ആനപ്പിണ്ടം
പൂക്കോട് ദേശം തൊഴിയൂര്‍ അംശത്തില്‍ ചൊവ്വിനും ചേലിനും ഓട്ടോയോടിച്ച് സര്‍വ്വൈവ് ചെയ്യുന്ന എല്ലാ ഓട്ടോക്കാര്‍ക്കും അപവാദമായിരുന്നു കോട്ടപ്പറമ്പിലെ മാത്തപ്പന്.
തൊഴിയൂരംശത്തിലുള്ള നാല് ഓട്ടോ സ്റ്റാന്റുകളിലും അഫിലിയേറ്റ് ചെയ്യാത്ത ഒരോയൊരോട്ടോ മാത്തപ്പന്റെയായിരുന്നു. കിടന്നാ കിടന്നോട്ത്ത് കിടങ്ങട്ടോട്വാ... അതായിരുന്നു മാത്തപ്പന്റെയൊരു രീതി.
പിന്നെ വ്യക്തിപരമായി കിട്ടുന്ന ‘ബാറോ‘ട്ടം, ‘തല്ലോ‘ട്ടം പിന്നെ ആര്‍ക്കും വേണ്ടാത്ത ‘ചില’ ഓട്ടങ്ങള്‍ ഇതൊക്കെ കൊണ്ട് വണ്ടിക്കും മാത്തപ്പനും പെട്രോളടിക്കാനുള്ള വഹ തരപ്പെടും. അത്യാവശ്യം തണ്ടും തടിയും ഉണ്ടെങ്കിലും ‘കൊടകര സുല്‍ത്താന്റെ’ ആന്റപ്പനെ പോലെ ...ദ മോസ്റ്റ് റിക്വയേര്‍ഡ് ടെന്‍..., നമ്മടെ മാത്തപ്പനും ആ ഒരു ‘പത്തി‘ന്റെ അഭാവം നല്ലപോലെയുണ്ടായിരുന്നു.
റോഡിന്റെ എഡ്ജില്‍ ചാടിയാലും, റോഡില്‍ മൊഴച്ചു നിക്കണ കല്ലില്‍ കേറിയാലും, പെട്രോള്‍ റിസര്വ്വായാലും, ചിറ്റഞ്ഞൂരുള്ള റൈറ്റിന്റെ കയറ്റം ടോപ്പ് ഗിയറില്‍ വലിക്കാതെ വന്നാലും മാത്തപ്പന് ഡെലിവറി ചെയ്യുന്ന തെറി ഒരിക്കല്‍ കേട്ട ഒരുമാതിരി ആളേളൊന്നും മാത്തപ്പന്റെ വണ്ടിയില്‍ പിന്നെ കയറില്ല.
ഇനിയിപ്പോ ആരെങ്കിലും റോഡില്‍ നിന്നിറങ്ങി നടന്നില്ലാന്ന് കരുതി അവരെ ഹോണടിച്ച് ബുദ്ധിമുട്ടിക്കുന്ന പരിപാടിയൊന്നും മാത്തപ്പനില്ല. ഉള്ള ഗ്യാപ്പിലൂടെ ഒട്ടോ ഒതുക്കിയെടുത്ത് ആളുടെ മുന്നില്‍ കയറ്റി നിറുത്തി ‘റോഡീന്നെറങ്ങി നടന്നൂടെടാ @#@$%@#!$%#‘ എന്ന് വിനയത്തോടെ പല്ലൊന്ന് കടിച്ച് ഒട്ടും അക്ഷരതെറ്റില്ലാതെ പറയും... അത്രേള്ളൂ.
അതിനിയിപ്പോ, ഏതേലും വണ്ടിക്കാരായാലും ശരി മുന്നില്‍ കയറി രണ്ട് ‘ഹോണ്‍‘ അടിച്ചിട്ടേ മാത്തപ്പന് പോകൂ. അതോണ്ടൊക്കെ തന്നെ തലയിലോ കയ്യിലോ കാലിലോ അലങ്കാരത്തിനൊരു വെള്ളക്കെട്ട് എപ്പോഴും കാണും.
സംഗതി ഇങ്ങിനെയൊക്കെ ആണെങ്കിലും, ഉതസവപ്പറമ്പുകളിലെ നാടകം, ഗാനമേള, മിമിക്രി തുടങ്ങിയവക്ക് പോകാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് മാത്തപ്പനും മാത്തപ്പന്റെ വണ്ടിയും ഫസ്റ്റ്ചോയ്സാകാന് കാരണം, അടിയുണ്ടായാല്‍ ഒരു പെടയും മറ്റുള്ളൊരുടെ മേല്‍ വീഴാതെ ‘തടുക്കാന്‍‘ മാത്തപ്പനും, മാത്തപ്പന്റെ വണ്ടിയും ഉണ്ടാകുമെന്ന വിശ്വാസം മാത്രമാണ് - അത് തെറ്റാറുമില്ല.
പാര്‍ക്കാടി പൂരം കഴിഞ്ഞ രാത്രി... നാടകോം കഴിഞ്ഞ്, കേച്ചേരീന്ന് വന്ന ഗഡിയെ കൊണ്ടാക്കി മടങ്ങേരുന്നു മാത്തപ്പന്. കുന്നംകുളം - ഗുരുവായൂര്‍ റോഡില്‍ നിന്ന് അഞ്ഞൂര് റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് മാത്തപ്പന്റെ വെള്ളമടിച്ചും ഉറക്കം വന്നും, ബന്ദ് ദിവസം പാതി തുറന്ന ഷട്ടര്‍ പരുവത്തിലായ കണ്ണൂകള്‍ റോഡില്‍ കിടക്കുന്ന എന്തിലോ ഉടക്കിയത്.
മധുവിന്റെ പോലെ കവിളൊക്കെയൊന്നിളക്കി കണ്ണുകള്‍ പരമാവധി തുറന്ന മാത്തപ്പന് കാര്യം മനസ്സിലായെന്ന് മനസ്സിലായ മാത്തപ്പന്റെ വായ ആക്റ്റീവായി... ‘ഛായ്... ആനപ്പിണ്ടം’ പിന്നെ ആനയ്ക്കും ആനയുടെ അപ്പനപ്പാപ്പന്മാര്ക്കും പാപ്പാന്മാര്ക്കും ആനേടെ കുടുമത്തുള്ള സകലര്‍ക്കും ‘സ്തുതി‘ പറഞ്ഞു.
ഉത്സവത്തിനു വന്ന എണ്പത്തൊമ്പതാനകളില് ചിറ്റഞ്ഞൂര്‍ വഴി പോയ ഒരുമാതിരിപ്പെട്ട ആനകളും റോഡില്‍ ‘കയ്യൊപ്പ്’ വെച്ചിട്ടുണ്ട്. ഒന്നിനേയും ഉപദ്രവിക്കാതെ വെട്ടിച്ച് വെട്ടിച്ച് മാത്തപ്പന് മുന്നേറുന്നു... ഒരോ വെട്ടിക്കലിനും മാത്തപ്പന്റെ സ്പെഷ്യലൈസ്ഡ് തെറി ഇരുട്ടിലലിഞ്ഞ് ചേരുന്നുണ്ട്.
‘ഇനീം വെട്ടിക്കണ പ്രശ്നമില്ല... നെന്റെ നെഞ്ചത്തൂടെ കയറ്റൂടാ ശവീ’ വെട്ടിച്ചുവെട്ടിച്ച് മദമിളകിയ മാത്തപ്പന് പിറുപിറുത്തു. പിന്നീട് വന്ന ആദ്യചാന്‍സ് തന്നെ മാത്തപ്പന് യൂട്ടിലൈസ് ചെയ്തു...
‘മുഴുവനാക്കാത്ത ഒരു മുഴുത്ത തെറിയും, മുറിഞ്ഞുപോയോരലര്ച്ചയും ചിറ്റഞ്ഞൂരിനെ പൊതിഞ്ഞു നില്ക്കുന്ന ഇരുട്ടില്‍ പ്രകമ്പനം കൊണ്ടു‘.
പാര്‍ക്കാടി പൂരം കഴിഞ്ഞതിന്റെ പിറ്റേ ദിവസം. ആശുപത്രിക്കിടക്കയില്‍, മാത്തപ്പനരികില് കണ്ണീരൊലിപ്പിച്ച് മാത്തപ്പന്റമ്മ മറിയേട്ത്തി.
‘എന്താണ്ടായേ മറിയേ’ കാണാന്‍ വന്ന നാണിതള്ള ചോദിച്ചു.
കണ്ണീര് തുടച്ച് കൊണ്ട് മറിയേട്ത്തി പറഞ്ഞു...
‘ഈ കുരുത്തംകെട്ടോന് പിണ്ടോം കരിങ്കല്ലും തിരിച്ചറ്യാണ്ട് പോയാ എന്ത് ചെയ്യാനാ...’
28 comments:
ഒരു കുഞ്ഞു പോസ്റ്റ് - ആനപ്പിണ്ടം :)
അഗ്രജാാാാാ....
ഹഹഹ.. തകര്‍ത്തൂ!
എന്നാ പെട!
അഗ്രജാ തകര്‍ത്തു.. ഹ.ഹ.ഹാ...
അഗ്രജാ, കലക്കന്‍. മാത്തപ്പന് ആളു കൊള്ളാം എന്നാലും വണ്ടി പാറേമ്മെ കേറിയപ്പൊ പറഞ്ഞതും കൂടി എഴുതായിരുന്നൂ...
ഹാഹഹ!
തകര്‍പ്പന്‍ പോസ്റ്റ് അഗ്രൂ! :-)
കിടുക്കന്‍ പോസ്റ്റ്, ചെറുതെങ്കിലും. ആ അക്ഷരതെറ്റില്ലാതെ, അതും വിനയത്തോടെ @#@$%@#!$%#‘പറയുന്നത് അടിപൊളി.
അഗ്രജേട്ടാ,
ഇത് കലക്കി. അനപ്പിണ്ടത്തിന് പൂരക്കായ എന്നും പറയുമത്രെ.
ചെറുപ്പത്തില്‍ പൂരക്കായ വാങ്ങിത്തരാമെന്ന് പറഞ്ഞ് അമ്മാവന് എന്നെ കുറേ പറ്റിച്ചിട്ടുണ്ട്.ഇപ്പൊ ഓര്‍മ്മ വന്നു. അടുത്ത നാട്ടില്‍ പോക്കിന് ആ കണക്ക് സെറ്റില്മെന്റാക്കണം. :-)
അലക്കി അഗ്രൂ ! അമറന്‍ ;)
തള്ളേ കൊള്ളാം. കലക്കി മാഷേ...
ബൂലോഗ നര്‍മ്മ തറവാട്ടിലേക്ക് ഒരു തൃശ്ശൂര്‍ക്കാരന്‍ കൂടി.കിണ്ണം കാച്ചിയാട്ടിണ്ട്ട്ടാ
അയ്യോ....നിയ്ക്ക് ചിരിയ്ക്കാന്‍ വയ്യായേ....മാത്തപ്പന്റെ ഒരു കാര്യമേ...മാഷേ കലക്കി....
മാത്തപ്പന് ഉഗ്രന്‍, ഞാന്‍ കരുതീത് മുന്നേപോയ ആനേടെ മൂട്ടീക്കൊണ്ട് വണ്ടികേറ്റീന്നാണ്, കരിങ്കല്ലാണല്ലോ, സമാധാനം. അഗ്രേ, പോസ്റ്റുഗ്രന്‍....!
അഗ്രജാ, അടിപൊളി
കലക്കി മാഷേ. അഭിനന്ദനങ്ങള്‍.
“ഈ കുരുത്തല്ലാത്തോന് ആനപ്പിണ്ടോം കരിങ്കല്ലും തിരിച്ചറ്യാണ്ട് വന്നാ എന്താ ചെയ്യാ“
ആനയെ പേടിച്ചാപ്പോരാ ! ആന പിന്ണ്ധത്തെയും പേടിക്കണം
നന്നായിട്ടുണ്ട്.
ചിരിക്കാനേ എനിക്കറിയൂ... ചിരിപ്പിക്കാനറിയില്ല. ഇതൊരു പരീക്ഷണമാണ്... ഇതിലെ വരികള്‍ വായിച്ച് നിങ്ങളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയെങ്കിലും തെളിഞ്ഞാല്‍ ഞാന്‍ ധന്യനായി... ധാന്യമാവായി :)
വിശാലാ> ഗുരോ...നന്ദി :)
ഇത്തിരി> നന്ദി :)
കുട്ടന്മേനോനും നന്ദി :)
പുള്ളി> നന്ദി... കല്ലിന്മേ കയറിയതെഴുതിയാല് പിന്മൊഴി ഗ്രൂപ്പില്‍ നിന്നും തട്ടും :)
അരവിന്ദ്> നന്ദി :)
ചെണ്ടക്കാരനും നന്ദി.
ബാച്ചിലറിനിട്ട് പുതിയ കൊട്ടൊന്നുമില്ലേയ്...:)
ദില്‍ബു> നന്ദി.
ഇത്രേം ലാവിഷായ സാധനം വാങ്ങിക്കൊടുക്കാതെ അമ്മാവന് പറ്റിച്ചത് ചതിയായിപ്പോയി :)
ഇടിവാള്‍> നന്ദിണ്ട്ട്ടാ... :)
ഇഡ്ഢലിക്കും നന്ദി :)
വല്യമ്മായി> നന്ദി :)
ആ തറാവാട്ടിന്റെ വേലിപ്പുറത്ത് നിന്നൊന്ന് എത്തി നോക്കണേള്ളു.
അരവിശിവ> നന്ദി :)
ഈ അരവീടെ ഒരു കാര്യം :)
മുരളി> നന്ദി. ആനേടെ മൂടിനോടെന്താ ഇത്ര വിരോധം :)
ദിവാ> നന്ദി :)
വേണു> നന്ദി വേണു :)
കരീം മാഷെ> നന്ദി :)
വായിക്കുകയും കമന്റുകയും ചെയ്ത എല്ലാവര്ക്കും നന്ദി :)
ഇനിപ്പോ ആരെങ്കിലും റോഡില്‍ നിന്നിറങ്ങി നടന്നില്ലാന്ന് കരുതി അവരെ ഹോണടിച്ച് ബുദ്ധിമുട്ടിക്കുന്ന പരിപാടിയൊന്നും മാത്തപ്പനില്ല. ഉള്ള ഗ്യാപ്പിലൂടെ ഒട്ടോ ഒതുക്കിയെടുത്ത് ആളുടെ മുന്നില്‍ കയറ്റി നിറുത്തി ‘റോഡീന്നെറങ്ങി നടന്നൂടെടാ @#@$%@#!$%#‘ എന്ന് വിനയത്തോടെ പല്ലൊന്ന് കടിച്ച് ഒട്ടും അക്ഷരതെറ്റില്ലാതെ പറയും... അത്രേള്ളൂ
അഗ്രജാ അടിപൊളി... സൂപ്പര്‍ ... ഇനിയും വരട്ടേ ഇത്തരം മാത്തപ്പന്മാര്
അഗ്രജാ, അടിപൊളി.
ഇവിടെ ഞങ്ങടെ ഒരു സുഹൃത്ത് (ഞാനല്ല) കൂട്ടുകാരോടൊക്കെ ഗുഷ് നൈ.. പറഞ്ഞ് നേരത്തെ കുടുമ്മത്ത് കേറാനായി വെളുപ്പിന് ഒന്നര മണിക്ക് പുള്ളിയുടെ ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കാന്‍ നോക്കിയിട്ട് ആകുന്നില്ല.
‘എന്തു പറ്റിയെടാ?’
‘കിക്കറ് സ്റ്റക്കായിന്നാ തോന്നണേ, താഴുന്നില്ല.’
ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞ് വേറൊരുത്തന് ചെന്നപ്പഴല്ലെ കാര്യം മനസ്സിലായെ, കിക്കറാണെന്ന് പറഞ്ഞ് മൂപ്പര് അരമണിക്കൂറായി തൊഴിക്കുന്നത് ‘ഫുട്ട് റെസ്റ്റി’നിട്ടായിരുന്നു!
കള്ളടിച്ചാല്‍ ഇങ്ങനെ ഗുണം പലതാണ്.
സൂപ്പര്‍ ചേട്ടായീ സൂപ്പര്‍!
കലക്കന്‍!
കലക്കന്‍:)
അഗ്രജേട്ടാ മാത്തപ്പന്റെ പോലെ ധൈര്യമായി കണ്ണും പൂട്ടിപ്പോട്ടെ വണ്ടി....
ഇത്തിരീ> വീണ്ടും നന്ദി !
ഇക്കാസിനും കലേഷിനും നന്ദി :)
പച്ചാളം> നന്ദി... എന്നേം കല്ലേല്‍ കയറ്റിക്കാനാ പരിപാടി അല്ലേ :)
ബൂലോഗത്തിലേക്കൊരു നര്മ്മകഥാകാരന് മുതല്ക്കൂട്ടായിട്ടെത്തിയിരിക്കുന്നു!
മാഷേ സൂപ്പര്‍ വിവരണം, ഞാനിത് വായിക്കാന്‍ അല്പം വൈകിപോയി. ഇനിയുമിനിയും ടപ്പേ ടപ്പേന്നങ്ങട്ട് പോരട്ടെ..
ഏറനാടന്‍: നന്ദിയുണ്ട്... എന്നെയങ്ങട്ട് കൊല്ല് :)
അഗ്രജാ , നര്‍മ്മം വളരെ നനായിട്ടുണ്ട്
ഗുഡ് ഗുഡ് ഗുഡ് :-))
തറവാടി: എല്ലാരുമിങ്ങനെ പറഞ്ഞാല്‍ ഞാന്‍ വീണ്ടുമെഴുതേ... നന്ദി തറവാടി :)
ചന്തു: നന്ദി നന്ദി നന്ദി :)
ഈ മാത്തപ്പന്റെ ഒരു കാര്യം! സംഗതി ഇഷ്ടപ്പെട്ടു, അഗ്രൂ.
Post a Comment