Thursday, October 05, 2006

എന്‍റെ തോന്നല്‍

ഒരിക്കലും പൂക്കില്ലെന്നറിഞ്ഞിട്ടും
ഒരിക്കലും നനയ്ക്കാതിരുന്നീല്ല.

ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും
ഒരിക്കലും പടിവാതിലടച്ചീല്ല.

ങേ... എനിക്കെന്തേ... പ്പോ ങ്ങനെ തോന്നാന്‍!
ആ... ആവോ.

23 comments:

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ... റമദാന്‍ മാസം... ഏകദേശം നട്ടുച്ചയോട് അടുക്കൂന്നു. പലതും തോന്നും...

ഓ.ടോ : തേങ്ങ ഞാന്‍ ഉടച്ചു.

മുരളി വാളൂര്‍ said...

ഒരിക്കലും സംഭവിക്കില്ലെന്ന്‌ ഉറപ്പുള്ള പലേ കാര്യങ്ങള്‍ക്കും നമ്മള്‍ കാത്തിരിക്കാറുണ്ടല്ലോ, നന്മകളുടെ നിറവില്‍ ഒരുപക്ഷേ സംഭവിച്ചേക്കാം...

Anonymous said...

ഇത്രയ്ക്ക് നിരാശപ്പെടാന് മാത്രം എന്തുപറ്റി കൂട്ടുകാരാ..
അല്ലെങ്കിലും കര്മ്മം ചെയ്യുന്നത് ഫലം പ്രതീക്ഷിച്ചാകരുതെന്ന് ഭഗവദ് ഗീത പറയുന്നു.
അതു കൊണ്ടാണ് മലയാളികള് തെങ്ങുംതൈ നടാന്‍ ഉത്സാഹം കാണിക്കുന്നത്. കാരണം അയാള്ക്കറിയാം ഒരിക്കലും അയാള്ക്ക് അതിന്റെ ഫലം അനുഭവിക്കാന് കഴിയില്ല എന്ന് (ഇന്ന് അങ്ങിനെ അല്ല എങ്കില് പോലും)
സ്നേഹത്തോടെ
രാജു

പടിപ്പുര said...

പടിവാതിലടയ്ക്കരുത്‌. വൈകിയാണെങ്കിലും ഞാന്‍ വരും, കടം വാങ്ങിയ കാശ്‌ തിരിച്ച്‌ മേടിക്കാന്‍.

(ചുമ്മാ. ചിലരുടെ ചില ഇഷ്ടങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കും)

ഇടിവാള്‍ said...

മണിച്ചിത്രത്താഴ് സിനിമ കണ്ടുകാണും ;)

വിശാല മനസ്കന്‍ said...

മണിച്ചിത്രത്താഴ് സിനിമ കണ്ടുകാണും ;)

അത് തന്നെ! ഇടിവാള്‍ ജീ..അതന്നെ!

ഏറനാടന്‍ said...

വരുവാനില്ലാരുമീ വിജനമാം ഈ വഴി...
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന എന്തരോ ഒന്നുണ്ടല്ലോ..
ഇതൊക്കെയാവും പലരേയും നേരിയ ആശയുടെ തിരിയണയാതെ കാത്തിരിപ്പില്‍ നിറുത്തുന്നതല്ലേ അഗ്രജാ...

കലേഷ്‌ കുമാര്‍ said...

ഒക്കെ ശരിയാകും!
സാരമില്ല!

തറവാടി said...

നോമ്പ് തുറക്കാന്‍ വിളിച്ചാല്‍ ഞങ്ങള്‍ വരും വാതില്‍ അടക്കരുതേ!!

അനംഗാരി said...

ഇത്തിരി പറഞ്ഞതാണ് ശരി. നോമ്പുകാലത്ത്, നട്ടുച്ചയാകുമ്പോള്‍, ഇതല്ല..ഇതിനപ്പുറവും തോന്നും. എന്നാലും നോമ്പു മുറിക്കല്ലെ.

കരീം മാഷ്‌ said...

ചിലതു നനച്ചു നാലഞ്ചു ദിവസം വെച്ചാല്‍ പിന്നെ പൂക്കും.
മിസിസ്‌ അഗ്രജന്‍,
ശ്രീമതി പോയി ആ അടക്കാത്ത വാതില്‍ അടച്ചോളൂ, ഇല്ലങ്കില്‍ ആരെങ്കിലും പെട്ടന്നു കയറി വന്നാലോ?

ഒ.ടോ എല്ലാരും നാലുവരി കവിതയുടെ(?) തരികിട പഠിച്ചു, ആ വല്ല്യമ്മായിയാ ഈ കുട്ട്യാളെ ചീത്താക്ക്‌ണത്‌, മര്യാദക്കും കഥകള്‍ എഴുതീണ കുട്ട്യാളാ ഇപ്പോ അത്യന്താധുനീകം കൊണ്ടിറങീക്ക്‌ണു.

വെര്‍ഡ് വെരി : തരികിട വിട്‌

പട്ടേരി l Patteri said...

കറ്മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം ...
കര്‍മ ഫലം ത.........
(സത്യമായിട്ടും ബാക്കി ഞാന്‍ മറന്നു പോയി.....)
(ഓ. ടോ ബ്ലൊഗിലൊക്കെ വന്നതിനു ശേഷം എനിക്കും വരുന്നു കവിതകള്‍ , പക്ഷെ അതൊക്കെ മനസ്സില്‍ വരുമ്പോള്‍ കടലാസും പെന്‍സിലും ഒക്കെ അടുത്തു ഇല്ലാത്തതു നിങ്ങളുടെയൊക്കെ മുന്‍ജന്മ സുഹ്യദം പിന്നെ ഇങ്ങനെ അള്ട്രാ മാക്രൊ ആക്കേണ്ടാ ഒരു നാലു വരി കൂടി എഴുതൂ...
8 വരിയില്‍ കൂടിയാല്‍ ഞാന്‍ തിരിഞ്ഞു നോക്കുക പോലും ഇല്ല :)

Anonymous said...

ഇത് പണ്ടേയുള്ള അസുഖമല്ലേ?

അഗ്രജന്‍ said...

ഹെന്‍റമ്മേ...
പിന്മൊഴിവള്ളി പോലുമിടാത്ത പോസ്റ്റ്(?) ഡിലീറ്റാന്‍ വേണ്ടി വന്നപ്പോ... ദേ കിടക്കണു 2-3 കമന്‍റ്. എന്നാ പിന്നെ അവിടെ കിടന്നോട്ടേന്ന് വച്ചു.

വീക്കെന്‍റ് കഴിഞ്ഞു വന്ന ഞാന്‍ ശരിക്കും ഞെട്ടി...!!

നന്ദി പറയാന്‍ പോലും എനിക്ക് നാണാവുന്നു :)

ഇത്തിരി: അതാവാനാ സാധ്യത
മുരളി: ഇത് ചുമ്മാ ഒരു വട്ടിന്...
ഇരിങ്ങല്‍: താങ്കള്‍ പറഞ്ഞത് ശരി തന്നെ. ഇത് ഞാന്‍ വെറുതെ...
പടിപ്പുര: ഞാന്‍ എപ്പോഴേ അടച്ചു.
ഇടി, വിശാലം, ഏറനാടന്‍: ഇതതന്നെ.
കലേഷ്: ചുമ്മാതാ...
തറവാടി: :)
അനംഗാരി: എനിക്കും തോന്നുന്നും, സംഗതി അതന്നെ.
കരീം മാഷെ: “ചിലതു നനച്ചു നാലഞ്ചു ദിവസം വെച്ചാല്‍ പിന്നെ പൂക്കും...” :)))
പട്ടേരി: “ബ്ലൊഗിലൊക്കെ വന്നതിനു ശേഷം എനിക്കും വരുന്നു കവിതകള്‍...” എന്നാപ്പിന്നെ എന്തിനാ ആലോചിച്ച് സമയം കളയുന്നത്... പോരട്ടെ ഓരോന്നിങ്ങട്ട്. ഞാനിനി‍ എട്ടു വരി പോയിട്ട് ഒരു വരിപോലും... നഹി... നഹി.
കാളിയന്‍: :)

ഒ. ടോ.: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി :)

മുസാഫിര്‍ said...

ലക്ഷ ദ്വീപില്‍ ഒന്നും പോയില്ലല്ലൊ അല്ലെ ? അവിടെ വാതിലുകള്‍ അടക്കാറില്ലത്രെ !

:: niKk | നിക്ക് :: said...

വട്ടായോ ?

കുട്ടന്മേനൊന്‍::KM said...

അഗ്രജനിതെന്തുപറ്റി ? ഏതു സിനിമയാണ് കണ്ടത് ?

ദില്‍ബാസുരന്‍ said...

ഇപ്പൊ ചികിത്സിച്ചാല്‍ ചെലപ്പൊ മരുന്നില്‍ നില്‍ക്കും. :-)

(അഗ്രജേട്ടാ,ചിന്തകള്‍ മുതലക്കുഞ്ഞുങ്ങളെ പോലെയാണ്. മുട്ട പൊട്ടി പുറത്ത് വരുന്നത് തള്ള ഓര്‍ തന്ത മുതലോം കോ ഭീ പതാ നഹീം ചല്‍താ)

അഗ്രജന്‍ said...

മുസാഫിര്‍: ലക്ഷദ്വീപും ഞാനും തമ്മിലുള്ള ബന്ധം, പണ്ടൊരു മുംതാസ് എന്ന പെന്‍ഫ്രണ്ടിനുവേണ്ടി എഴുതിയ ഒരു കത്ത് മാത്രമാണ് [എഴുതിയതേ ഉള്ളു] :)

നിക്ക്: വാട്ട്? :)

കുട്ടമ്മേനോനേ: ഒരബദ്ധം പറ്റിപ്പോയി :)

ദില്‍ബാസുരന്‍: കോട്ടയ്ക്കലില്‍ ഇതിന് തിരുമ്മല്‍ ചികിത്സയുണ്ടോ :)

മുതല: ആഹാ... അങ്ങിനേംണ്ടാ... ജീഹാം:)

ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
ഇതിനൊന്നും കോട്ടക്കലില്‍ തിരുമ്മലല്ല, ധാരയാണ് തലയ്ക്ക്. തക്രധാര ഒക്കെ വേണ്ടി വരും. ചിലപ്പോള്‍ നവരക്കിഴിയും. ;-)

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബൂ... പതിനഞ്ചുദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തനിയേ ശരിയാവും... ഛോഡോ യാര്‍.......

അഗ്രജന്‍ said...

ഹ ഹ ഹ
ദില്‍ബൂ, എന്നിട്ടിപ്പോ ഭേദംണ്ടോ :)

സിറാജ് ( മഹി) said...

ചെറുതാണെങ്കിലും നന്നായിട്ടുണ്ട് :)