Tuesday, January 23, 2007

നിലാവ്

കൈമോശം വന്ന നിലാവുകളും
നിലാവില്‍ കണ്ട നിനവുകളും
തേടിയലഞ്ഞൊടുവില്‍ ഞാന്‍ -

നിയോണ്‍ ബള്‍ബുകളാല്‍ ‍
പകലായി മാറിയ നിശീഥിനിയില്‍,
നഗരത്തിന്‍റെ ആരവങ്ങളില്‍ -

നഷ്ടപ്പെട്ട സ്വത്വവും പേറി,
നിര്‍വ്വികാരയായി വിണ്ണിലെന്നെ നോക്കി
അമ്പിളി ചിരിക്കുന്നതറിഞ്ഞു.

20 comments:

മുസ്തഫ|musthapha said...

‘നിലാവ്’

ഒരു കൊച്ചു എന്താണ്ട്!

:)

Mubarak Merchant said...

നഗരത്തിരക്കിലലയുന്നവര്‍ക്ക് എന്തോ ഒരു ലക്ഷ്യമുണ്ടായിരുന്നിരിക്കണം.
അജ്‌ഞാതമായ നഗരം എന്നെ നോക്കി പുഞ്ചിരിച്ചു.
അവന്‍ മനസ്സില്‍ ചോദിച്ചു: “നീയുറങ്ങിയോ, പ്രിയസഖീ?”
ആ ചോദ്യം കൈമോശം വന്ന നിലാവിനോടായിരുന്നുവോ?

ആ.. ആര്‍ക്കറിയാം!!

സുല്‍ |Sul said...

ഓഹ് അഗ്രജാ
നിന്നില്‍ ഞാനൊരു കവിയെക്കാണുന്നു
പിന്നെ ഏതാണ്ടൊക്കെ കാണുന്നു.
ഇനിയും ഇനിയും എഴുതുക
നിര്‍ത്താതെ നിര്‍ത്താതെ

‘ഠേ.................’

-സുല്‍

Anonymous said...

കവിതയേക്കാലും നല്ല കവിതയാണല്ലോ ആ ആദ്യ കമന്റ്..

‘നിലാവ്’
ഒരു കൊച്ചു എന്താണ്ട്!

മനോഹരം !

വേണു venu said...

ഒരു കൊച്ചു എന്താണ്ട്!
അതും മനോഹരം.

ഏറനാടന്‍ said...

താങ്കളുടെ ഉള്ളിലെ കവി എന്തേ വൈകി വരുവാനായ്‌?
കവിതയും രസം, ആറ്റിക്കുറുക്കിയ പാല്‍നിലാവു പോലെ സുന്ദരം!

പട്ടേരി l Patteri said...
This comment has been removed by a blog administrator.
പട്ടേരി l Patteri said...

ചിരിക്കുന്ന അമ്പിളിയെ നോക്കി കവിതയെഴുതുന്ന സോദരാ
ഒറ്റശ്വാസത്തില്‍ പാടാണമോ...
ഫുള്‍ സ്റ്റോപ്പില്ലാത്ത കവിത :)
കവിതകള്‍ ഒഴുകട്ടെ ..വിരാമങ്ങളില്ലാതെ.. :)
സ്ഥലകാല ബോധമില്ലാതെ കവിത ചൊല്ലിയാല്‍ വിവരം അറിയും :D

Rasheed Chalil said...

അല്ലെങ്കിലും ഈ അമ്പിളി അങ്ങനെ തന്നെയാ...എപ്പോഴും ഒരു മാതിരി മനുഷ്യനെ കളിയാക്കുന്ന ചിരി...

ഇക്കാസേ :)

ഓടോ : അഗ്രൂ നന്നായിട്ടുണ്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

നഷ്ടമായ് തീര്‍ന്നതെന്തൊക്കെ, നിഴല്‍ ചൊല്ലി
നഷ്ടമായ് തീര്‍ന്നു നിനക്കു നീ തന്നെയും

(ശ്രീകുമാരന്‍ തമ്പി)

തറവാടി said...

നഗരത്തിരക്കിലലയുന്നവര്‍ക്ക് എന്തോ ഒരു ലക്ഷ്യമുണ്ടായിരുന്നിരിക്കണം.
അജ്‌ഞാതമായ നഗരം എന്നെ നോക്കി പുഞ്ചിരിച്ചു.
അവന്‍ മനസ്സില്‍ ചോദിച്ചു: “നീയുറങ്ങിയോ, പ്രിയസഖീ?”
ആ ചോദ്യം കൈമോശം വന്ന നിലാവിനോടായിരുന്നുവോ?

ആ.. ആര്‍ക്കറിയാം!!

ഇക്കാസേ , ഞാന്‍ വീട്ടിലില്ല

Unknown said...

എന്നിട്ട് അമ്പിളിയെ നോക്കി തിരിച്ച് ചിരിച്ചോ? :-)

ഓടോ: അടുത്ത ബ്ലോഗര്‍ മീറ്റില്‍ ഇടിച്ച് കയറി കവിത ചൊല്ലാനാണ് പരിപാടി അല്ലേ? പട്ടേരിച്ചേട്ടോ.. ഇങ്ങേരെ ഒന്ന് നോട്ട് ചെയ്തേക്കൂ.. :-)

വല്യമ്മായി said...

അതു കൊള്ളാം,അമ്പിളിയാവില്ല ചിരിച്ചത് ബാല്‍ക്കണിയില്‍ നിന്ന് പാച്ചുവാകും :)


ഓ.ടോ
നിലാവിന് ബഹുവചനം ഉണ്ടോ

sandoz said...

അഗ്രൂ,
ഇടക്ക്‌ ഇങ്ങനേം ആവാം.
കൊള്ളാം

മുസ്തഫ|musthapha said...

ഇക്കാസ് നീയെന്‍റെ ‘എന്താണ്ടിനെ’ ‘എന്താണ്ടാ’ക്കി :)

ഒ.ടോ: നല്ല രീതിയില്‍ നടത്തി വരുന്ന പൈങ്കിളി പോസ്റ്റിന് അടുത്ത എപ്പിസോഡ് എഴുതുവാന്‍ ആളെ ആവശ്യമുണ്ട് :)

സുല്ലേ ‘വി’ എന്നത് മാറ്റി ‘പി’ ആക്കാതിരുന്നാല്‍ മതി :)

പൊന്നപ്പാ... അവന്‍ (ഇക്കാസ്) പറങ്കിമാവ് വെട്ടിയ കൂട്ടത്തില്‍ എനിക്കിട്ടും വെട്ടി :)

കുട്ടാ... ചിരിക്കരുത് :)

വേണുജി... :)

ഏറനാടാ... എവിടെ തിരിഞ്ഞാലും മുടിഞ്ഞ ട്രാഫിക് ജാം... എന്തു ചെയ്യും :)

പട്ടേര്യേയ്... കവിത ചൊല്ലാന്‍ മുട്ടി നില്‍ക്കുന്നവന്‍റെ മനോവികാരം മനസ്സിലാക്കൂ കുട്ടി :)

ഇത്തിര്യേയ്... കവിതേം കൊണ്ട് നീ ഇങ്ങട്ട് വാ... തേങ്ങയ്ക്ക് പകരം കല്ലെടുത്തെറിയും ഞാന്‍ :)

ഇട്ടിമാളു: :)
നഷ്ടമായ് തീര്‍ന്നതെന്തൊക്കെ, നിഴല്‍ ചൊല്ലി
നഷ്ടമായ് തീര്‍ന്നു നിനക്കു നീ തന്നെയും

(ശ്രീകുമാരന്‍ തമ്പി)

ഈ കമന്‍റ് കണ്ട് ഞെട്ടിയ ഭാര്യ എന്നോട് ചോദിച്ചു...

‘ങേ... ശ്രീകുമാരന്‍ തമ്പി വരെ ഇക്കാടെ കവിതയ്ക്ക് കമന്‍റിട്ടോ!!!’

:)

തറവാടി... ഞാന്‍ വെച്ചിട്ടോണ്ട് :)

ദില്‍ബൂ... എന്താ എന്‍റെ കവിതയ്ക്ക് കുഴപ്പം... എല്ലാരും കയ്യടിക്കുന്നത് നിങ്ങളും കണ്ടതല്ലേ :)

വല്യമ്മായി: കവിതയില്‍ ചോദ്യമില്ല എന്ന കാര്യം മറന്നു അല്ലേ :)

സാന്‍ഡോസ്: ഇതൊരു സ്ഥിരം പരിപാടിയാക്കരുതെന്നല്ലേ ഉദ്ദേശിച്ചത് :)

ഇത് വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയിക്കട്ടെ :)

Unknown said...

അഗ്രജാ,
ഇതൊരു സുന്ദര സ്വപ്നം പോലെ അതിമനോഹരം.
ഇനിയും മനസ്സിനുല്ലാസം പകരുവാന്‍ കവിതയുടെ അമ്പിളിത്തെല്ല് മാനത്തെന്നും ചിരിക്കട്ടെ!!!
:)

Rasheed Chalil said...

അഗ്രജാ... വാദി പ്രതിയായോ...?

വിചാരം said...

നിന്‍റെ കപിത കൊള്ളാം
ഇനി ഇങ്ങനെ ചൊല്ലേണ്ടി വരുമോ ?

അമ്പിളിയമ്മാവാ
നിന്‍റെ കുമ്പിളിലെന്തുണ്ടേ
മാനത്ത് നോക്കണ
അഗ്രൂനെ നോക്കി ചിരിപ്പാണോ

കൊള്ളാം

Anonymous said...

നഗരവും ആശ്രമവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്‌ അഗ്രജന്‍. കുത്തൊഴിക്കില്‍, ഒരൊ ദിവസവും ഒരു രക്ഷപെടല്‍ ആയി...നാളെക്കുറിച്ചു ചാരനിറത്തിലുള്ള ചിന്തകള്‍ തന്നു..വിയര്‍ത്ത്‌...ഒടുവില്‍ ഉറക്കം എന്ന പാതിമരണത്തില്‍ വഴുതി വീഴുന്ന.....ആശ്രമവും നഗരവും പടിപ്പിക്കുന്നതു ഒന്നു തന്നെ.. ജീവിതത്തിണ്റ്റെ നിരറ്‍ഥ്കത

ആവനാഴി said...

മനോഹരമായ ഭാവന അഗ്രജാ