനും നാളെ ആയുധം കയ്യിലെടുത്താല്‍ ആര്‍ക്കവനെ തടയാന്‍ കഴിയും..??
ആരാണതിനുത്തരവാദി..???

5 comments:

ടി.പി.വിനോദ് said...

അഗ്രജാ,

ഉള്ളിലെവിടെയോ വജ്രസൂചികൊണ്ടു വേദനയെ ആരൊ തുന്നി വെയ്ക്കുന്നതു പോലെ...
ബോധത്തിലേക്കു തുളഞ്ഞു കയറുന്ന ദൃശ്യങ്ങള്‍...

:: niKk | നിക്ക് :: said...

മുസ്തുവിന്റെ അഭിപ്രായത്തില്‍ ഈ ലോകം എങ്ങനെയുണരണമെന്നാണ് ?

Unknown said...

വേദനിക്കുന്നു അഗ്രജാ......

ആര്‍ക്കോ വേണ്ടി ആരൊക്കെയോ എന്തിനോ ചെയ്യുന്ന യുദ്ധം. അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഉത്തരം കിട്ടാതാകുമ്പോള്‍ അവന്‍ സ്വയം ഉത്തരം ഉണ്ടാക്കുന്നു. അവന്റെ കണ്ണിലെ തെറ്റുകളെ തിരുത്താന്‍ അവന്‍ ആയുദ്ധമെടുത്ത് സ്വയം ബലിയര്‍പ്പിക്കുന്നു. അവന്‍ കൊല്ലുന്ന ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.

:(

മുസ്തഫ|musthapha said...

ലപുഡ,കൈത്തിരി... നന്ദി.
എല്ലാ വേദനകളും, രോഷങ്ങളും ആ പേജ് അടയ്ക്കുമ്പോള്‍ നാം മറക്കുന്നു.

നിക്ക്,
എന്‍റെ അഭിപ്രായത്തില്‍ ലോകം ഉണരേണ്ടത്, ങ്ങനെ.. അലാറാം ഓഫ് ചെയ്ത്, കണ്ണൊക്കെ തിരുമ്മി, മൂരിയൊക്കെ നിവര്‍ത്തി... ണീക്കണന്നണ്..:)

മുസ്തഫ|musthapha said...

അതെ ദില്‍ബു,

കൊല്ലുന്നവന്‍ വെറും ആജ്ഞാനുവര്‍ത്തി മാത്രം.
സുഖലോലുപതയിലിരുന്ന് ആജ്ഞാപിക്കുന്നവന്‍ വിലാപങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നു... ചോരയുടെ മണം അവനെ ഉന്മാത്തനാക്കുന്നു. മണ്ണില്‍ പുതഞ്ഞുകിടക്കുന്ന പൈതങ്ങളുടെ ജഢങ്ങള്‍ അവന്‍റെ ദുഷ്ടത പുതഞ്ഞുകിടക്കുന്ന മനസ്സിനെ മതിക്കുന്നില്ല..!!! അവനു കടിഞ്ഞാണിടേണ്ടവര്‍ തന്നെ അവനു ഓശാന പാടുമ്പോള്‍ എന്തുണ്ടവന് പേടിക്കാന്‍.