ക്രിക്കറ്റ് ബോള്‍
മറ്റെല്ലാ കളികളും പോലെ ക്രിക്കറ്റ് കളിയിലും ഞാന്‍ അത്ര വലിയ മിടുക്കനൊന്നുമായിരുന്നില്ല, എങ്കിലും ക്രിക്കറ്റും എനിക്കിഷ്ടമായിരുന്നു.
‘ചൊട്ടേം മാണി‘യുടെ (കുറ്റിയും കോലും) സ്ഥാനം തട്ടിത്തെറിപ്പിച്ചു കൊണ്ട് ക്രിക്കറ്റ് ഞങ്ങളുടെ ഗ്രാമത്തിലേക്ക് കടന്നുവന്നിട്ട് അധിക കാലമായിരുന്നില്ല. സാധാരണ ഞങ്ങടെ ഗ്രാമത്തിലെ പിള്ളേരുപയോഗിച്ചിരുന്ന കുറ്റിമടലിന്റെ (ഓലയുടെ തണ്ട്) ബാറ്റിനു പകരം, വീടിന്റെ ചിതലെടുത്ത *തെണ്ട്യയ മാറ്റിവെക്കാനായി വെച്ചിരുന്ന തെങ്ങിന്റെ *മല്ല് മുറിച്ചെടുത്ത് അതിന്റെ പിടിയിലൊരു സൈക്കിള്‍ ട്യൂബിന്റെ പീസിട്ട്, ഞങ്ങളുടെ ചുറ്റുവട്ടത്ത് ആദ്യമായൊരു അത്യാധുനിക ബാറ്റ് രംഗത്തിറക്കിയത് ഞാനായിരുന്നു.
സച്ചിന്റെ ബാറ്റിനേക്കാളും വെയിറ്റുള്ള ഒരൊന്നൊന്നര ബാറ്റ്. ഒത്തിരിപേര് ബറ്റിംഗിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത് അവനിലൂടെയായിരുന്നു. അവന്റെ ദേഹത്തൊന്ന് കൊള്ളൂന്ന മാത്രയില്‍ റബ്ബര്പന്തുകള് സിക്സറിന്റെ അഗാത തലങ്ങളിലേക്കെടുത്തെറിയപ്പെട്ടു.
ഒരിക്കലിവന്റെ അടിയേറ്റ് രണ്ടായിപിളര്‍ന്ന റബ്ബര്‍പന്ത് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായൊരു വഴിത്തിരിവുണ്ടാക്കിയിരുന്നു.ഒരു ഷോട്ടില്‍ തന്നെ ‘ഫോറും’ ‘സിക്സറും’ എന്ന അത്ഭുതപ്രതിഭാസം. അന്നത്തെ വഴക്കോടെ കുറച്ചുകാലത്തേക്ക് ക്രിക്കറ്റ് കളി നിരോധിക്കപ്പെടുകയുണ്ടായി.
പിരിവിട്ടെടുത്ത കാശു കൊണ്ട് പുതിയ ബാറ്റുകള്‍ വാങ്ങിച്ചപ്പോള്‍ ആ ബാറ്റ് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. പിന്നീടെപ്പോഴോ ഭക്ഷണം വേവിക്കാനുള്ള ബദ്ധപ്പാടില്‍ ഒരു തീക്കനലായി അതെരിഞ്ഞടങ്ങി...
പ്രവാസം, എന്റെ ക്രിക്കറ്റ് ജീവിതം ടിവിയുടെ മുന്നിലേക്കായി ഒതുക്കി.
നാലു വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രവാസ ജീവിതത്തിലെ ആദ്യ അവധിക്ക് നാട്ടിലെത്തിയ സമയം.
ഞാന്‍ എവിടേയോ പോയി വരികയായിരുന്ന ഒരു സായാഹ്നം. മുറ്റത്ത് അഞ്ചാമത്തെ അനിയന് ക്രിക്കറ്റ് ബാറ്റുമായി നില്ക്കുന്നു. എവിടേയോ കളി കഴിഞ്ഞുള്ള വരവാണ്. ബാറ്റ് കണ്ടതും എന്നിലെ പഴ ക്രിക്കറ്റര്‍ സടകുടഞ്ഞ് ഒരു തുമ്മലോട് കൂടി എഴുന്നേറ്റു - നാലു കൊല്ലം പൊടി പിടിച്ചു കിടന്നതല്ലേ!
‘ബോള്‍ താ, ഞാന്‍ ബൌള്‍ ചെയ്യാം’ ഞാന്‍ അനിയനോട് പറഞ്ഞു...
‘ഹഹഹ... ഇക്കാക്കതിന് ക്രിക്കറ്റ് കളിക്കാനറിയ്വോ...’
എന്നിലെ ക്രിക്കറ്റര്‍ക്ക് മുറിവേറ്റു. ‘നിസരി ക്ലബ്ബ്’ തുടങ്ങി, ക്രിക്കറ്റിനെ ജനകീയമാക്കിയ എന്നോടോ ഈ ചോദ്യം!
‘നീ ബോള്‍ താടാ മ്വോനേ...’
അപ്പുറത്തെ പറമ്പില്‍ നിന്നും ഓടി വന്ന് ഒരു ബൌണ്സര് ഇട്ടു കൊടുത്തു.
ഒരു മൂത്ത ജ്യേഷ്ടനോടുള്ള, അതും ഗള്‍ഫില്‍ നിന്നും വന്നിട്ട് വെറും ദിവസങ്ങള്‍ മാത്രമായ ജ്യേഷ്ഠനോടുള്ള എല്ലാവിധ ബഹുമാനത്തോടേയും അവനത് ദ്രാവിഡ് സ്റ്റൈലില്‍ മുട്ടിയിട്ടു.
രണ്ടാമത്തെ ബോള്‍ ഫുള്‍ ടോസ്... അവനത് ചീമക്കൊന്ന നിറഞ്ഞ അതിരിനപ്പുറത്തേക്ക് പൊക്കിയടിച്ചു...
മൂന്നാമത്തെ ബോള്‍... ഒരു കിണ്ണംകാച്ചി വൈഡ്...
ഞങ്ങളുടെ അതിരും കടന്ന് അപ്പുറത്തെ മുളങ്കൂട്ടിലേക്ക് പോയി... ബോള്‍ മിസ്സിങ്ങ്!
അത് തപ്പിപ്പിടിച്ച് എടുത്ത് വരുന്നത് വരേ എനിക്ക് കാത്തു നില്‍ക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല... ‘ഇക്കാക്കതിന് ക്രിക്കറ്റ് കളിക്കാനറിയ്വോ‘ എന്ന അവന്റെ ചോദ്യം കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...
കയ്യില്‍ കിട്ടിയ മെച്ചിങ്ങ (തേങ്ങയുടെ ബാല്യം) എടുത്ത് ബൌള്‍ ചെയ്തു...
അവനത് അടിച്ച് പരത്തി
പിന്നെ കിട്ടിയത് ഒരു മണ്ണാങ്കട്ടയായിരുന്നു...
അവന് വിദഗ്ദമായി ഒഴിഞ്ഞു മാറിയതിനാല്‍ അത് സ്റ്റമ്പിന്റെ ഒത്തിരി പിറകില്‍ ചെന്ന് പൊടിയായി...
പിന്നെ കിട്ടിയത് കരിക്കട്ട പോലെ എന്തോ ആയിരുന്നു...
യോര്‍ക്കറാണ് എറിഞ്ഞതെങ്കിലും അതൊരു സ്ലോബോള്‍ ആയി മാറി...
അവന് കയറി വന്നടിച്ചു...
‘ചിച്..ടും...’ എന്നൊരു ശബ്ദത്തോടെ അതവിടെ പൊടിപൊടിയായി ചിതറി വീണു...
‘ഹഹഹ... അയ്യ്യേ...’ അവന് ഉറക്കെ ചിരിച്ചോണ്ടിരുന്നു...
ഹും... എന്നെ കളിയാക്കി ചിരിക്കുന്നോ... ഞാന്‍ മനസ്സില്‍ പിറുപിറുത്തു...
ഇതെല്ലാം കണ്ട് ഉമ്മയും അവിടെയെത്തി...
അവന് എന്തോ പറയുന്നത് കേട്ട ഉമ്മയും അവന്റെ കൂടെ ചിരിയില്‍ പങ്ക് ചേര്‍ന്നു...
* * * * * *
സോപ്പും കൊണ്ട് കൈ കഴുകുമ്പോള്‍ ഉമ്മ ചിരിച്ചോണ്ട് പറയുന്നത് കേട്ടു...
‘പേര്‍ഷ്യേ പോയീന്ന് കരുതീട്ട് ഇന്റെ മോനൊരു മാറ്റോല്ല...’
വാല്‍ക്കഷ്ണം:
പ്രായമുള്ള വല്ലിമ്മ ചില ഘട്ടങ്ങളില്‍ രാത്രിയില്‍ പ്രാഥമിക കൃത്യം നിര്‍വ്വഹിച്ചിരുന്നത് ആ പറമ്പിലായിരുന്നു.
ഈ പോസ്റ്റിനു പ്രചോദനമായത് ഇടിവാള്‍ , കണ്ണൂസ് , സങ്കുചിതന് എന്നിവരുടെ പോസ്റ്റുകള്‍
36 comments:
“ക്രിക്കറ്റ് ബോള്‍“
ഇടിവാള്‍, കണ്ണൂസ്, സങ്കുചിതന്... എന്നിവരുടെ ക്രിക്കറ്റ് പോസ്റ്റുകള്‍ കണ്ടപ്പോഴുണ്ടായ പ്രചോദനം.
പുതിയ പോസ്റ്റ്!
ഒരിക്കലിവന്റെ അടിയേറ്റ് രണ്ടായിപിളര്‍ന്ന റബ്ബര്‍പന്ത് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായൊരു വഴിത്തിരിവുണ്ടാക്കിയിരുന്നു.ഒരു ഷോട്ടില്‍ തന്നെ ‘ഫോറും’ ‘സിക്സറും’ എന്ന അത്ഭുതപ്രതിഭാസം. - ഇതു കലക്കി, പക്ഷെ ഇതിലും കലക്കിയത് കരിക്കട്ടപോലെ എന്തോ ഒന്നെടുത്തെറിഞ്ഞതാ...മ്വ്വാനെ......ചിരിച്ചു മറിഞ്ഞു
പേര്‍ഷ്യേ പോയീന്ന് കരുതീട്ട് ഇന്റെ മോനൊരു മാറ്റോല്ല...’
അതു കലക്കി.
ഹ ഹ ഹ... ഇത് കലക്കി.
പന്ത് പൊട്ടി വാശി തീരാതെ ഇട്ടിരുന്ന രണ്ട് സോക്സിലും കല്ലും മണ്ണും നിറച്ച് കളിച്ച് ജയിച്ചിട്ടുണ്ട്. എന്നിട്ട് കമ്പ്ലീറ്റ് യൂണിഫോമില്‍ വരാത്തതിന് സ്കൂളില്‍ വരാന്തയില്‍ നില്ക്കുന്നതും അതേ നില്പ്പില് അടുത്ത മാച്ച് ഷെഡ്യൂള്‍ ചെയ്യുന്നതും എല്ലാം ഓര്‍മ്മ വന്നു.
കുറുമാനെ .. കുട്ടന് മേനോനെ ദില്‍ബാസുരാ നിങ്ങള്‍ക്കൊന്നും ഇതുവരെ കത്തിയില്ലേ അഗ്രു അവസാനം ബൌള്‍ ചെയ്തത് എന്തോണ്ടാണന്ന് .. ഷിറ്റ് അതേ സുരേഷ് ഗോപിയുടെ ഷിറ്റുകൊണ്ട്
ഹ ഹ ഹ ഹ ഹ
വിചാരമേ, നിനക്ക് ഇറാക്കി പാസ്പോര്‍ട്ട് കിട്ടിയെന്നു കേട്ടതു ശരിയാണോ ? :) :)
ഹ ഹ ഹ... വിചാരമേ അതെനിക്ക് കത്തിയില്ല സത്യമായും.
ഞാന്‍ കരുതി ആ വാല്‍ക്കഷ്ണം ഗ്രൌണ്ടിന്റെ ചരിത്രമാവും എന്ന്. ഡോണ്‍ ബ്രാഡ്മാന് പത്ത് റൌണ്ട് ഗ്രൌണ്ട് ചുറ്റിയോടി തളര്‍ന്ന് കിടന്നത് ലോര്‍ഡ്സിലെ വലത്തെ ഡ്രസ്സിങ് റൂമിന്റെ കിഴക്കേ മൂലയിലാണ് എന്നൊക്കെ ക്രിക്കിന്‍ഫോ പറയുന്നത് പോലെ. :-)
സോപ്പും കൊണ്ട് കൈ കഴുകുമ്പോള്‍ ഉമ്മ ചിരിച്ചോണ്ട് പറയുന്നത് കേട്ടു...‘പേര്‍ഷ്യേ പോയീന്ന് കരുതീട്ട് ഇന്റെ മോനൊരു മാറ്റോല്ല...’
ഹ ഹ ഹാ..വരാനുള്ളത് പേര്ഷ്യേപോയി വന്നതായാലും വഴിയില്‍ തങ്ങില്ല മാനേ...!!
ഒത്തിരി ലാ പോയന്റുകള്‍ കോട്ടാന്‍ വേണ്ടി മനസ്സില്‍ സൂക്ഷിച്ചതാ...
പക്ഷേ..ക്ലൈമാക്സില്‍
ആ എന്തോ ഒരു കരിക്കട്ട പോലെ അതെല്ലാം പൊട്ടിത്തകര്‍ന്നു പോയി...നിലപ്പിക്കാനാവാത്ത ചിരിയുടെ ഉരുള്‍പൊട്ടലില്‍...
ഹമ്മേ, കലക്കന്‍ പോസ്റ്റ് തന്നുണ്ണീ...
സര്‍വേശ്വരാ കാത്തോളണേ,,ഈ പുള്ളാരുടെ ഒരു കാരിയം!!!
വിചാരമേ ഉവ്വോ.നന്നായിട്ടോ വിശദീകരണം.
ആട്ടെ, ഈ ഷിറ്റെന്നു വെച്ചാലെന്തവാ?
ഹഹഹഹ കരിക്കട്ടപോലെ ഉണങ്ങിയ തീട്ടം കൊണ്ടെറിഞ്ഞാല്‍ കൈ സോപ്പിട്ട് കഴുകേണ്ട ആവശ്യമൊന്നുമില്ല മുസ്തഫിക്കാ.. ചുമ്മാ തട്ടിക്കുടഞ്ഞാല്‍ മതി. ബൌളിംഗ് അസ്സലായി.
ഹഹഹഹ കരിക്കട്ടപോലെ ഉണങ്ങിയ തീട്ടം കൊണ്ടെറിഞ്ഞാല്‍ കൈ സോപ്പിട്ട് കഴുകേണ്ട ആവശ്യമൊന്നുമില്ല മുസ്തഫിക്കാ.. ചുമ്മാ തട്ടിക്കുടഞ്ഞാല്‍ മതി. ബൌളിംഗ് അസ്സലായി.
:)
തമാശയുണ്ട്..
qw_er_ty
അഗ്രുവേ..
എന്തിനാ സ്വന്തം കുറ്റം ആ പാവം വെല്ലിമ്മാടെ
മേല്‍ ചൊരിയണത്..?
പേര്‍ഷ്യേ പോയീന്ന് കരുതീട്ട് ഇന്റെ മോനൊരു മാറ്റോല്ല...’
--ഉമ്മാടെ ഈ കമന്റ് ഒന്ന് മനസ്സിരുത്തി വായിച്ചപ്പൊ
എനിക്ക് അഗ്രൂന്റെ പഴേകാലം ഓര്‍മ്മവന്നു.
അപ്പൊ..,ഞാന്‍ ഓടണോ അതോ മണ്ടണൊ..?
ഞാനിതാദ്യമേ വായിച്ചതായിരുന്നു..
ആ വാല് കഷണം അങ്ങോട്ട് മനസ്സിലായില്ലായിരുന്നു..
വിചാരത്തിന്റെ കമന്റ് അല്ലെ ഇതിന്റെ ട്വിസ്റ്റ്..
പിന്നെ നോക്കിയെ കാര്യങ്ങള്‍ എന്തുഷാറായി..
അതിന്റെ കൂടെ ഉമ്മയുടെ കമന്റൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ശുഭം!
അയ്യെ അപ്പോഴത്തെ അഗ്രജന്റെ മുഖഭാവം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.:)
:))
അഗ്രൂ... സംഭവം കലക്കി.
ക്രിക്കറ്റ് കളിക്കാനുള്ള ഒരാവേശമേ..
ക്രിക്കറ്റിന് കിറുക്കു കളി എന്നു പേരുവന്നത് നിന്നെയെല്ലാം കണ്ടിട്ടാവും. “അയ്യേ ഞാനും ട്ടയൂല്”
(അതു പിന്നെ പറയാം)
-സുല്‍
അഗ്രു.... കലക്കി....
വിചാരത്തിന്റെ കമന്റ് വായിച്ചപ്പോഴാ ക്ലിക്കിയത്..
എനിക്കതാദ്യമേ കത്തി. അല്ലേലും കുരുത്തക്കേട് എനിക്കാദ്യമേ കത്തും .
എന്റെ ഈ കമന്റ് ഞങ്ങള്‍ "പറമ്പില്‍ ....റി" എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൂട്ടുകാരന് ക്രിസ്റ്റോയ്ക്കു സമര്‍പ്പിക്കുന്നു.
ചാത്തനേറ്:
മിന്നാമിനുങ്ങ് said...
അഗ്രുവേ..
എന്തിനാ സ്വന്തം കുറ്റം ആ പാവം വെല്ലിമ്മാടെ
മേല്‍ ചൊരിയണത്..?
“പേര്‍ഷ്യേ പോയീന്ന് കരുതീട്ട് ഇന്റെ മോനൊരു മാറ്റോല്ല...’
--ഉമ്മാടെ ഈ കമന്റ് ഒന്ന് മനസ്സിരുത്തി വായിച്ചപ്പൊ
എനിക്ക് അഗ്രൂന്റെ “പഴേ“ കാലം ഓര്‍മ്മവന്നു.“
മിന്നാമിനുങ്ങേ എന്നാലും..
പഴേ കാലം ആ പ്രായത്തില്‍ മടങ്ങി വന്നൂ ന്ന് പറയണോ.. ആ പളുങ്ക് സിനിമേല് ഒരു അപ്പൂപ്പനുണ്ടായിരുന്നു വയസ്സായിട്ടും കാശുകാരനായിട്ടും റബ്ബറിന്റെ മൂടേ ശരണം എന്ന ടൈപ്പ്, അഗ്രൂനു അങ്ങനെ വല്ല വീക് നെസ്സും ?
ഇതു കലക്കി! പുതിയ പന്തു കിട്ടിയാല്‍ ചെയ്യുന്നതുപോലെ തുപ്പലിട്ടുരച്ച് ഗ്ലൈസിംഗ് കളയാന്‍ ശ്രമിയ്കാത്തത് ഭാഗ്യം!
ബെസ്റ്റ് ! കണ്ണാ ബെസ്റ്റ് !
“പുള്ളി” യുടെ കമന്റ് കട്ട്+പേസ്റ്റു ചെയ്യുന്നു ;)
ഓഫ്: വാളേട്ടാ ഇന്നലെ കുത്തിയിരുന്ന് പടം കണ്ടല്ലേ... ഹാ കഷ്ടം!!!
‘പേര്‍ഷ്യേ പോയീന്ന് കരുതീട്ട് ഇന്റെ മോനൊരു മാറ്റോല്ല...’
അതു കലക്കി ... ഇപ്പോഴും ഉമ്മ അതു പറയുന്നുണ്ടാവും അല്ലേ ...
എനിക്കും വാല്‍ക്കഷണം ആദ്യം മനസിലായിരുന്നില്ല. പിന്നെ കമന്റു വായിച്ച് വായിച്ച് ... പുള്ളിയുടെ കമന്റു വരെ എത്തിയപ്പോഴേക്കും മുഖം ഒരുമാതിരി ഭീഭത്സരസത്തില് നില്ക്കുന്ന കഥകളിക്കാരന് ചിരി വന്നതുപോലായിപ്പോയി. (എന്നാലും എന്റെ പുള്ളീ...)
എല്ലാം അടിപോളീ...
അഗ്രജാ,
നന്നായിട്ടുണ്ട് ബൌളിംഗ്.
‘ക്രിക്കറ്റ് ബോള്‍‘ വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)
ഒരോരുത്തര്‍ക്കായി മറുപടി പറയാന്‍ നിന്നാല്‍ എന്റെ മാനം കപ്പലു കയറും :)
എന്നാലും ഹെന്റെ പുള്ളീ... താങ്കളൊരു വല്ലാത്തെ പുള്ളി തന്നെ!!! :)
കുറുമാന്
കുട്ടന്
ദില്ബന്
വിചാരം
സോന
സിയ
ഇക്കാസ്
മൂര്‍ത്തി
മിന്നാമിനുങ്ങ്
സാജന്
ആഷ
ഇത്തിരിവെട്ടം
സിജു
സുല്‍
അപ്പു
ഉണ്ണിക്കുട്ടന്
കുട്ടിച്ചാത്തന്
പുള്ളി
ഇടിവാള്‍
തമനു
സതീശ്
നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി :)
അഗ്രജന്റെ അനിയന് സേവാഗിനേക്കാള്‍ നന്നായി കളിക്കുന്നുണ്ടല്ലോ ;) അവസാനം അവന് അടിച്ച സിക്സര്‍ പൊടിപൊടിയായി എവിടെയൊക്കെ വന്നു വീണോ എന്തോ! അഗ്രജന്റെ ക്രിക്കറ്റ് കരിയര്‍ ഇങ്ങനെയാണോ അവസാനിച്ചത്?
ശ്രീജിത്തേ... ആരും ശ്രദ്ധിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ച ഭാഗം തന്നെ നീ കണ്ടു... മുടുക്കന്!
എല്ലാരുടേം കമന്റ് കഴിഞ്ഞ് കുറച്ച് ജീവന് ബാക്കിയുണ്ടായിരുന്നു.. നീയായിട്ട് അതും കൂടെ കളഞ്ഞു...
നന്ദിയുണ്ട്.. സാറെ.. നന്ദി :))
:)
വാല്‍ക്കഷണത്തില്‍ ഒളിഞ്ഞു കിടന്ന ക്രിക്കറ്റ് ബോള്‍...:)
സ്കൂളില്‍ പഠിക്കുമ്പോള്‍ (വിശ്വാസം ആയോ എന്തോ?) കടലാസ്സുകള്‍ ചുരുട്ടി റബ്ബര്‍ ബാന്റിട്ട് വലിച്ചുമുറുക്കികെട്ടിയിരുന്ന പന്തുകളായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്.
കരിക്കട്ടപ്പന്ത് ഉപകരിച്ചല്ലോ പേര്‍ഷ്യക്കാരാ :)
ബൂലോകത്ത് ഏറ്റവും ഗൃാതുരത്വമുള്ളവരുടെ കൂട്ടത്തിലാണല്ലോ താങ്കള്‍!! അനുഭവ വിവരണം നന്നായിരിക്കുന്നു.
ചിത്രകാരന് ക്രിക്കറ്റു വിരോധിയാണെങ്കിലും അഗ്രജന് അനിയന്റെകൂടെ കളിച്ചതുപോലെ, മകന്റെ കൂടെ ക്രിക്കറ്റുകളിക്കാറുണ്ട്. മകന് ക്രിക്കറ്റില്‍ മുങ്ങിത്താഴുന്നതു കണ്ടപ്പോള്‍ അവനെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ! (മകന്റെ കൂടെ ക്രിക്കറ്റുകളിച്ചുകൊണ്ട് ക്രിക്കറ്റിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അപഗ്രഥിക്കല്‍ കുറച്ചു ഫലം ചെയ്തുകൂടായ്കയില്ല)
test.sorry 4 ot.
ചിത്രകാരന് ക്രിക്കറ്റു വിരോധിയാണെങ്കിലും അഗ്രജന് അനിയന്റെകൂടെ കളിച്ചതുപോലെ, മകന്റെ കൂടെ ക്രിക്കറ്റുകളിക്കാറുണ്ട്. മകന് ക്രിക്കറ്റില്‍ മുങ്ങിത്താഴുന്നതു കണ്ടപ്പോള്‍ അവനെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ! (മകന്റെ കൂടെ ക്രിക്കറ്റുകളിച്ചുകൊണ്ട് ക്രിക്കറ്റിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അപഗ്രഥിക്കല്‍ കുറച്ചു ഫലം ചെയ്തുകൂടായ്കയില്ല)
ഹാ ഹാ നൊവാള്ജിക് പോസ്റ്റ് (സോപ്പ് കൊണ്ട് കൈ കഴുകുവാനുള്ള കാരണമൊഴിച്ച്).
Post a Comment