Wednesday, November 08, 2006

സ്വര്‍ഗ്ഗവാസം

മൂന്ന് കൊല്ലങ്ങള്‍ക്ക് മുന്‍പ് കണ്ടൊരു സ്വപ്നം!

ഞാനും എന്‍റെ അടുത്ത സുഹൃത്ത് ഫിറോസ് ബാബുവും മരിച്ചിരിക്കുന്നു.

മരണമോ, മരണാനന്തര ചടങ്ങുകളോ ചിത്രത്തിലില്ല.

ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നു.

ചാരിയിരിക്കാന്‍ പറ്റുന്നത്രയും സൌകര്യമള്ള, കബറിന്‍റെ ഷെയ്പ്പിലുള്ള രണ്ടു ചില്ലു കൂടുകള്‍ക്കകത്ത് ഞങ്ങളിരിക്കുന്നു.

ഞങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയുന്നുണ്ട്.

ആ ചില്ലുകൂടുകള്‍ ശീതീകരിച്ചിരിച്ചതായിരുന്നു.

സ്വര്‍ഗ്ഗീയവാസത്തിന്‍റെ സന്തോഷത്തിലും ഭാര്യമാരെയോര്‍ത്തു ഞങ്ങള്‍ ദുഃഖിതരാണ്.

- സ്വപ്നം ശുഭം -

16 comments:

മുസ്തഫ|musthapha said...

‘സ്വര്‍ഗ്ഗവാസം’ ഈ സ്വപ്നം ഞാന്‍ ഇബ്രുവിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

Rasheed Chalil said...

അത് സ്വര്‍ഗ്ഗമല്ലഡൈ... അതാണ് മൊബയില്‍ മോര്‍ച്ചറി

സു | Su said...

അത് ശരി. അവരെത്തീട്ട് വേണം ഇത് നരകമാക്കാന്‍ എന്നല്ലേ ശരിക്കും ഓര്‍ത്തുകൊണ്ടിരുന്നത്?

Rasheed Chalil said...

ചാനലുകാര്‍ ആരെങ്കിലും ഉണ്ടായിരുന്നോ... ?

വല്യമ്മായി said...

സ്വപ്ന വ്യാഖാനം എനിക്കറിയില്ലല്ലോ,അവസാന വാചകം മുനീറ പിണങ്ങേണ്ട എന്നു കരുതിയെഴുതിയതല്ലെ

സുല്‍ |Sul said...

ഇബ്രൂ‍..... ഓടിവരൂ‍.......

എന്നാലും അഗ്രുവിന്റെ ഹാര്‍ഡ് ഡിസ്ക് ഇതുവരെ ഫോര്‍മാറ്റിയില്ലെ. ടെമ്പററി നെറ്റ് ഫയത്സ് ഒന്നും ഡെലീറ്റാറില്ലെ?. 3 കൊല്ലമായി കൊണ്ടുനടക്കുന്നൂലൊ. ഏതായാലും ഒരു റി-പാര്‍ട്ടീഷ്യന്‍ വേണ്ടിവരും.

-സുല്‍

Sreejith K. said...

ഇത് ചെറുകഥ ആണോ, നുറുങ്ങുകഥ ആണോ അതോ ആധുനിക കഥ ആണോ? ആകെ കണ്‍ഫ്യൂഷന്‍.

കുറുമാന്‍ said...

സ്വര്‍ഗ്ഗീയവാസത്തിന്‍റെ സന്തോഷത്തിലും ഭാര്യമാരെയോര്‍ത്തു ഞങ്ങള്‍ ദുഃഖിതരാണ്.

-- അവര്‍ നിങ്ങളില്ലാതെ ഭൂമിയില്‍ സന്തോഷിച്ചാര്‍മ്മാദിക്കുന്നതോര്‍ത്തല്ലെ നിങ്ങള്‍ ദുഖിതരായത് :)

Anonymous said...

ഇരുപത് കൊല്ലം മുന്‍പ് ഒരു കൊതുക് എന്നെ കടിച്ചു. ഞാന്‍ ഒരടി കൊടുത്തു. കൊതുക് പറന്ന് പോയി ചുമരില്‍ ഇരുന്നു.

വേണു venu said...

അവരപ്പം നരകത്തിലാണോ.?
ഓ.ടോ.ബാച്ചിലെര്‍സൊന്നും കാണാണ്ടിരുന്നാല്‍‍ മതിയായിരുന്നു.

വാളൂരാന്‍ said...

അഗ്രേസരോ....
നുറുങ്ങു കൊള്ളാം കെട്ടോ.
സൂ... കൊടുകൈ.... ങ്ങക്ക്‌ കാര്യങ്ങള്‌ തെരിയും....

മനോജ് കുമാർ വട്ടക്കാട്ട് said...

അഗ്രൂ,

നിങ്ങള്‍ സ്വര്‍ഗ്ഗത്തിലല്ലായിരുന്നു എത്തിയത്‌, നരകത്തിലായിരുന്നു.
നിങ്ങളെ കിടത്തിയത്‌ ശീതീകരിച്ച ചില്ലുകൂടുകളിലല്ലായിരുന്നു, ഓവനിലായിരുന്നു.
ഭാര്യമാരെക്കുറിച്ചല്ല, തിളച്ചെണ്ണയില്‍ പൊരിച്ചെടുക്കപ്പെടുന്നതിനെക്കുറിച്ചായിരുന്നു നിങ്ങള്‍ ദുഖിച്ചത്‌

(ഒന്നുകൂടെ ഓര്‍ത്തുനോക്കിയേ..)

മുസ്തഫ|musthapha said...

അനോണി... ഹ ഹ ഹ...

“ഇരുപത് കൊല്ലം മുന്‍പ് ഒരു കൊതുക് എന്നെ കടിച്ചു. ഞാന്‍ ഒരടി കൊടുത്തു. കൊതുക് പറന്ന് പോയി ചുമരില്‍ ഇരുന്നു“

ഇത് സ്വന്തം പേരിലെഴുതിയിരുന്നേല്‍ ഞാനിതേ പോലെ ഹാപ്പിയായേനെ :)

Unknown said...

ഉറങ്ങുന്നതിന് മുമ്പ് എന്തായിരുന്നു കുടിച്ചത്? പാലായിരുന്നു എന്നറിയാം. പഞ്ചസാര വേണ്ട അളവില്‍ ചേര്‍ക്കാതെയാണോ കുടിച്ചത് എന്നാണ് ചോദ്യം. :-)

thoufi | തൗഫി said...

വിചാരണകൂടാതെ നേരിട്ട്‌ സ്വര്‍ഗത്തിലേക്കൊ,ഹെന്റമ്മെ...
ആ സ്വപ്നം ഇപ്പം എവടെ കിട്ടും?

Areekkodan | അരീക്കോടന്‍ said...

ഇന്നലെ കണ്ട സ്വപ്നം എന്തിനേ മൂന്ന് കൊല്ലം മുമിലേക്ക്‌ കൊണ്ടുപോയത്‌? ഏന്തൊക്കെയോ ദുരൂഹത????