Monday, April 16, 2007

ഇരുമ്പഴികള്‍

കട്ടപിടിച്ച ഇരുട്ടില്‍ കമ്പിയഴികളില്‍ മുഖമമര്‍ത്തി കുറേ നേരം നിന്നു...
കുറേ അങ്ങോട്ടുമിങ്ങോട്ടും നടന്നു...
ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല!

വിശപ്പ് അതിന്‍റെ കാഠിന്യാവസ്ഥയിലെത്തിയപ്പോള്‍ രണ്ടാമതൊന്നാലോചിക്കാന്‍ നിന്നില്ല എന്നതാണ് സത്യം.
തേങ്ങയെങ്കില്‍ തേങ്ങ, വിശപ്പടക്കാനുള്ള വകയായല്ലോ എന്നു കരുതിയാണ് അങ്ങിനെ ചെയ്തത്.
പക്ഷെ പിടിക്കപ്പെട്ടു കഴിഞ്ഞു... ഇനി വരുന്നതനുഭവിക്കുക തന്നെ!

വിശപ്പ്, അതെല്ലാവര്‍ക്കും സഹിക്കവയ്യാത്തത് തന്നെയായിരിക്കുമല്ലേ!
അതു കൊണ്ട് തന്നേയല്ലേ അതിനുള്ള വകയുണ്ടാക്കാന്‍ എന്തു ചെയ്യാന്‍ പോലും ചിലരെങ്കിലും മടിക്കാത്തത്.
ആരൊക്കെയോ നടന്ന് വരുന്ന ശബ്ദമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്.
നേരം വെളുത്തിരിക്കുന്നു.
എങ്ങിനെയെങ്കിലുമൊന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍... മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
പക്ഷെ, എങ്ങിനെ!

‘തൊറക്ക്... കൊറേ കാലായി ഇവന്‍ രക്ഷപ്പെടാന്‍ തൊടങ്ങീട്ട്...’
ദൈവമേ, ഹെഡ് കുട്ടന്‍ പിള്ളയുടെ ശബ്ദമാണ് കേള്‍ക്കുന്നത്... കൂടെയാരോ ഉണ്ട്.
‘സൂക്ഷിച്ച്, അവന്‍ ചെലപ്പോ ഓടിക്കളയും...’
‘തൊറക്കെന്നേയ്... അവന്‍ ഓടണത് ഞാനൊന്ന് കാണട്ടെ...’
അവര്‍ കൊളുത്ത് തുറന്നതും സര്‍വ്വശക്തിയുമെടുത്ത് കുതിച്ചു... അവര്‍‍ക്കിടയിലൂടെ...

രക്ഷപ്പെട്ട ആശ്വാസത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍...

ഹെഡ് കുട്ടന്‍പിള്ള ഒരു വളിച്ച ചിരിയോടെ അകത്തേക്ക് കയറുന്നത് കണ്ടു.

പിറകില്‍ നിന്ന് കുട്ടന്‍ പിള്ളയുടെ ഭാര്യ കൊച്ചമ്മിണിയുടെ വാക്കുകള്‍ ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു...

‘ഒരെല്യേ കൊല്ലാമ്പറ്റാത്ത ഇങ്ങേരെന്തൂട്ട് പോലീസാണപ്പാ...’

43 comments:

അഗ്രജന്‍ said...

വിശപ്പ്, അതെല്ലാവര്‍ക്കും സഹിക്കവയ്യാത്തത് തന്നെയായിരിക്കുമല്ലേ!

“ഇരുമ്പഴികള്‍“

പുതിയ പോസ്റ്റ്!

Sul | സുല്‍ said...

തേങ്ങ “ഠേ.......” അതില്ലെങ്കില്‍ ഇതെടുത്തൊ.

അഗ്രജാ ഒന്നിനു പിറകെ മറ്റൊന്ന് എന്ന പറയുന്ന കണക്കാണല്ലോ ഇപ്പോള്‍ പോസ്റ്റുകള്‍. കലികാലം ന്നല്ലാണ്ടെന്താ പറയാന്‍.

നന്നായിരിക്കുന്നു.
-സുല്‍

അപ്പു said...

എലി....???
എലിയെ വെള്ളത്തില്‍ മുക്കിക്കൊന്നതുമായി ബന്ധപ്പെടുത്തി ഞാനും ഒരെണ്ണം എഴുതുന്നുണ്ട്.
ഓ.ടോ. അഗ്രു..നല്ല ഭാവന. സസ്പെന്‍സ് അവസാനം വരെ കാത്തു.

sandoz said...

പോലീസ്സുകാരുടെ ക്രൂരതകളിലേക്കും ദയാദാക്ഷിണ്യമില്ലാത്ത പെരുമാറ്റങ്ങളിലേകും ഈ കൃതി വെളിച്ചം വീശുന്നു.ഞാന്‍ നായകന്റെ പക്ഷത്താണു.തെറ്റുകള്‍.....അത്‌ പൊറുക്കാവുന്നതേ ഒള്ളൂ....

[അമ്മച്ചിയാണേ..ഈ സൈസ്‌ നയകന്‍ എന്റെ മുന്‍പില്‍ പെട്ടാല്‍ എപ്പൊ തല്ലിക്കൊന്നെന്ന് ചോദിച്ചാല്‍ മതി]

അഗ്രീട്ടാ....ഇന്നലത്തെ എന്റെ ഉപദേശം ഫലിച്ചു അല്ലേ..അടുത്തത്‌ ഒരു സയന്‍സ്‌ ഫിക്ഷന്‍ ആയിക്കോട്ടെ...പാട്ടും ഉടനെ വേണം...

പാര്‍വതി said...

അഗ്രജാ ...........

ദുബായിലെ പ്രബുദ്ധരായ മലയാളികളോക്കെ എവിടെപോയെന്റെ കര്‍ത്താവേ..

:)

-പാര്‍വതി.

വല്യമ്മായി said...

പഴയ കോഴി,ഉറുമ്പ് സീരീസ് പുനരാരംഭിക്കുകയാണോ,ജെബെലലിയില്‍ കാക്കകളൊക്കെ ഇപ്പോഴും വന്നിട്ടുണ്ട്ട്ടാ..

ദില്‍ബാസുരന്‍ said...

പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക...
അഗ്രജനെ തല്ലിക്കൊല്ലുക...

ഒരാവേശത്തിന് വിളിച്ച് പോയതാ. ക്ഷമി. :-)

തറവാടി said...

ഹ ഹ ഹ ഹ ഹ ഹഹ്‌ അഹ്‌ അഹ

കിടിലന്‍,
കിക്കിടന്‍,
കലക്കന്‍,
അമറന്‍,
ഘടോല്‍ക്കചന്‍,
അടിപൊളി ,
ഞെരിച്ചു ,
ഭയങ്കരന്‍ പോസ്റ്റ്‌!!!!

( മതിയോ അഗ്രജാ?)

ഇടിവാള്‍ said...

ഹഹ! (ഇതു നിരോധിച്ച്സിരിക്കുകയാണു ബ്ലോഗില്‍ ..എതിരുന്നവനെ കത്തിക്കും എന്നാണു അവസ്ഥ! അടിയന്തിരാവസ്ഥയായിരുന്നു ഭേദം! ഊന്നു ചിരിക്കാന്‍ പോലും പേടിയാ ;)

അല്ലാ ചേട്ടാ, വിശപ്പിനു തേണ്‍ഗ്ങാ വേണമെങ്കില്‍ സുല്ലിനോടു ചോദിച്ചാല്‍ പോരായിരുന്നോ ? പുള്ളി തലക്കിട്ടു തന്നെ നല്ലൊരു തേങ്ങ എറിഞ്ഞേനി ..

ഞാന്‍ വണ്ടി വിവ്ടുന്നു..ഇവിടെ ഇനി നിന്നാല്‍ സുല്‍ എന്റെ തലക്കെറിയും തേങ്ങ ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:.. സസ്പെന്‍സ് ഇല്ലാ “തേങ്ങയെങ്കില്‍ തേങ്ങ“ എത്തിയപ്പോള്‍ ആളെ പിടികിട്ടി സുല്ലിക്കായല്ലേ?

വിചാരം said...

കൊള്ളാം .. ഡാ നീ മേടിക്കും എന്‍റെ കയ്യീന്ന് ആളെ മെനക്കെടുത്താനായി ഓരോ പോസ്റ്റുമായി കാലത്തുതന്നെ ഇറങ്ങും നിന്‍റെ പണ്ടാരടങ്ങിയ ബോസ് ആ പരിസരത്തൊന്നും ഇല്ലേ ? അല്ല പിന്നെ ആകാംക്ഷയോടെ വായിച്ചു തുടങ്ങി അവസാനം .. ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ ആ.. ആദ്യം രണ്ടിരുന്നത് പോസ്റ്റാക്കി (ആരോ എന്തോ കണ്ട് പേടിച്ചു പോയത്രെ ആരോടാ ഇപ്പം ചോദിക്കാ അഗ്രുവിന്‍റെ എന്തുകണ്ടാണ് പേടിച്ചതെന്ന് ) പിന്നെ അടുത്ത പോസ്റ്റ് അമ്മൂമയുടെ ഉണങ്ങിയ അപ്പിയെടുത്ത് ബൌള്‍ ചെയ്തത് കണ്ട് ഉമ്മ ചിരിച്ചുകൊണ്ട് ചുട്ടയിലെ ശീലം ചുടലവരെ (അപ്പി വാരല്‍ ചെരുപ്പത്തിലെ തുടങ്ങിയതെന്നര്ത്ഥം .. ദേ ഇപ്പം ആളെ കളിയാക്കിയ ഒരു സസ്പെന്‍സ് കഥയും .. പടച്ചോനെ കാത്തോളണമേ ഇനി അടുത്ത വരവ് എന്തുമായിട്ടാണാവോ .. ഉം വരട്ടെ കാണാം അല്ലാതെന്തു ചെയ്യാന്‍

ikkaas|ഇക്കാസ് said...

ഹഹഹഹ
അത് കലക്കി അഗ്രൂ..
ചിലരങ്ങനെയാ, പുലിയെ പേടി ഇണ്ടാവില്ലാ.. എലി, പാറ്റ, തവള എന്നിവയെക്കണ്ടാ ഓടും. ഹഹഹ

ikkaas|ഇക്കാസ് said...

അയ്യോ സസ്പെന്‍സ് പബ്ലിക്കായി!! സോറി അഗ്രുക്കാ.. ഇത്തവണയെങ്കിലും പാര പണിയണ്ടല്ലോന്നോര്‍ത്ത് കമന്റീതാ.. അതും ആശാന്റെ നെഞ്ഞത്ത് തന്നെ പതിച്ചു! ഇതാ പറയണത് ഇങ്ങനെ മസിലും പിടിച്ച് നടക്കരുതെന്ന്. (കാണണോര്‍ക്ക് വിശാലമായ നെഞ്ചാണല്ലോന്ന് തോന്നുമെന്ന് ശ്രീമാന്‍ ഇത്തിരിവെട്ടം പറഞ്ഞിട്ടുണ്ട് )

Pramod.KM said...

സസ്പെന്‍സ്,സസ്പെന്‍സ് എന്നു പറയുന്നത് ഇതാണ്‍.
കലക്കി!

പടിപ്പുര said...

അഗ്രൂ, അതുകൊള്ളാം.

അരീക്കോടന്‍ said...

നന്നായിരിക്കുന്നു

കുട്ടന്മേനൊന്‍::KM said...

സസ്പെന്‍സ് കലക്കി.

ഏറനാടന്‍ said...

അഗ്രക്കാ..(ഇങ്ങളെ എന്താ വിളിക്ക്വാ എന്നിപ്പഴും അറീല), ഇക്കഥയിലെ തേങ്ങാ എടുത്തയാള്‍ ആരാണെന്ന്‌ പറഞ്ഞെറിഞ്ഞാല്‍ കേള്‍ക്കാമായിരുന്നു. പോലിസുകാരന്‌ ഇങ്ങള്‍ടെ തന്നെ ഒരു ചായ, ഛെ, ഛായ..!

അലിഫ് /alif said...

സകലമാന ജീവജാലങ്ങളെയും വെറുതെ വിടരുത്..!!
വിശപ്പിന്‍റെയും മോഷണത്തീന്‍റെയും അതിജീവനത്തിന്‍റെയും ഒപ്പം , സാന്‍ഡൊസ് പറഞ്ഞ പോലീസുകാരുടെ ഏതാണ്ടൊക്കെയോ പെരുമാറ്റങ്ങളിലേക്കും കടന്നു കയറി ജയിലറയ്ക്കുള്ളിലേക്ക് വെളിച്ചം വീശുന്ന കദനകഥ..

കലക്കീട്ടാ..

SAJAN | സാജന്‍ said...

അഗ്രുവേ എന്റെ പുതിയ പടം പോസ്റ്റിന്റെ പണിപ്പുരയിലായതു കൊണ്ട് ഇത് കാണാന്‍ വൈകി..
സസ്പെന്‍സ് അവസ്സാനം വരെ നിര്‍ത്തിയിട്ടുണ്ട്..
പക്ഷെ ഒരു ചേട്ടാ വിളി ഇടക്ക് വന്നപ്പോള്‍ എനിക്കൊരു സശയം തോന്നിയിരുന്നു.. എതേതോ വെട്ടിപ്പാന്ന്.. ഏതായാലും നന്നായിട്ടുണ്ട്:)

സതീശ് മാക്കോത്ത് | sathees makkoth said...

agrajanu palappozhum ii suspense nilanirthan pattunnundu. nannayi.
(keyman illa)

ഇത്തിരിവെട്ടം|Ithiri said...

അഗ്രുവേ... :)

അഗ്രജന്‍ said...

വിശപ്പിന്‍റെ വിളി ഒരു പക്ഷെ, വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കും. ഇവിടെ ആ ‘വിശപ്പ്’ ഒരു സാധുവിനെ ഇരുമ്പഴിക്കുള്ളിലാക്കിയെങ്കിലും സാഹചര്യം പിന്നീട് മോചനത്തിലേക്കുള്ള പാത തുറന്നു കൊടുത്തു...

ഈ പോസ്റ്റ് വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

സുല്‍:
തേങ്ങയ്ക്ക് നന്ദി
ജോലി തിരക്ക് കൂടിയാല്‍ അപ്പോ തോന്നും പോസ്റ്റെഴുതാന്‍ - എന്തു ചെയ്യാം :)

അപ്പു:
സസ്പെന്‍സ് ഇത്രപെട്ടെന്ന് പൊളിയും എന്ന് കരുതിയില്ല :)

സാന്‍ഡോ:
നിങ്ങളേപ്പോലുള്ള ചെറുപ്പക്കാരാണ് ഇത്തരം ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കേണ്ടത് :)

പാര്‍വ്വതി :)

വല്യമ്മായി:
വന്ന വഴി മറക്കാന്‍ പാടില്ലെന്നല്ലേ :)

ദില്‍ബാ:
ഒരാവേശത്തിനാണേലും എന്നെ തല്ലിക്കൊല്ലാന്‍ പറഞ്ഞല്ലോ - കഷ്ടം :)

തറവാടി:
കണ്ട്രോള്‍... കണ്ട്രോള്‍ പ്ലീസ് :)

ആ അവസാനത്തെ ചോദ്യം ഒരൊന്നൊന്നര തന്നെ.

ഇടിവാള്‍:
ഇടിഗഡി പറഞ്ഞിട്ടാ പണ്ടീ പരിപാടി അവസാനിപ്പിച്ചത് :)

കുട്ടിച്ചാത്തന്‍:
ഹഹ ചാത്താ ആ സസ്പെന്‍സ് കണ്ടു പിടിച്ചത് കലക്കി :)

വിചാരം:
എന്നെ മൊത്തം നാറ്റിച്ചല്ലേ :)

ഇക്കാസ്:
നിന്‍റെ ആ ചാരിയുള്ള കിടപ്പ് കണ്ടിട്ട് ഒന്നും പറയാന്‍ തോന്നണില്ല :)

പ്രമോദ്:
നന്ദി സുഹൃത്തേ :)

പടിപ്പുര:
നന്ദി :)

അരീക്കോടന്‍:
നന്ദി :)

കുട്ടമ്മേനോന്‍:
നന്ദി :)

ഏറനാടന്‍:
തേങ്ങെയെടുക്കുന്നതിന്‍റെ ആശാന്‍ സുല്ലിനോട് ചോദിച്ചിട്ടു പറയാം :)

അലിഫ് ഭായ്:
ആ കഥയില്‍ അടങ്ങിയിരിക്കുന്ന മെസ്സേജ് വായിച്ചെടുത്തതില്‍ സന്തോഷം :))

സാജന്‍:
നന്ദി :)
എവിടെ പുതിയ പടം പോസ്റ്റ്...

സതീശ്:
നന്ദി :)

ഇത്തിരി:
വിളി കേട്ടിരിക്കുന്നു :)

Kiranz..!! said...

വളരെ നന്നായിരിക്കുന്നു അഗ്രൂസ്..സസ്പെന്‍സ് ത്രില്ലര്‍..:)

മിന്നാമിനുങ്ങ്‌ said...

അഗ്രൂ..
:)

:: niKk | നിക്ക് :: said...

ഓ.ടോ. ആസ്ഥാന തേങ്ങയടിക്കാരന്‍ സുല്ലിന് ആശംസകള്‍ :) ഞാന്‍ ഏതു പോസ്റ്റില്‍ കമന്റിടാന്‍ ചെന്നാലും അവിടെ സുല്ലുണ്ടാവും.. ഞാന്‍ സുല്ലിട്ടേയ്...!

അഗ്രൂ... പോലീസുകാരനെ സര്‍ദാര്‍ജിയാക്കല്ലേട്ടാ...ഞാന്‍ കേരളാ പോലീസിന് അഗ്രൂന്റെ ദുബൈ അഡ്രസ്സ് കൊടുക്കും ;)

Sona said...

:( പാവം എലി!!

തമനു said...

ഒരെലിയെപ്പോലും വെറുതെ വിടരുത്. ഇനിയേതു സാധനത്തേക്കൊണ്ടാ എറങ്ങുന്നേ.... ങ്ഹും..

(ചമ്മിയതിന്റെ ഒരു ചമ്മലാന്നേ)

കുറുമാന്‍ said...

രണ്ട് ദിവസം മുന്‍പ് വായിച്ചതാ, കമന്റിടാന്‍ കഴിഞ്ഞില്ല. അഗ്രജോ ഇത് കലക്കി. അടുത്ത ജീവി ഏതാ?

അഗ്രജന്‍ said...

Kiranz
മിന്നാമിനുങ്ങ്‌
niKk
Sona
തമനു
കുറുമാന്‍

പോസ്റ്റ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ

സുശീലന്‍ said...

കൈമളാശാന്‍ (ക്ലൈമാക്സ്)തകര്‍ത്തു.

Siji said...

:) എഴുതാന്‍ പോയ കമന്റുകളെല്ലാം മുന്‍പേ വന്നവര്‍ പറഞ്ഞു

അഗ്രജന്‍ said...

സുശീലന്‍ :)
സിജി :)

രണ്ട് പേര്‍ക്കും നന്ദി :)

മഴത്തുള്ളി said...

കഷ്ടം ഒരു തേങ്ങ കട്ട(അടിച്ച)തിനുള്ള ശിക്ഷയാണോ ഇരുമ്പഴികള്‍ ;)

ഉണ്ണി said...

അഗ്രജന്‍ ഇറങ്ങി ഒാടുന്നത്‌ കുട്ടന്‍പിള്ള ശ്രദ്ധിക്കാതിരുന്നതെന്തേ.
എലി മാത്രമാണോ പ്രശ്നം?
നന്നായിട്ടുണ്ട്‌.
കുറുമനും സുല്ലും കൂടി തേങ്ങ കള്ളനെ അന്വേഷിച്ചുപോകുന്നത്‌ ഞാന്‍ കുറുമന്റെ ബ്ലോഗില്‍ വായിച്ചു!

എന്റെ കിറുക്കുകള്‍ ..! said...

ഹഹഹ..സസ്പെന്‍സ് കലക്കി...

കൊച്ചുമത്തായി said...

തകര്‍പ്പന്‍ ആന്റി-ക്ലൈമാക്സ്. (അങ്ങനെ പറയാമൊ?).
എനിക്കു Raold DAHL ന്റെ കഥകള്‍ ഓര്‍മ്മ വരുന്നു.

സാല്‍ജോ ജോസഫ് said...

എങ്ങനാ ദൈവമെ, ഈ മലയാളത്തിലൊന്ന് ചിരിക്കുക!!

നിര്‍ത്തി,..! ഇനി ചിരിച്ചാല്‍ അടുത്ത ഓഫീ‍സിലെ പാക്കിസ്ഥാനി എന്നെ പിടിച്ച് പുറത്തിടും!!

neermathalam said...

athijeevanthinithe athisahasi---kathakal...
:)

Sumesh Chandran said...

haha.. the coolest one! avasaana vari rantu thavana vaayichchppozhe kaaryam manassilaayulloo tto! :)

ചുള്ളന്റെ ലോകം said...

എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366

ബഹുവ്രീഹി said...

Agrajanbhaay,

This is kelvinator!!!the coolest one!

Abhilash.P.K said...

ഹ ഹ... ഹും... നല്ല സസ്‌പന്‍‌സ് ഉണ്ടായിരുന്നു അവസാനം വരെ.. ആദ്യം ഞാന്‍‌ വിചാരിച്ചു..ഹും..അതൊന്നും പറയേണ്ട... ഞാന്‍‌ അല്‍‌പം ഒന്നു ചമ്മി...അത്രമാത്രം.. എന്നാലും സാരമില്ല..ആരും കണ്ടില്ലല്ലോ..!

--അഭിലാഷ് (ഷാര്‍ജ)