കവിത, ഒരു വിലാപം
ചിന്തകളും സ്വപ്നങ്ങളും
ഇറക്കി വെയ്ക്കാന്‍
അവരെന്നെ തേടിയിരുന്നു
സ്നേഹിച്ചിരുന്നു
എന്നെ കേള്‍ക്കുവാന്‍
സദസ്സുകളുണ്ടായിരുന്നു
എന്നിലൂടെ വിരിഞ്ഞത്
ആശയങ്ങളായിരുന്നു
പലര്‍ക്കും ഞാന്‍
ആവേശമായിരുന്നു
അവരെന്റെ ആത്മാവ്
തേടിയലഞ്ഞിരുന്നു
ഇവിടെ, ഇന്നെന്റെ നെഞ്ചില്‍
പതിയുന്നത് ചിന്തകളല്ലല്ലോ
എന്തിനെന്നറിയാത്ത
താണ്ഢവമാണല്ലോ
25 comments:
നാടോടുമ്പോള്‍ നടുവേ ഓടണമെന്നല്ലേ, ഒരു കവിത എന്റെ വഹ :)
കുറച്ച് തേങ്ങവെള്ളം ചെന്നാ എല്ലാം നേരെയാകും മുസ്തഫിക്കാ..
അപ്പൊ ഏക് നാരിയല്‍ എന്റെ വക.
ഓ.ടോ: കവിത നന്നായി
ഇനി ഇതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു.
ദേ കിടക്കുന്നു തേങ്ങ. വേണേല്‍ എടുത്തുടക്ക്. അല്ലേല്‍ സുവിന് കൊട്.
ഓ.ടോ : ഇനി ഞാന്‍ നാടകം മാത്രം എഴുതും.
-സുല്‍
കിണ്ണം കാച്ചി (ഓടോ : തേങ്ങ ഉടച്ചാല് ഇത്ര ശബ്ദമോ ?)
ഇവിടെ “എന്നെ” എന്നുദ്ദേശിക്കുന്നത് .. മൈക്കും സ്പീക്കറുമാണോ ?
അഗ്രജാ .. എന്റെ സംശയം തീര്‍ത്ത് തരുമോ ?
കവിതയെ പണ്ടേ അറിയാ ല്ലേ!..നന്നായിട്ടുണ്ട്.
നല്ലതായി. ഇനി കുറച്ചുംകൂടെ ശ്രദ്ധിച്ചെഴുതൂ. :)
രണ്ട് തേങ്ങ കിട്ടി ബോധിച്ചു.
വിചാരമേ, എന്നെ ധര്‍മ്മ സങ്കടത്തിലാക്കല്ലേ... :)
വിലപിക്കുന്ന കവിത തന്നെയായിരിക്കണം ‘എന്നെ’ എന്നത് കൊണ്ട് ഗ്രഹിച്ചിരിക്കുക എന്ന് കരുതട്ടെ :)
ഈ കവിത ആനക്കര മാഷിന് റഫര്‍ ചെയ്തിരിക്കുന്നു അദ്ദേഹം ഇതിന്റെ അര്‍ത്ഥവും അതില്ലായ്മയും വിലയിരിത്തും ... അഗ്രജാ ഞാന്‍ പോകുന്നു
ഗദ്യ കവിത!
കൊള്ളാം!
കവിതാ വാരം വല്ലോം ആണോ ബൂലോഗത്ത്?
ബൂലോകം കഥയുടെ ഇലകള്‍ കൊഴിച്ചിടുകയും കവിതയുടെ മഞ്ഞ് പുതയ്ക്കുകയും ചെയ്ത ഈ ഡിസംബറിനെ ഞാന്‍ സ്നേഹിക്കുന്നു,അഗ്രജാ.
കവിതയിലേക്കുള്ള എല്ലാ തിരനോട്ടങ്ങളേയും സ്വാഗതം ചെയ്യുന്ന ഒരുത്തന് ഒരാശംസയില്ക്കവിഞ്ഞ് എന്തെങ്കിലും ഇവിടെയും പതിക്കാന്‍ അവകാശമില്ല.
അഗ്രജാ..അപ്പൊ.വിട്ടുകൊടുക്കാനുള്ള ഭാവമില്ലാ,അല്ലെ..?
ശരിയാ..നാടോടുമ്പോള്‍ ഒത്തനടുക്കൂടെത്തന്നെ ഓടണം
ഇതേതായാലും നന്നായി.ഇനി ഈ റൂട്ട് മാറ്റിപ്പിടിക്കെണ്ടാട്ടാ..
ഓ.ടോ)സുല്ലെ,ഒത്തിരി തേങ്ങാ കാണുമല്ലൊ,ആ കളപ്പൊരേല്..ഒരു രണ്ടു മൂന്നെണ്ണം കടം തരാവൊ?അടുത്ത പോസ്റ്റിടുമ്പൊ അങ്ങടന്നെ തിരിച്ചെടുക്കാന്നെ...യേത്..?
ബൂലോകത്ത് ഒരു പുതിയ പെട്ടിക്കട ഉല്‍ഘാടനം ചെയ്തിട്ടുണ്ട്, ബില്ബ്ബന്റെ പുതിയ ബിസിനസ്സ്, അവിടുന്ന് ഒരു ബോണ്ടേം ചായേം എന്റ വഹ. :)
വിലാപകാവ്യം.
അഗ്രജ കവീ.. ഇതു കുറച്ച് കടുപ്പം തന്നെ
ആന പിണ്ഡമിടുന്നത് കണ്ട് , മുയല് മുക്കിയാല്‍ ശരിയാവില്ല അഗ്രജാ.
കവിത അത് ആസ്വാദകരമാകണം
ദോഷം പറയരുതല്ലോ , അത് തീരെ ഇല്ല.
പിന്നെ കവിതയെക്കുറിച്ച്, മനോഹരമായിരിക്കുന്നു ഈ കവിത
( ആദ്യത്തെ സത്യം , രണ്ടാമത്തേത് ഹഹഹഹ , എപ്പോഴെങ്കിലും എനിക്കും വേണം ഒരു കമന്റ് അതുകൊന്ടാണൈ)
ഞാന്‍ ഖോരക്പൂര്‍ എക്സ്പ്രെസ്സില്‍ , ആദ്യത്തെ കമ്പാര്‍ട്ട്മെന്റിലാണ് , എന്നെ നോക്കണ്ട , കിട്ടില്ല , വെറുതേ പിന്നെ എന്തിനാ)
വിമര്‍ശകരൊക്കെ വരുന്നതിന് മുന്‍പേ എനിക്ക് വിമര്‍ശിക്കണം.
ഇതിനെ കവിതയെന്ന് ഞാന്‍ വിളിക്കില്ല. കവിത എന്താണെന്ന് പച്ചാളത്തിനോടോ, ഇടിവാളിനോടോ ചോദിച്ച് മനസ്സിലാക്കു. എന്നിട്ട് ഇടിവാളിന് ദക്ഷിണവെച്ച് തുടങ്ങൂ. ഒരു ഗുരുവിന്റെ അഭാവം ഈ കവിതയില്‍ പ്രതിഫലിക്കുന്നു. ഗുരുശാപം കിട്ടാതിരിക്കാന്‍ വേണ്ടതു ചെയ്യു.
ഫുള്‍ ബോട്ടില്‍ ഷിവാസില്ക്കുറഞ്ഞൊരു ദക്ഷിണ എനിക്കു സ്വീകാര്യമല്ല ;)
ഇക്കാസ്: ഇത്തിരി തേങ്ങാ വെള്ളം കൂടുതലെടുത്തോ, കൊറേ എണ്ണത്തിനെ ശരിയാക്കനുണ്ടിവിടെ :)
സുല്‍: തേങ്ങയാകുമ്പോള്‍ അത് ഡോള്‍ബി തന്നെ വേണം :)
കുട്ടന്: മേന്ന്നേ, കിണ്ണം കാച്ചിക്കിപ്പോഴും പഴേ അര്‍ത്ഥം തന്നെയല്ലേ :)
പീലിക്കുട്ടി: എനിക്കറിയാമായിരുന്നു, എന്നെ അറിയില്ലായിരുന്നു :)
സൂ: മാക്സിമം ശ്രദ്ധിച്ചാ ഇതെഴുതിയത് :)
ആരാന്റെ പറമ്പിലെ തേങ്ങയെടുത്ത് രശീതി കൊടുക്കുന്നോ :)
വിചാരമേ: ഞാന്‍ കവിതയെഴുത്ത് നിറുത്തും കേട്ടോ :)
കലേഷ്: ഗദ്യത്തിന് വരികള്‍ കിട്ടാതെ വരുമ്പോഴാണ് ഒരു കവിത പിറക്കുന്നത് - നോട്ട് ദ പോയിന്റ് വിത്ത് ഡബില്‍ അണ്ടര്‍ ലൈന്‍ :))
വിഷ്ണുപ്രസാദ്: കവിത എഴുതുന്നവരോട് ചെയ്യുന്ന പാതകമാണ് ഇതൊക്കെ എന്നറിയാം. പിന്നെ ഇവിടെ (ബ്ലോഗില്‍) ഇതൊക്കെ ഒരു രസം എന്നത് കൊണ്ട് മാത്രം ഇതിനൊക്കെ തുനിയുന്നു. കളിയാക്കാലായിട്ടല്ല, ഒരു രസം എന്ന അര്‍ത്ഥത്തില്‍ മാത്രം :)
മിന്നാമിനുങ്ങ്: ഈ റൂട്ട് മ്മക്ക് പറഞ്ഞതല്ല മിന്നൂ... :) അധികം പ്രോത്സാഹിപ്പിക്കല്ലേ... ഞാന്‍ പിന്നേം എഴുതും :)
പച്ചാളം: ഛായ്, ഒരു കവിയ്ക്ക് ഓഫര്‍ ചെയ്യുന്നത് വെറും ബോണ്ടയും ചായയും മാത്രമോ :)
പഴത്തൊലി: :)
തറവാടി: ഈ വിമര്‍ശനം എനിക്ക് താങ്ങാവുന്നതിലും അധികമാണ് പ്രിയ സുഹൃത്തേ :)
അനംഗാരി: വിമര്‍ശകരൊക്കെ വരുന്നതിന് മുന്‍പ് ഞാന്‍ സ്ഥലം കാലിയാക്കുന്നു :) പച്ചാള ഇടിവാള്‍ ഗുരുക്കന്മാര്ക്ക് ദക്ഷിണ ഞാന്‍ കൊടുക്കുന്നുണ്ട് :)
ഗുരുശാപം കിട്ടാതിരിക്കാന്‍ വേണ്ടത് ഒന്ന് മാത്രം - മേലില്‍ ഈ പണി ചെയ്യാതിരിക്കുക :)
ഈ നേരം പോക്ക് വായിച്ചവര്‍ക്കും തമാശകള്‍ പങ്ക് വെച്ചവര്‍ക്കും നന്ദി :)
കവിവാള് ഗുരോ, നന്ദി പ്രകടനത്തിന്റെ തിരക്കില്‍ അങ്ങിവിടെ വന്നത് ഞാന്‍ അറിഞ്ഞില്ല.
ജീവിത സമരത്തില്‍ താണ്ഡവമാടുന്ന കവി അലസമായ ഒരു അത്താണിയയിരുന്ന പൂര്‍വാശ്രമത്തെ(?) നിസംഗം ഒര്മിച്ച് ഒരു കവിത രചിച്ചിരിക്കുന്നു. നന്നായിരിക്കുന്നു !! തെറ്റാണെങ്കില്‍ തിരുത്തുമല്ലോ ?!
അഗ്രജാ,
ഇതു വെറും കവിതയല്ല.കടം കവിതയാണു.ഉത്തരമില്ലാത്ത അനേകം ജീവിത സമസ്യകള്‍ പോലെ ഒരു കവിത.
ചിത്രകാരാ... മുസാഫിര്‍ ഭായ്... നിങ്ങളെന്നെ ഒന്ന് തല്ലി ചതച്ചിരുന്നേല് എന്ന് ഞാന്‍ ആശിക്കുന്നു :))
ഇല്ല, നിറുത്തി... ഇനി ഞാനിത് ചെയ്യില്ല :)
ഹ ഹ , അഗ്രജാ, ഞാന്‍ നല്ലതല്ലെ പറഞ്ഞത് ?
തല്ലണമെങ്കില്‍ അടുത്ത മീറ്റ് വരെ കാത്തിരിക്കണ്ടേ ? :-)
അഗ്രജാ, ചിത്രകാരനും നല്ലതെ വിചാരിച്ചുള്ളു. ആസ്വാദനം വഴിതെറ്റിയെങ്കില്‍ ക്ഷമിക്കുക.
മുസാഫിര്‍ ഭായ് :) ഹഹഹ
ചിത്രകാരാ :) എന്തായിത് :)
നിങ്ങള്‍ നല്ലതേ ചിന്തിച്ചുള്ളൂ എന്നെനിക്കറിയാം, നിങ്ങള്‍ ആദ്യം പറഞ്ഞ കമന്റുകള്‍ക്ക് എന്റെ വരികള്‍ അര്‍ഹമല്ല എന്ന സത്യം തമാശയായി പറഞ്ഞതാണേയ് :) ക്ഷമ എന്നൊക്കെ പറഞ്ഞ് എന്നെ വലച്ചല്ലോ ചിത്രകാരാ :)
പറഞ്ഞ് പറഞ്ഞ് എന്നേ കൊണ്ട് വീണ്ടും കവിത എഴുതിക്കരുത്... പറഞ്ഞില്ലാന്ന് വേണ്ട :)
Post a Comment