Wednesday, November 15, 2006

മറക്കാത്ത പാഠങ്ങള്‍ (ചെക്ക്)

എവിടെ ചെന്നാലും നല്ലൊരു സൌഹൃദവലയം സൃഷ്ടിക്കാനാവുന്നു എന്ന സ്വകാര്യമായ ഒരു അഹങ്കാരത്തിനുടമയാണ് ഞാന്‍. ഇങ്ങോട്ട് കിട്ടുന്ന സ്നേഹവും ബഹുമാനവും ഒട്ടും കുറവ് വരുത്താതെ തന്നെ പകരം നല്‍കാന്‍ ആത്മാര്‍ത്ഥമായും ഞാന്‍ ശ്രമിക്കാറുണ്ട്.

ഒരിക്കലീ ആത്മാര്‍ത്ഥത, എന്നെ കുഴിയില്‍ ചാടിച്ചു.

ഒരാളുടെ പക്കല്‍ നിന്നും, മറ്റൊരാളുടെ വാക്കിനെ വിശ്വസിച്ച് കടം വാങ്ങിയ തുക തിരിച്ച് കൊടുക്കേണ്ട ദിവസത്തിന്‍റെ അവസാന നിമിഷങ്ങളില്‍, വാക്ക് പറഞ്ഞയാള്‍ ഫോണ്‍ പോലും അറ്റന്‍റ് ചെയ്യാതെ ഒഴിഞ്ഞ് മാറിയപ്പോള്‍ ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായനായിപ്പോയി.

കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വളരേയധികം അടുത്ത ഒരു സുഹൃത്ത് എന്‍റെയീ വെപ്രാളമെല്ലാം കണ്ട് തൊട്ടുമുന്നില്‍ തന്നെയുണ്ടായിരുന്നു. ആയാള്‍ക്കും ആ സമയത്ത് 1500 ദിര്‍ഹംസ് സംഘടിപ്പിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ, അയാളുടെ ഒരു അകന്ന ബന്ധത്തില്‍ പെട്ട ഒരാളെ വിളിച്ച് എനിക്ക് വേണ്ടി സഹായം ചോദിച്ചു. കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആ വ്യക്തി പറഞ്ഞ സംഖ്യയുമായി അവിടെ പറന്നെത്തി.

അങ്ങിനെയാണ് ‘അവനെ’ (ആ വ്യക്തിയെ ഞാന്‍ ഇവിടെ ‘അവന്‍‘ എന്ന് പേര്‍ വിളിക്കട്ടെ) പരിചയപ്പെടുന്നത്. ആ അടുപ്പം വളരെ പെട്ടെന്ന് തന്നെ ദൃഢമായി തീര്‍ന്നു. അതിപ്രശസ്തമായ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ആ മിടുക്കന്‍, വളരെ നല്ലൊരു മനസ്സിന് ഉടമയായിരുന്നു. എനിക്കെന്നെല്ല, ആര്‍ക്കും തന്നെ കഴിയുന്നതിനും ഉപരിയായി സഹായങ്ങള്‍ ചെയ്യാനെപ്പോഴും സന്നദ്ധനായിരുന്നു അവന്‍.

മറ്റൊരിക്കല്‍ കുറച്ച് പൈസയുടെ ആവശ്യം വന്നപ്പോള്‍, കളക്ഷന്‍ കിട്ടിയ ചില്ലറകളുടെ ഒരു സഞ്ചിയുമായാണവന്‍ സഹായത്തിനെത്തിയത്. ഒരോ തവണ അവന്‍റെ സഹായം സ്വീകരിക്കുമ്പോഴും ഇതിനൊക്കെ എങ്ങിനെ നന്ദി കാണിക്കും എന്നറിയാതെ ഞാന്‍ നൊമ്പരപ്പെട്ടിരുന്നു.

എന്‍റെ ഭാര്യ ഇങ്ങോട്ട് (ദുബായ്) വരുന്നതിനോട് അനുബദ്ധിച്ച് ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ മുതലായ സാധന സാമഗ്രികള്‍ എത്തിക്കാനും മറ്റുമായി അവനൊത്തിരി സഹായിച്ചു.

ഞാനുള്‍പ്പെടെ, ഒരോരുത്തരുടേയും വിശേഷ ദിവസങ്ങളില്‍ വിലയേറിയ സമ്മാനങ്ങള്‍ തന്നെ അവന്‍ എല്ലാവര്‍ക്കും സമ്മാനിച്ചു.

അവന്‍റെ സ്വഭാവമറിയുന്ന ചിലര്‍ അവനെ ചൂഷണം ചെയ്യാനും മിടുക്കന്മാരായിരുന്നു. ഇത് മനസ്സിലാക്കിയ ഞാനും അവന്‍റെ ബന്ധുവായ എന്‍റെ സുഹൃത്തും പലപ്പോഴും പല വിധത്തിലും അവനെ ഉപദേശിക്കുമായിരുന്നു. ആ ഉപദേശങ്ങളൊന്നും തന്നെ അവന്‍ മനസ്സിലാക്കുന്നില്ലെന്ന് ബോധ്യമായ ഞങ്ങള്‍ അവനുമായി മനഃപൂര്‍വ്വം തന്നെ ഒരകലം സൃഷ്ടിച്ചു.

ഒരിക്കല്‍ അവനെന്നെ വിളിച്ചു ചോദിച്ചു…

‘ഞാനൊരു സഹായം ചോദിച്ചാല്‍ ബുദ്ധിമുട്ടാവോ’

അവനൊരു സഹായം ചോദിച്ചാല്‍ എനിക്ക് ബുദ്ധിമുട്ടാവുകയോ? അതും, അങ്ങിനെ ഒരവസരം കിട്ടിയാല്‍ അത് സന്തോഷത്തോടെ വിനിയോഗിക്കാന്‍ കാത്തിരിക്കുന്ന എനിക്ക്!

‘നീ പറ, എന്താ വേണ്ടത്’ ഞാന്‍ ചോദിച്ചു.

‘എന്‍റെ ഫ്ളാറ്റിന്‍റെ റെന്‍റ് റിന്യൂ ചെയ്യണം, ചെക്ക് ബുക്കുണ്ടെങ്കില്‍ നാല് ലീഫ് കിട്ടിയാല്‍ നന്നായിരുന്നു…. ഡ്യൂ ഡേറ്റിന് ക്യാഷ് കൊടുത്ത് ചെക്ക് തിരിച്ചു വാങ്ങിക്കോളാം’.

എനിക്ക് വേണമെങ്കില്‍ എന്‍റെ കയ്യില്‍ ചെക്ക്ബുക്കില്ല എന്ന് പറഞ്ഞ് സുന്ദരമായി ഒഴിഞ്ഞ് മാറാമായിരുന്നു. പക്ഷേ അവനൊരു സഹായം ചെയ്യാന്‍ അവസരം കിട്ടിയ ഞാനത് പറയോ!.

‘ഇത് ചോദിക്കാനാണോ നീയിത്ര മടിച്ചത്… എപ്പഴാ വേണ്ടതെന്ന് വെച്ചാല്‍ പോരേ’

അടുത്ത ദിവസം അവന്‍ വന്നു.

‘എത്രയാ അമൌണ്ട്, ആരുടെ പേരിലാ വേണ്ടത്…’ ഞാന്‍ ചോദിച്ചു.

‘ശ്ശോ… ലീസ് അഗ്രിമെന്‍റ് റൂമില്‍ വെച്ച് മറന്നു… റിയല്‍ എസ്റ്റേറ്റിന്‍റെ പേരും അമൌണ്ടും കൃത്യമായിട്ടറിയില്ല… ഒപ്പിട്ട് തന്നാല്‍ മതി… ഞാന്‍ റൂമില്‍ ചെന്നിട്ട് ഫില്ല് ചെയ്തോളാം’ അവന്‍ പറഞ്ഞു.

എന്തോ, മനസ്സില്‍ അവനോട് വളരെ ഇഷ്ടവും വിശ്വാസവുമുണ്ടായിട്ടും നാല് ബ്ലാങ്ക് ചെക്കുകള്‍ അവനു കൊടുക്കാന്‍, എന്‍റെ സുരക്ഷിതത്വത്തില്‍ മനസ്സിനേക്കാളേറെ ഉത്ക്കണ്ഠയുള്ള ബുദ്ധിക്ക് സര്‍വ്വശക്തന്‍ തോന്നിപ്പിച്ചില്ല.

‘അമൌണ്ട് റൂമിലാരോടെങ്കിലും ചോദിച്ചാല്‍ അറിയില്ലേ… പേര്‍ പിന്നീടെഴുതിയാലും മതി’ ഞാന്‍ പറഞ്ഞു. അവന്‍റെ മുഖത്ത് മങ്ങല്‍ വീണത് ഞാന്‍ കണ്ടില്ലെന്ന് തന്നെ വെച്ചു. ആരോടോ ചോദിച്ച് അവന്‍ അമൌണ്ട് പറഞ്ഞു തന്നു.

4 ചെക്കുകളില്‍ 3500 ദിര്‍ഹംസ് വീതം എഴുതി, പേരും ഡേറ്റും എഴുതാതെ ഞാനവന് കൊടുത്തു.

ദിവസങ്ങള്‍ കടന്നു പോയി… ആ ചെക്കുകളെ കുറിച്ച് പോലും ഞാന്‍ മറന്നു.

അവന്‍റെ കല്യാണം നിശ്ചയിച്ചു… ഞങ്ങളെല്ലാം സന്തോഷിച്ചു. എല്ലാവരും പറഞ്ഞു… ‘അവനെ കിട്ടിയ ആ കുട്ടി ഭാഗ്യവതി തന്നെ’.

നാട്ടില്‍ പോകുമ്പോള്‍, കൊടുത്തു വീട്ടാനുണ്ടായിരുന്ന ചെറിയൊരു സംഖ്യയും തരക്കേടില്ലാത്ത ഒരു സമ്മാനവും ഞങ്ങളവനു കൊടുത്തു.

ഫോണ്‍ വിളികളിലൂടെ മനസ്സിന്‍റെ സന്തോഷം ഞങ്ങള്‍ പങ്കുവെച്ചു. സ്വന്തം അനിയന്‍റെ കല്യാണമാണ് നടന്നതെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.

* * * * *
‘ഹലോ…’ എനിക്ക് വന്നൊരു കോള്‍ ഞാന്‍ അറ്റന്‍റ് ചെയ്തു.

‘ഞാന്‍ വിളിക്കുന്നത് -------- കമ്പനിയില്‍ നിന്നാണ്…. താങ്കളാണോ മിസ്റ്റര്‍
മുസ്തഫ മുഹമ്മദ്…’ വിളിച്ചതൊരു അറബ് വംശജനായിരുന്നു.

‘അതെ മുസ്തഫയാണ്, എന്താ കാര്യം’

‘താങ്കള്‍ ഞങ്ങളുടെ കമ്പനിക്ക് നല്‍കിയ ചെക്ക് ബൌണ്‍സായിരിക്കുന്നു… ബാങ്കില്‍ നിന്നുമാണ് നിങ്ങളുടെ കോണ്ടാക്ട് നമ്പര്‍ കിട്ടിയത്. ക്യാഷ് അടക്കുകയാണെങ്കില്‍ കുഴപ്പമില്ല… അല്ലെങ്കില്‍ ഞങ്ങളീ ചെക്ക് പോലീസിന് കൈമാറും’ അയാള്‍ പറഞ്ഞു.

‘നിങ്ങളുടെ കമ്പനിക്ക് ഞാന്‍ ചെക്ക് നല്‍കുകയോ?’ ഞാന് അത്ഭുതപ്പെട്ടു.

‘അതെ, നിങ്ങളുടെ ചെക്ക് ഞങ്ങള്‍ക്ക് കൈമാറിയത് ഞങ്ങളുടെ സെയില്സ്മാനായ മിസ്റ്റര്‍. അവന്‍ ആണ്’… അയാള്‍ വിശദീകരിച്ചു.

കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് മനസ്സിലായി. അവന്‍റെ പ്രവൃത്തിയില്‍ വിഷമം തോന്നിയെങ്കിലും, താല്‍ക്കാലീകമായ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി തിരിമറി ചെയ്തതായിരിക്കും എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍.

പിന്നീട് എന്‍റെ സുഹൃത്തിനോട് വിവരങ്ങള്‍ പറഞ്ഞു. അയാള്‍ ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള് കിട്ടിയ വിവരങ്ങളാണ് എന്നെ ശരിക്കും ഞെട്ടിപ്പിച്ചത്.

എന്നേപ്പോലെ പലരില്‍ നിന്നും അവന്‍ ചെക്കുകള്‍ വാങ്ങി കമ്പനിക്ക് കൊടുത്തിട്ടുണ്ട്. ഏകദേശം 3 ലക്ഷം ദിര്‍ഹംസിലധികം വരുന്ന സംഖ്യയുടെ ഭാരമാണ് അവന്‍ മറ്റുള്ളവരുടെ ചുമലില്‍ എടുത്ത് വെച്ചിരിക്കുന്നത്.

ഞാനാകെ തളര്‍ന്നു പോയി. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. മൊത്തം വരുന്ന 14,000 ദിര്‍ഹംസ് പോയിട്ട് 140 ദിര്‍ഹംസ് പോലും എടുക്കാനില്ലാത്ത സമയം. എന്‍റെ ഭാര്യ വന്നിട്ട് വെറും അഞ്ച് മാസങ്ങള്‍ മാത്രേ ആയിട്ടുള്ളു. സര്‍വ്വശക്തന്‍റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ പാച്ചുമോളുടെ ജീവന്‍ ഉദരത്തില്‍ ഊറിയ സമയം. ഞങ്ങള്‍ ഒരുപാട് സ്വപ്നങ്ങള്‍ താലോലിക്കുന്ന സമയം… എല്ലാം തകര്‍ന്നു തരിപ്പണമാവുന്നതായി തോന്നി.

പോലീസ് കേസെന്തെങ്കിലും വരുന്നതിന് മുന്‍പ് ഭാര്യയെ നാട്ടിലെത്തിക്കുക എന്നത് മാത്രമായിരുന്നു ആദ്യം മനസ്സില്‍ തോന്നിയത്. ഇവിടുത്തെ നിയമമനുസരിച്ച്, ഒരാളുടെ പേരിലൊരു കേസ് നിലവിലുണ്ടെങ്കില്‍ അയാളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ള ആര്‍ക്കും തന്നെ ഒരു കാരണവശാലും ഇവിടം വിട്ട് പുറത്ത് പോകാന്‍ പറ്റില്ല. ഞാനെങ്ങാനും ജയിലില്‍ പോയാല്‍ ഗര്‍ഭിണിയായ എന്‍റെ ഭാര്യയുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.

രണ്ട് മൂന്നു ദിവസങ്ങള്‍, ഭാര്യ അറിയാതെ എല്ലാം മറച്ചു വെച്ചു. പക്ഷേ, അധിക ദിവസം എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. എല്ലാം വളരെ ലാഘവത്തോടെ, നിസ്സാരകാര്യമെന്ന രീതിയില്‍ തുറന്ന് പറഞ്ഞു.

ദിവസങ്ങള്‍ കഴിയും തോറും എങ്ങിനെയെങ്കിലും കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ കഴിയും എന്ന ഒരു ധൈര്യം പടച്ചവന്‍ മനസ്സിന് തന്നു.

ആ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ കയ്യില്‍ അപ്പോള്‍ ഒരു ചെക്ക് മാത്രമേ ഉള്ളു, ബാക്കി മൂന്നെണ്ണത്തെ കുറിച്ച് അവര്‍ക്ക് അറിയില്ല എന്നും അറിഞ്ഞു.

ബാക്കി 3 ചെക്കുകളെ പറ്റിയായി അടുത്ത ആധി.

ബാങ്കിലന്വേഷിച്ചപ്പോള്‍ മൊത്തം 4 ചെക്കുകളും ബൌണ്‍സായിരിക്കുന്നുവെന്നും, അതില്‍ അവസാനത്തെ ചെക്കാണ് ഇപ്പോള്‍ കമ്പനിയുടെ കൈവശമുള്ളതെന്നും മനസ്സിലായി.

നീണ്ട തിരച്ചിലിനൊടുവില്‍ ബൌണ്‍സായ മൂന്ന് ചെക്കുകളും അവന്‍റെ റൂമില്‍ നിന്നും കണ്ടെടുത്തു. കമ്പനിയ്ക്ക് ഒരു ചെക്കിന്‍റെ സംഖ്യ കൊടുക്കുകയും ചെയ്തു. അങ്ങിനെ എന്‍റെ ജീവിതത്തിലിതുവരെ നേരിട്ടതില്‍ വെച്ചേറ്റവും വലിയ പ്രതിസന്ധി കടന്നു പോയി.

‘ആത്മാര്‍ത്ഥത’ എന്ന് ഞാനും, ‘വലിയ വിവരക്കേട്’ എന്ന് മറ്റുള്ളവരും വിശേഷിപ്പിച്ച, ‘മല’ പോലെ വന്ന ആ ദുരന്തത്തെ ‘മഞ്ഞ്’ പോലെയാക്കി തന്ന് സര്‍വ്വശക്തന്‍ എന്നോടും കുടുംബത്തോടും കരുണ കാണിച്ചു.

* * * *
വിറ്റുപെറുക്കിയും, ചില കുടുംബക്കാര്‍ സഹായിച്ചും കുറെയൊക്കെ ബാധ്യതകള്‍ അവന്‍ കൊടുത്തു തീര്‍ത്തുവെങ്കിലും, ആ സംഭവത്തോടെ കടക്കെണിയിലായ പലരും ഇനിയും അതിന്‍റെ നീരാളിപിടുത്തത്തില്‍ നിന്നും മോചിതരായിട്ടില്ല.

പക്ഷേ, ഇന്നും എനിക്ക് ഉറച്ച് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, അവന്‍ മനഃപൂര്‍വ്വം ആരേയും ചതിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു അതെല്ലാമെന്ന്.

അല്ലെങ്കിലെന്തിന് ഈ വിവരങ്ങളൊക്കെയും അറിഞ്ഞ് കൊണ്ടു തന്നെ, പുറത്ത് നിന്നും കിട്ടാനുള്ള സംഖ്യ പിരിച്ചെടുത്ത് എല്ലാവരുടേയും കടബാധ്യതകള്‍ തീര്‍ക്കാമെന്ന വ്യാമോഹത്തോടെ, നവവധുവിനെയും വിട്ട് അവനിങ്ങോട്ട് തിരിച്ച് വന്നത്!

അതെ, അവന്‍ ഇവിടെ തിരിച്ചു വന്നു. അല്ലെങ്കില്‍ ആരൊക്കേയോ യതാര്‍ത്ഥ ചിത്രങ്ങള്‍ മറച്ച് പിടിച്ച് അവനെ ഇവിടെ വരുത്തി. പിന്നീട് രക്ഷപ്പെടാനുള്ള തന്ത്രപ്പാടില്‍ പോലീസ് പിടിയിലായി. ഒരു വര്‍ഷത്തിലധികം ജയിലില്‍ കിടന്നതിന് ശേഷം അവന്‍ തിരിച്ചു കയറ്റിവിടപ്പെട്ടു.

എനിക്കിപ്പോഴും തോന്നുന്നത്, അവന്‍റെ ‘നിഷ്കളങ്കത’ എന്ന ‘വിവരക്കേടി’നെ ആരൊക്കെയോ ചേര്‍ന്നു ചൂഷണം ചെയ്തു എന്ന് തന്നെയാണ്.

അതേസമയം, ആ നാലു ചെക്കുകളുടേയും ബാധ്യത എന്നില്‍ വന്നിരുന്നെങ്കില്‍, ഒരു പക്ഷേ ഈയൊരു സഹതാപം എനിക്കവനോട് തോന്നുമായിന്നോ എന്ന് നിങ്ങളേപോലെ തന്നെ ഞാനും സംശയിക്കുന്നു.


ഗുണപാഠം
‘മോനേ ഒരു ചെക്ക് തന്നേ…’ ഉപ്പ ചോദിച്ചു,
‘മോനേ ഉമ്മാക്കൊരു ചെക്ക് …’ ഉമ്മ ചോദിച്ചു,
‘ഇക്കാ, എനിക്കെങ്കിലും ഒരു ചെക്ക് താന്നേയ്…’ ഭാര്യ ചോദിച്ചു,
‘ഉപ്പാ, പാച്ചൂനൊരു ചെക്ക് താടാ…’ മോള്‍ ചോദിച്ചു,
എല്ലാവരോടും ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
‘ഇല്ല, ആര്‍ക്കും തരാന്‍ എന്‍റെ കയ്യില്‍ ചെക്കില്ല…’

31 comments:

സുല്‍ |Sul said...

തേങ്ങാ ആദ്യം. പിന്നെ വായന. പിന്നല്ലാതെ. വേറെ ആരേലും നടയടിക്കും.

-സുല്‍

ലിഡിയ said...

അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നിരിക്കണം അല്ലേ അഗ്രൂ..

എന്താ ചെയ്യാ, ചിലപ്പോള്‍ നമ്മളും കണ്ടാലല്ല കൊണ്ടാലേ പഠിക്കൂ എന്ന് വാശി പിടിക്കും ഇടയില്‍ ചിലരോട് ലോകത്തെ വിശ്വസിക്കാന്‍ പഠിക്കൂ എന്ന് ഉപദേശം കൊടുക്കുകയും ചെയ്യും..

“പാച്ചുവിന്റെ ഡലോഗ്സ് കണ്ടില്ല??”

-പാര്‍വതി

അതുല്യ said...

അഗ്രജാ.. ഇതിലും കൂടുതലൊക്കെ പറ്റിയവരുണ്ടിവിടെ. ജയിലില്‍ കിടന്നവരും വിരളമല്ലാ. (5000 രുപ അഡ്വാന്‍സ്‌ കൊടുത്ത്‌ വീട്‌ വാടകയ്ക്‌ എടുത്ത്‌ സുഹൃത്തിനു കൊടുത്തിട്ട്‌, പിറ്റേ ദിവസം വിവരം തിരക്കാന്‍ അലപം പലചരക്കുമായി പോയപ്പോഴറിഞ്ഞു ഞാന്‍, അവരെ രാത്രി തന്നെ അഡ്വാന്‍സും വാങ്ങി നാട്ടിലേയ്ക്‌ പോയീന്ന്). പല സാഹചര്യങ്ങളാണു ചിലരെ ഇത്‌ പോലെ ചെയ്യിയ്കുന്നത്‌. ചിലപ്പോ മനപ്പുര്‍വ്വം ആയിരിയ്കില്ല. എന്നാലും, ഒരുപാട്‌ നിഷ്കളങ്കത കാട്ടുന്നവരെ, അതി വിനയം പ്രകടിപ്പിയ്കുന്നവരെ ഒക്കെ ഒരു ആസിഡ്‌ ടെസ്റ്റിനു വിധേയമാക്കുക. പീപ്പിള്‍ ആര്‍ നോട്ട്‌ സോ ഇന്നൊസ്സെന്റ്‌ ആസ്‌ ദേ ലുക്ക്‌...

കടന്ന് പോയ വഴികള്‍ ഒാര്‍ക്കുമ്പോ ആ പിരിമുറുക്കം എനിക്ക്‌ വിഷ്വലൈസ്‌ ചെയ്യാന്‍ കഴിയും.

ഈ സുല്‍ ഫൗളു കളിയ്കുമ്പോ വിസിലടിച്ച്‌ ഒരു മഞ്ഞ കാര്‍ഡ്‌ കൊടുക്കാന്‍ ആരുമില്ലേ?

സുല്‍ |Sul said...

ഏതായാലും രക്ഷപ്പെട്ടല്ലോ അഗ്രൂ. അതു മതി.

എന്നാലും പാചൂനൊരു ചെക്ക് കൊടുക്കാരുന്നു. അക്കൌണ്ട് ഇല്ലല്ലൊ. ഇതു വരെ പാച്ചൂന്.

ഇതു ഫൌളൊന്നുമല്ല. ഗോളിയില്ലാത്ത ഗോള്‍പോസ്റ്റില്‍ ഒന്നു മേടി നോക്കിയതല്ലെ.

-സുല്‍-

സു | Su said...

അനുഭവം ഗുരു :) അവനെ എല്ലാവരും കൂടെ മുതലെടുത്തതാവാനേ വഴിയുള്ളൂ. പക്ഷെ അവനില്‍ നിന്ന് ദുരനുഭവം വന്നവര്‍, ഇനി മറ്റുള്ളവരെക്കൂടെ അവിശ്വസിക്കുകയേ ഉള്ളൂ.


ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് തരാം.

ഒപ്പിടുന്ന സ്ഥലത്ത് ബ്ലാങ്ക് ആയിരിക്കും ;)

thoufi | തൗഫി said...

അഗ്രജാ..
അനുഭവങ്ങളാണല്ലൊ നമ്മെ ഇടറിവീഴ്ത്താതെ വഴിനടത്തുന്നത്‌.ഒരിക്കലും മറക്കാനാകാത്ത ഇത്തരം അനുഭവങ്ങളാകുമ്പോള്‍ അത്‌ നമുക്ക്‌ മുന്നോട്ടുള്ള വഴിയില്‍ വെളിച്ചം വിതറും.ഏതായാലും ഒരുമഹാ വിപത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച ദൈവത്തെ നമുക്ക്‌ മറക്കാതിരിക്കാം

ഓ.ടോ.)സുല്ലെ,ഇത്‌ ശരിയല്ലാ ട്ടൊ,ആദ്യം വായിക്കുന്നവര്‍ക്കുള്ളതാ തേങ്ങ.ഇരിക്കുന്നതിനു മുമ്പ്‌ കാലുനീട്ടല്ലെ,സുല്ലെ

Rasheed Chalil said...

അഗ്രജാ നല്ല അനുഭവം. അനുഭവം തന്നെ ഏറ്റവും വലിയ ഗുരു. കഴിഞ്ഞ ദിവസം മറ്റൊരാളും പറഞ്ഞു ഇത് പോലെ കാശ് പറ്റിച്ച് കടന്ന് ഒരു സുഹൃത്തിനെ കുറിച്ച്.

നന്നായിരിക്കുന്നു.

അതുല്യ said...

ഈ സൂല്ലിനെ ബ്ലോഗീന്ന് രണ്ട്‌ ദിവസം ബാന്‍ ആക്കിയ വിവരം ഇതിനാല്‍ അറിയിയ്കുന്നു.

ദേവന്‍ said...

പിതൃതുല്യം ആദരിക്കുന്ന ഒരു വ്യക്തിക്ക്‌ ഒരത്യാവശ്യം വന്നപ്പോള്‍ കൊടുത്ത ചെക്കിന്റെ പേരില്‍ കുടുംബം നടത്താനോ ഒരു കല്യാണം കഴിക്കാനോ കഴിയാതെ പോയ ഒരു സുഹൃത്ത്‌ എനിക്കുണ്ട്‌ അഗ്രജാ.

യു ഏ ഇയില്‍ ചെക്കു കൊടുക്കുമ്പോള്‍ 101 തവണ ആലോചിച്ചശേഷം മാത്രം കൊടുക്കുക. ചെക്കു മടക്കിയാല്‍ ജെയിലില്‍ പോകേണ്ടി വരും ഇവിടെ.

സുല്‍ |Sul said...

എന്നെ രണ്ടു ദിവസം ബ്ലോഗ്ഗില്‍ നിന്നു ബാന്‍ ചെയ്തത് പ്രമാണിച്ച് ഇന്നും നാളെയും ഞാന്‍ ബാനില്‍ ആയിരിക്കുമെന്നും, ഈ ബാനില്‍ പ്രതിഷേധിച്ച് അടുത്ത രണ്ടു ദിനം ഞാന്‍ എന്നെതന്നെ ബ്ലോഗ്ഗില്‍ നിന്നും ബാന്‍ ചെയ്യുന്നതായും ഇത്തരുണത്തില്‍ പ്രഖ്യാപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാ‍ണ് പ്രിയ ബൂലോകരെ.

-സുല്‍

അഗ്രു ഓഫിനു മാപ്പ് :)

അതുല്യ said...

ബാനിന്റെ ഒപ്പം രണ്ട്‌ ബാന്‍ കൂട്ടുന്ന ബനാനായും കൂടി സുല്ലിനു നല്‍കിയിരിയ്കുന്നു. അലപം മിണ്ടാതെയിരിയ്കുമെന്ന് ഒരു നപ്പാശയില്ലാതില്ല.

Anonymous said...

വലിയ കഷ്ടമായി അഗ്രജാ..
'ലവനെ' കയ്യില്‍കിട്ടിയപ്പോല്‍ ഒന്നു 'സ്നേഹത്തോടെ' പെരുമാറാമായിരുന്നില്ലേ.. പാഠം ഒന്ന്‌ - ഇനിയും ബ്ലാങ്ക്‌ ചെക്ക്‌ കൊടുത്തു കളിക്കല്ലേ മോനേ..

കൃഷ്‌ | krish

Mubarak Merchant said...

എല്ലാവരും ഇതുപോലുള്ള അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യണമെന്നേ ഞാന്‍ പറയൂ.
ഇങ്ങനെ ഒരുപാടനുഭവങ്ങളുണ്ടായിട്ടും പലരും ദിവസവും പറ്റിക്കപ്പെടുന്നത് അതിലൂടെ കുറേയൊക്കെ കുറഞ്ഞു കിട്ടും.

Unknown said...

അഗ്രജേട്ടാ,
പോസ്റ്റ് നന്നായി. സംഭവം ഭയങ്കര പ്രശ്നം തന്നെ.

ഓടോ:എനിക്ക് ഒരു രണ്ട് ചെക്ക് തരുമോ? :-)

ഉത്സവം : Ulsavam said...

നമ്മളറിയാതെ വീണ്‍ പോകുന്ന ചതിക്കുഴികള്‍...
മുന്‍പേ നടന്ന നിങ്ങളുടെയൊക്കെ അനുഭവങ്ങള്‍ വിവരിക്കുന്നത് എന്നേപ്പോലുള്ളവര്‍ക്കൊക്കെ ജീവിതത്തിന്റെ വിവിധ വശങ്ങളേക്കുറിച്ചുള്ള അവബോധം തരുന്നു, പല പൊയ് മുഖങ്ങളേയും കാട്ടിത്തരുന്നു.
നല്ല പോസ്റ്റ് പക്ഷേ ഒരു അത്ര നല്ലതല്ലാത്ത ഓറ്മ്മ അല്ലേ അഗ്രൂ...
സോ ഇനി മുതല്‍ ചെക്കെടുക്കും മുന്‍പ് ഡബിള്‍ ചെക്ക്..!

Siju | സിജു said...

നിവര്‍ത്തിയില്ലാതെ ചെയ്തുപോയതായിരിക്കും
അല്ലെങ്കില്‍ പഠിച്ച കള്ളനായിരിക്കും
പക്ഷേ, അങ്ങിനെയായിരുന്നെങ്കില്‍ തിരിച്ചു വരില്ലായിരുന്നു
qw_er_ty

Anonymous said...

കള്ളന്മാര്‍ എല്ലായിടത്തും!
check out this also
http://www.onkerala.com/malayalam_blog

asdfasdf asfdasdf said...

ചെക്കുപുരാണം നന്നായി.
ചെക്കുകൊണ്ടു കളിച്ചാലുള്ള അനുഭവങ്ങള്‍ രണ്ടു മൂന്നെണ്ണമുണ്ട്. ഈ അനുഭവം പങ്കുവെച്ചതിലൂടെ പലര്‍ക്കും പീന്നിടത് മുതല്‍ക്കൂട്ടാവും.

Visala Manaskan said...

ഇതൊരു ഒന്നൊന്നര അനുഭവമാണല്ലോ ചെല്ലാ.
:)

‘ചെക്കോ?’അതെന്താ സാധനം??

ഏറനാടന്‍ said...

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നത്‌ ഇതാണ്‌. ഒരു അഞ്ചാറ്‌ തെറ്റൊക്കെ പറ്റും. വീണ്ടും പറ്റിപോയാല്‍ പോയത്‌ തന്നെ. എവിടെയെങ്കിലും വീണ്ടും അവന്‍ ചെക്ക്‌-ഇന്‍ ചെയ്യുന്നതിന്‌ മുന്‍പ്‌ ബ്ലോക്ക്‌ ചെയ്‌താളാ...

കുറുമാന്‍ said...

കാശു പറ്റിച്ച് ഭാക്കിയുള്ളോരെ ടെന്‍ഷനടിപ്പിക്കുന്നവരെ നാട്ടിലും, കാട്ടിലും, ദുബായിലും, ലോകത്തിന്റെ ഏതു കോണിലും കാണാം.

ഒരു ചെക്ക് എനിക്കു തരൂ. തുക എഴുതേണ്ട

വേണു venu said...

ഈ അനുഭവം ലോകത്തെവിടെയുമുണ്ടു്.
സുല്‍, പറഞ്ഞതും കുഴപ്പമാണെന്നു് അനുഭവമുണ്ടു്.
കൊരിയറില്‍ വന്ന ചെക്കു ബുക്കു് ആളില്ലാത്തതുകൊണ്ട് ഒപ്പിട്ടു വാങ്ങി, സുഹൃത്തിന്‍റെ ഒപ്പിട്ടു് രണ്ടു ലക്ഷം അടിച്ചു പോയതു് മനസ്സിലായി വന്നപ്പോള്‍ ഒത്തിരി താമസിച്ചു പോയി.ബാങ്കുമായി കേസ്സു നടക്കുന്നു.ഒരു തുമ്പും കിട്ടാതെ എന്‍റെ സുഹൃത്തു് ഗുഡുഗാവില്‍നിന്നു് ലീവിനു വരുമ്പോഴെല്ലാം സ്റ്റാന്‍റേര്‍ഡു് ചാറ്റേര്‍ഡുബാങ്കില്‍ കയറി ഇറങ്ങുന്നു.
അഗ്രജാ നല്ല അനുഭവം പങ്കു വച്ചിരിക്കുന്നു.

Kalesh Kumar said...

മുസ്തഫാ, എന്താ പറയുക?
കലക്കി എന്നോ?
:(

വാളൂരാന്‍ said...

അഗ്രേസനാ....അല്‍പം വൈകി എത്താന്‍...
അവസാനം രക്ഷപ്പെട്ടു എന്നു പറഞ്ഞാ മതീല്ലോല്ലേ....

തറവാടി said...

എല്ലവര്‍ക്കുമുള്ള ഒരു പാഠമാകട്ടെ ഇത് അല്ലേ അഗ്രജാ


ഓ.ടോ: അയ്യോ അഗ്രജാ , ഞാനൊരു ചെക്ക് ചോദിക്കാനിരിക്കാരുന്നു , ഇനി പ്പോ!!!!!

വല്യമ്മായി said...

അനുഭവം ഗുരു.ഇവിടെയൊരാള്ക്കും ഉപകാരം ചെയ്യാന്‍ വല്ലാത്ത മുട്ടലാണ്

മുസ്തഫ|musthapha said...
This comment has been removed by a blog administrator.
മുസ്തഫ|musthapha said...

സുല്‍, പാര്‍വ്വതി, കുറുക്കനതുല്യ, സു, മിന്നാമിനുങ്ങ്, ഇത്തിരി, ദേവരാഗം, കൃഷ്, ഇക്കാസ്, ദില്‍ബു, ഉത്സവം, സിജു, സിജെ, കുട്ടമ്മേനോന്‍, വിശാലന്‍, ഏറനാടന്‍, കുറുമാന്‍, വേണു, കലേഷ്, മുരളി, തറവാടി, വല്യമ്മായി...

വായിച്ചതിലും കമന്‍റിയതിലും സമാനാനുഭവങ്ങള്‍ പങ്ക് വെച്ചതിലും വളരെ സന്തോഷം.

എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി :)

മുസാഫിര്‍ said...

അഗ്രജന്‍,
ഇതു കാണാന്‍ വൈകി.ഇതു പോലെ സുഹ്രുത്തുക്കളെ സഹായിക്കാന്‍ നടന്നു സ്വയം കടക്കെണിയില്‍ പെട്ട് നാട്ടില്‍ വസ്തുവൊക്കെ വില്‍ക്കേണ്ടി വന്ന എന്റെ ഒരു പരിചയക്കാരന്‍ ഇപ്പോഴും ദുബായില്‍ ഉണ്ട്.ആരോടും ഇല്ല എന്നു പറയാന്‍ പറ്റാത്തതാണു അദ്ദേഹത്തിന്റെ വീക്നെസ്സ്.

:: niKk | നിക്ക് :: said...

അഗ്രൂ, ചെക്ക് മേറ്റ് !

Siraj Ibrahim said...

വിശ്വാസം...അതല്ലേ എല്ലാം :)