Tuesday, October 10, 2006

തിരുത്തല്‍വാദി

ഇട്ടൂപ്പേട്ടന്‍ നല്ലവന്‍.
ആരും ബുദ്ധിമുട്ടരുതെന്നാഗ്രഹിക്കുന്നവന്‍, ആരേയും ബുദ്ധിമുട്ടിക്കാത്തവന്‍.
കയ്യിലുണ്ടെങ്കില്‍ ആര്‍ക്കും എന്ത് സഹായവും ചെയ്യുന്നവന്‍.

‘ഇട്ടൂപ്പേട്ടാ... നൂറ്റമ്പതുറുപ്പ്യേടെ അത്യാവശ്യണ്ടേര്‍ന്നു, കൊയ്ത്ത് കഴിഞ്ഞാലങ്ങട്ടെടുക്കാം’
കണാരന്‍ തലയും ചൊറിഞ്ഞ് പറഞ്ഞു.

കണാരന് കാശ് കൊടുത്ത്, അത് തന്‍റെ കണക്കുപുസ്തകത്തില്‍ കുറിച്ചു വെച്ചു ഇട്ടൂപ്പേട്ടന്‍...

‘... കണാരന്‍ നൂറ്റമ്പതുറുപ്പിക പറ്റി’

കൊയ്ത്ത് കഴിഞ്ഞു,
മെതി കഴിഞ്ഞു,
വീണ്ടും നിലമുഴുത് വിത്തിട്ടു,
ഞാറ് നടീലും കഴിഞ്ഞു.

എന്നിട്ടും, കണാരന് കൊടുത്ത കാശ് മാത്രം തിരിച്ച് കിട്ടിയില്ല.

‘ഇനിയും കാക്കുന്നതിലര്‍ത്ഥമില്ല’ ഇട്ടൂപ്പേട്ടന്‍ തീരുമാനിച്ചു.

കണക്ക് പുസ്തകമെടുത്ത് ‘... കണാരന്‍ നൂറ്റമ്പതുറുപ്പിക പറ്റി’ എന്നതിന് നേര്‍ക്ക് ഒരു ‘ച്ചു’ കൂടെ എഴുതിച്ചേര്‍ത്തു.

20 comments:

മുസ്തഫ|musthapha said...

‘തിരുത്തല്‍വാദി’
ഒരു കുഞ്ഞു പോസ്റ്റ് !

ഇടിവാള്‍ said...

ഹ ഹ ..അതലക്കി !

തേങ്ങ ഞാനും അലക്കി ! ഠേ......

വല്യമ്മായി said...

അടിപൊളി,ഇതു തേങ്ങ

വല്യമ്മായി said...

അയ്യോ,എന്റെ തേങ്ങ തിരിച്ചു താ അഗ്രജാ,അതിനെങ്ങിനെയാ ഒരു ലൈന്‍ നീളത്തിലല്ലേ വെ.വെ

മുസ്തഫ|musthapha said...

രണ്ടു തേങ്ങയും സ്വീകരിച്ചു നോം ധന്യനായിരിക്കുന്നു!

വേണു venu said...

ഒരക്ഷരം ചേര്‍ത്തപ്പോള്‍ ഇട്ടൂപ്പേട്ടനുണ്ടായ ആല്‍മ നിര്‍വ്രുതി.രസിച്ചു സുഹൃത്തെ.

Rasheed Chalil said...

അഗ്രജാ അസ്സലായി..

വല്ല്യമ്മയി അഗ്രജന്‍ തേങ്ങ പറ്റിച്ചു

Santhosh said...

രസിച്ചു, അഗ്രജാ.

asdfasdf asfdasdf said...

അടിപൊളി..ഇതു തുടരുക.. തേങ്ങാക്കച്ചവടം..

ലിഡിയ said...

നല്ല കിട്ടൂപ്പേട്ടന്‍,പാവം കിട്ടൂപ്പേട്ടന്‍..

ഈ വി.വി പല സമയത്തും ആളെ ചുറ്റിക്കും,എനിക്ക് മൂന്നും നാലും പ്രാവശ്യം എന്റര്‍ ചെയ്യേണ്ടിവരുന്നു പലപ്പോഴും..

-പാര്‍വതി.

അഹമീദ് said...

മുമ്പ് പറഞു കേട്ടതാണെങ്കിലും എഴുത്ത് നന്നായിട്ടുണ്ട്.

സുല്‍ |Sul said...

ഇതു തിരുത്തല്‍ വാദിയല്ല. വാദിക്കാതെ തിരുത്തുന്ന കിട്ടൂപ്പേട്ടന്‍.
അടിപൊളി.

പുള്ളി said...

ഒരക്ഷരം എഴുതിചേര്‍ക്കാന്‍ തന്നെയാണ്‌ വഴക്കു കൂടി കാശ് തിരികെ വാങ്ങുന്നതിലുമെളുപ്പം.
ഇതിനാണ്‌ കാര്‍ഷീക കടം എഴുതി തള്ളുക എന്നു പറയുന്നത് .

മുസ്തഫ|musthapha said...

ഇടിവാള്‍:
വല്യമ്മയി:
രണ്ട് പേര്‍ക്കും നണ്ട്രി :)
[വല്യമ്മായി, മിച്ചമുള്ളത് താങ്കളുടെ അടുത്ത പോസ്റ്റില്‍ ഉടച്ചോളാം]

വേണു: നന്ദി :)

ഇത്തിരി: നന്ദി, മാജിക്കും, മൌനം നുണക്കഥയും വാചാലവുമൊക്കെയായി തേങ്ങാക്കൂട് കാലിയായി... ഇനി പറ്റിക്കാതെ തരമില്ല :)

സന്തോഷ്: നന്ദി :)

കുട്ടമ്മേനോന്‍: നന്ദി :)

പാര്‍വ്വതി: നന്ദി :)

അഹമീദ്: നന്ദി :) ഞാനും ഇത് കേട്ടറിഞ്ഞത് തന്നെ.

സുല്‍ : നന്ദി :)

പുള്ളി: നന്ദി :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും നന്ദി :)

അനംഗാരി said...

ഈ ഇട്ടൂപ്പേട്ടന് അഗ്രജന്റെ ഛായ ഉണ്ടോയെന്ന് എനിക്കൊരു സംശയം. ഇട്ടൂപ്പേട്ടന്‍ എന്ന ഒരു കഥാപാത്രം നാട്ടിലും ഉണ്ടായിരുന്നു.

തറവാടി said...

രസിച്ചു അഗ്രജാ , വേണുവിനോട് ഞാന്‍ യോജിക്കുന്നു..

മുസ്തഫ|musthapha said...

അനംഗാരി: നന്ദി... മരണം വരേം കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാ... ന്നാലും ഇട്ടൂപ്പേട്ടനെപ്പോലെ ‘ച്ചു’ വിലവസാനിപ്പിക്കില്ല :)

തറവാടി: നന്ദി

മനോജ് കുമാർ വട്ടക്കാട്ട് said...

അഗ്രൂ, ഇട്ടുപ്പേട്ടന്‌ മാത്രമേ അതിനു കഴിയൂ.

ഏറനാടന്‍ said...

രസിച്ചു അഗ്രൂജി.. പണ്ടൊരു ചായക്കാരന്‍ മൂപ്പരുടെ കടയിലൊരു ബോര്‍ഡ്‌ എഴുതിവെച്ചത്‌ ഓര്‍ക്കുന്നു: "കടം അപകടം"

Siraj Ibrahim said...

അടിപൊളി :)