വെറുതെ ഒരു വ്യാമോഹം...
തുറന്ന് കിടന്ന ജാലകത്തിലൂടെ ഒരു തണുത്ത കാറ്റ് മുറിയിലേക്ക് കടന്നു. അയാള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. വേണോ വേണ്ടയൊ, അയാള്‍ ആലോചിച്ചു. ഇതിപ്പോ പല തവണയായി ആവര്‍ത്തിക്കുന്നു.
ഒരു പുലര്‍കാല വിമാനം പറന്നുയര്‍ന്നതിന്റെ ഹുങ്കാര ശബ്ദം അയാളുടെ കാതുകളില്‍ പതിഞ്ഞു. എത്ര ശ്രമിച്ചിട്ടും കിടക്കാന്‍ കഴിയാതെ വന്ന അയാള്‍ പതുക്കെ എഴുന്നേറ്റു വസ്ത്രം മാറി, വാതില്‍ പതിയെ ശബ്ദമുണ്ടാക്കതെ തുറന്നു.
* * * *
തിരിച്ച് വന്ന് വസ്ത്രം മാറി അയാള്‍ കിടക്കയിലേക്കിരുന്നു.
‘വീണ്ടും പോയല്ലേ’ ഭാര്യ ചോദിച്ചു. ഇവളപ്പോള്‍ ഉറങ്ങിയിരുന്നില്ലേ... അയാളാലോചിച്ചു.
‘ങും...’ അയാള്‍ മൂളി
‘ഞാനപ്പഴേ പറഞ്ഞതല്ലേ, ഹോട്ടലീന്ന് കഴിക്കേണ്ടാന്ന്’
‘നിന്നെ ഉണര്‍ത്തേണ്ടെന്ന് കരുതി പതുക്കെയാണ് എണീറ്റ് പോയത്...’
‘അത് സാരമില്ലെന്നേയ്, ഞാനൊരു കട്ട ചായയുണ്ടാക്കി ചെറുനാരങ്ങ പിഴിഞ്ഞ് തരാം’
അയാള്‍ അതും വാങ്ങി കുടിച്ച് കിടന്നു, ഇനിയും ഉറക്കം പോവാതിരുന്നെങ്കില്‍ എന്ന മോഹത്തോടെ!
17 comments:
വെറുതെ ഒരു വ്യാമോഹം!
“ഒരു പുലര്‍കാല വിമാനം പറന്നുയര്‍ന്നതിന്റെ ഹുങ്കാര ശബ്ദം അയാളുടെ കാതുകളില്‍ പതിഞ്ഞു“
പുതിയ പോസ്റ്റ് :)
ഹിഹിഹി . ഞാനപ്പോഴേ പറഞ്ഞില്ലേ ഹോട്ടലില്‍ നിന്ന് കഴിക്കരുതെന്ന്. ;)
ഇതെപ്പൊ പറ്റി? അഗ്രജി ഒന്നും പറഞ്ഞില്ലല്ലൊ?
(നിനക്കിനി ‘തേങ്ങ’യില്ല)
-സുല്‍
മര്യാദയ്ക്ക് അഗ്രജി തന്ന ലെമണ്‍ സുലൈമാനി 120 മില്ലിയും കുടിച്ച് വീട്ടിലിരുന്നാപ്പോരാരുന്നോ? എന്തിനാ വെറുതെ ആപ്പീസിലൊക്കെ പോയി...
ഛെ..
ഹിഹിഹി...
ഫ്ലഷിന് സൈലന്‍സര്‍ വക്കാമ്പറ്റില്ലല്ലോലേ? ;
കഫ്റ്റീരിയേന്ന് കഴിക്കണത് നിര്ത്തിഷ്ടാ....
:)
വയറളക്കം പിടിച്ചൂന്ന് നേരെ ചൊവ്വേ പറഞ്ഞാ പോരെ “ന്റെ അഗ്രജാ .. അതോ മറ്റെവനെ വീശിയതോ .. അതെതായാലും ഉണ്ടാവൂല്ലാന്നറിയാം
ഏതായാലും കൊള്ളാം
അഗ്രജാ ..
പണ്ടൊരു Mr.X ഇതേപോലെ ഒരിടത്തു പോയി ഇരുന്നു ഏറെനേരം. (പ്രകൃതിയുടെ വിളി)
ഒന്നും നടന്നില്ല. പാടിയൊരു ഗാനം:
"താമസമെന്തേയ് വരുവാന്‍.."
-------
വെളിയില്‍ ഊഴം കാത്തിരിക്കുന്നവര്‍ പിന്നെ കേട്ടു:
"അറബിക്കടലിളകി വരുന്നേയ്.."
-------
പ്രകൃതിയറയുടെ കതകു തുറന്നയാള്‍ പുറത്തെത്തിയതും പാടികൊണ്ടുതന്നെയ്:
"ഇവിടെ കാറ്റിനു സുഗന്ധം,
ഇതിലേ പോയത് വസന്തം.."
വെളിയിലുള്ളവര്‍ മൂക്കും കാതും ഒരുമിച്ചടച്ചുപോയ്!
%#*ശ്ശ്ശ്ശ്ശ്
രണ്ടാലൊന്ന് പോകുമെന്ന് ഉറപ്പാണെങ്കില്‍ ഉറക്കം പോകുന്നതാ ഭേദം എന്നേ ഞാന്‍ പറയൂ. :-)
:)
ഇതിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രം, ജീവിച്ചിരിക്കുന്നവരോ, ഇനി ജീവിക്കാന്‍ പോകുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം :)
ഇതാദ്യം ചേര്‍ക്കാന്‍ വിട്ടു പോയതാ...:)
സു
സുല്‍
ഇക്കാസ്
സങ്കു
കുട്ടാ
ഫറൂക്ക്
ഏറനാടാ
കൈതമുള്ള്
ദില്‍ബു
ചക്കര
വായിച്ച എല്ലാവര്ക്കും നന്ദി :)
ടോയ്ലറ്റിപ്പോകുന്നതു വരെ ഇപ്പ ബ്ലോഗില്‍ പോസ്റ്റായി വരുന്നു :)
ഈ ബ്ലോഗുകള്ടെ പോക്കെങ്ങോട്ടാണോ? ;))
വേണ്ടിയിരുന്നില്ല... ( ടോയ്ലറ്റീപ്പോക്കല്ല..) ഈപോസ്റ്റ്
അഗ്രജാ, താനിതിലും നല്ലതെഴുതുന്നതാണല്ലോ? ;;)))
December'ntey "netam" ennu paranchanthintey pittennu thanney ee Decemberintey "kotam" ketappo ---"netam" Ethengilum hotel'eennu agoshichathayirukkunnu karuthunnu
എന്തിനാ ഈ വസ്ത്രം മാറീ വസ്ത്രം മാറീന്ന് രണ്ട് തവണ? ആവോ.. ഇനി ഇത് വല്ല ക്ലീഷേയും ആണോ ആവോ...
റ്റോയല്റ്റ് പുരാണമൊന്നും പറയാന്‍ പാടില്ല്യ.. ഗന്ധര്വന് അവര്‍കള്‍ ബാന്‍ ചെയ്തേയ്കുവാ.. ഏതായാലും ഞാന്‍ നന്നായി.
ഹ ഹ ഹ
Post a Comment