Wednesday, February 28, 2007

ഹനുമാന്‍...

ദൂരയാത്ര എനിക്കെന്നും ഹരമായിരുന്നു, ആ ഒരു ഹരത്തിന്‍റെ ആഫ്റ്ററിഫക്ട് തന്നെയായിരുന്നു എന്‍റെ നാട്ടില്‍ നിന്നും അത്യാവശ്യം ദൂരമുള്ള എറണാകുളത്ത് നിന്നേ പെണ്ണു കെട്ടൂ എന്ന തീരുമാനത്തിലെത്താന്‍ കൌമാരപ്രായത്തിലെന്നെ പ്രേരിപ്പിച്ചത്.

ഒന്നു തീരുമാനിച്ചാല്‍ അതിന്‍റെ നേരെ ഓപ്പോസിറ്റ് പ്രവര്‍ത്തിച്ചു കാണിക്കണം എന്ന് നിര്‍ബ്ബന്ധമുള്ളതിനാല്‍ കെട്ടിയത് നേരേ വടക്കോട്ട് പോയി പൊന്നാനിയില്‍ നിന്ന്.

എന്തായാലും മൂന്നു വര്‍ഷത്തോളം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തതുകൊണ്ട് എറണാകുളം യാത്ര അത്യാവശ്യം എഞ്ചോയ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. അന്നൊക്കെ മിക്ക ദിവസങ്ങളിലും എറണാകുളം പോവേണ്ടിവരുമായിരുന്നു.

ടിക്കറ്റ്, പാസ്പോര്‍ട്ട് കളക്ഷനുകളൊക്കെ വൈകുന്നേരമായതു കൊണ്ട്, രാവിലത്തെ ജോലികളും അത്യാവശ്യം വായില്‍ നോട്ടവുമൊക്കെ കഴിഞ്ഞാലും പിന്നേയും സമയം ശേഷിക്കുന്നതിനാല്‍ ഉച്ചസമയത്ത് രവിപുരത്തുള്ള ദീപാ സര്‍ക്കിളില്‍ നിന്നും മനസ്സിലായില്ലെങ്കിലും എന്തെങ്കിലുമൊക്കെ ‘മനസ്സിലാവുന്നത്’ കാണും എന്ന പ്രതീക്ഷയില്‍ ഇംഗ്ലീഷ് സിനിമകള്‍ കണ്ടും, മലയാള സിനിമകള്‍ റിലീസാവുന്ന അന്നന്നു തന്നെ കണ്ടും എറണാകുളം യാത്രകള്‍ ഒരു വിധം സുരഭിലമായി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.

എന്തായാലും മറൈന്‍ ഡ്രൈവില്‍ പണ്ടുണ്ടായിരുന്ന മേനക തിയേറ്ററില്‍ നിന്നും തുളസീ ദാസിന്‍റെ ‘കുണുക്കിട്ട കോഴി’ കണ്ടതോടെ, ആരുടേയെങ്കിലും അഭിപ്രായമറിയാതെ റിലീസ് ആവുന്നന്നു തന്നെ പടങ്ങള്‍ ചാടിക്കയറി കാണുന്നത് നിറുത്തി... അത്രയ്ക്ക് കേമായിരുന്നു ആ പടം.

എറണാകുളത്തു നിന്നും തിരിച്ച്, രാത്രികാലങ്ങളില്‍ വീടണയേണ്ട എനിക്കിറങ്ങാന്‍ പാകത്തില്‍ കുന്നംകുളം വഴി വരികയാണെങ്കില്‍ അഞ്ഞൂര്‍ സെന്‍റര്‍, നമ്പീശന്‍പടി, അഞ്ഞൂര്‍ റോഡ് എന്നീ മൂന്നു ബസ്സ്റ്റോപ്പുകളും ഗുരുവായൂര്‍ വഴി വരികയാണെങ്കില്‍ മാളിയേക്കല്‍പടി, അഞ്ഞൂര്‍ റോഡ് എന്നീ രണ്ട് സ്റ്റോപ്പുകളുമുണ്ട്.

ഇതിലെന്‍റെ ഫസ്റ്റ് ചോയ്സുകള്‍ അഞ്ഞൂര്‍ സെന്‍ററോ അല്ലെങ്കില്‍ മാളിയേക്കല്‍ പടിയോ ആണ്.

അഞ്ഞൂര്‍ ഷാപ്പില്‍ നിന്നും വീശലൊക്കെ കഴിഞ്ഞ് പാട്ടും പാടി മടങ്ങുന്ന ആരുടേയെങ്കിലും അജ്ഞാത കൂട്ട് ഉണ്ടാകും എന്ന ധൈര്യം, അതൊറ്റ കാരണം കൊണ്ടാണ് അഞ്ഞൂര്‍ സെന്‍റര്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത്. ഇടയ്ക്ക് ലവന്മാര്‍ എവിടേയെങ്കിലും സൈഡായി എന്നെ ചതിക്കാറുണ്ടെങ്കിലും അകലെയെവിടേയോ വീണുകിടക്കുന്നൊരുത്തന്‍റെ ധൈര്യത്തില്‍, അത്യാവശ്യം തിരിഞ്ഞു നോക്കിയും ഞെട്ടിയും ഞാന്‍ കൂടണയും.

നമ്പീശന്‍പടി ഭാഗത്തോ അല്ലെങ്കില്‍ അഞ്ഞൂര്‍ റോഡ് ഭാഗത്തോ ഉള്ളയത്രയും പട്ടികള്‍ ഇല്ലെന്നുള്ളതും, ഉള്ളവ തന്നെ, പട്ടിയെ കണ്ടാലുണ്ടാവുന്ന ഞെട്ടലില്‍ നമ്മില്‍ നിന്നും ഉത്ഭവിക്കുന്ന ‘എന്‍റുമ്മോ!’ എന്ന ആര്‍ത്തനാദം കേട്ടാല്‍ തന്നെ സ്കൂട്ടാവുന്ന ടൈപ്പുകളുമായിരുന്നു എന്നതുമാണ് , മാളിയേക്കല്‍പടിയെ എനിക്ക് പ്രിയപ്പെട്ടതാക്കിയത്.

പക്ഷെ ഇവിടെ വേറെ ഒന്നു രണ്ട് പ്രശ്നങ്ങളുണ്ട്. പണ്ടത്തെ ആഴമേറിയൊരു തോട് നികത്തിയുണ്ടാക്കിയ റോഡിന്‍റെ കാടുപിടിച്ചു കിടക്കുന്ന ചില ഭാഗങ്ങളില്‍ ഉഗ്രസര്‍പ്പങ്ങള്‍ വിഹരിക്കുന്നുണ്ടെന്നാണ് ജനസംസാരം. അതും അല്ലറചില്ലറയൊന്നുമല്ല... പാമ്പുകള്‍ക്കിടിയില്‍ ഭിഷ്വഗരന്മാരും ക്ഷുരകന്മാരും ഇല്ലാതിരുന്നതിനാല്‍ കുരയ്ക്കുന്ന ടൈപ്പ് മുതല്‍ താടിയുള്ള ഇനം വരേയുണ്ട്.

മറ്റൊന്ന്, തൊട്ടപ്പുറത്തുള്ള അയ്യപ്പക്ഷേത്രത്തിനടുത്തുള്ള മരോട്ടിമരത്തിന്‍റെ കൊമ്പു കുലുക്കുന്ന ഹനുമാനേട്ടനും കരിമ്പനയില്‍ വിലസുന്ന യക്ഷ്യേട്ത്തിയും വഴിയെങ്ങാനം തെറ്റി റോഡിലേക്കിറങ്ങുമെന്നുള്ള അജ്ഞാത ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. രണ്ടു പേരും അക്കാലം വരേയും അനോണികളായി തന്നെ തുടര്‍ന്നിരുന്നത് കൊണ്ട്, അത്രയ്ക്കങ്ങട്ട് കാര്യമാക്കാറില്ല.

അന്നും ഒരു പ്രസ്തുത ഇ.കെ.എം. യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു... ഇറങ്ങിയത് മാളിയേക്കല്‍പടിയിലും. ഉച്ചയ്ക്ക്, എറണാകുളം പള്ളിമുക്കിലെ തട്ട് കടയില്‍ നിന്നും കിട്ടുന്ന തൈര് വടയുടെ അപാര രുചി കാരണം കപ്പാസിറ്റിയില്‍ കവിഞ്ഞ എണ്ണം അടിച്ചു കയറ്റിയതിനാലോ എന്തോ, വയറിനകത്തൊരു സുനാമി രൂപം കൊള്ളുകയും അത് തീരങ്ങളിലേക്ക് ആഞ്ഞു വീശും എന്ന ഘട്ടത്തിലെത്തുകയും ചെയ്തതു.

എങ്ങിനേയും വീടെത്തുക എന്ന ലക്ഷയ്ത്തോടെ ആഞ്ഞു നടക്കാന്‍ തുടങ്ങിയ ഞാന്‍, മനസ്സിന്‍റെ വേഗതയില്‍ കാലുകള്‍ ചലിപ്പിച്ചാലുണ്ടാകാവുന്ന ‘ദുരവസ്ഥ’യോര്‍ത്ത് ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറി.

സാധാരണ, ഇരുട്ടിന്‍റെ മറവില്‍ ആരും കാണില്ലെന്ന ഉറപ്പിന്മേല്‍ ലാലേട്ടനെ പോലെ ഇടതു തോള്‍ ചരിച്ച് പിടിച്ച് ‘മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാദൃശ്ചികമായിരിക്കും...’ എന്നുരുവിട്ടും സുരേഷ് ഗോപിയെ പോലെ ഇടതു കൈയാല്‍ വലതു കയ്യിന്‍റെ മുട്ടിലടിച്ച് ‘യു ജസ്റ്റ് റിമെംബര്‍ ദാറ്റും’ മുഴക്കി നടന്നിരുന്ന എനിക്ക് ആ അവസരത്തില്‍ ചാന്തുപൊട്ടിലെ ദിലീപിനെ പോലെ നടക്കാനേ കഴിഞ്ഞുള്ളൂ.

എല്ലാറ്റിനും ഒരു പരിധിയുണ്ടല്ലോ... കണ്ട്രോള്‍ പരിധി ഭേദിക്കുമെന്ന ഘട്ടത്തില്‍ റോഡിനോളം വരില്ലല്ലോ റോഡരിക് എന്ന തത്വപ്രകാരം, പ്രസ്തുത കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി അത്യാവശ്യം കാടുപിടിച്ചു നില്‍ക്കുന്ന റോഡരികിലേക്ക് ഉപവിഷ്ടനായി.

പെട്ടെന്നാണൊരു വെളുത്ത രൂപം അടുത്തു വന്നെത്തിയത്. ഞെട്ടലോടെ ചാടിയെഴുന്നേറ്റ എന്നില്‍ നിറഞ്ഞു കവിഞ്ഞിരുന്ന വികാരം പൂര്‍വ്വസ്ഥിതി പ്രാപിക്കയുണ്ടായി.

‘ആരാ...ത്...’ അത്യാവശ്യം വിറയാര്‍ന്ന സ്വരത്തിലായിരുന്നു ചോദ്യം.

നാട്ടിലെ ഛോട്ടാ നേതാവ് ‘ലീഡര്‍‘ ഗോപിയേട്ടനായിരുന്നു അത്... ശബ്ദം കൊണ്ട് എനിക്കാളെ മനസ്സിലായെങ്കിലും ഞെട്ടലിന്‍റെ ഇഫക്ടൊടുങ്ങാത്തതിനാല്‍ എനിക്കങ്ങേരോട് മറുപടി പറയാനായില്ല.

പിന്നീട് ഞാന്‍ കേള്‍ക്കുന്നത്...

‘ഹെന്‍റമ്മേ...’ എന്ന ആര്‍ത്തനാദവും അതിനകമ്പടിയായി ഒരോട്ടത്തിന്‍റെ ശബ്ദവുമുമായിരുന്നു.

വീട്ടിലെത്തി... ഗോപിയേട്ടനെ കണ്ട് ഞെട്ടിയ വകയില്‍ റീഷെഡ്യൂള്‍ ചെയ്ത ടാസ്ക് പൂര്‍ത്തിയാക്കി, പിറ്റേന്ന് കല്യാണം നടക്കുന്ന അപ്പുറത്തെ വീട്ടിലേക്ക് സഹായിക്കാനെന്ന വ്യാജേന തലേ ദിവസവും ഫുഡ്ഡടി അവരുടെ പറ്റിലാക്കാനായി നീങ്ങി.

അവിടെയെത്തിയ ഞാന്‍ കേള്‍ക്കുന്നത് ഗോപിയേട്ടന്‍ വഴിയില്‍ വെച്ച് ഹനുമാനെ കണ്ടു പേടിച്ച കഥയായിരുന്നു!

അപ്പുറത്ത്, പേടിയാല്‍... ഇട്ടിരിക്കുന്ന ഖദറിനേക്കാളും വിളറിവെളുത്ത ഗോപിയേട്ടന്‍ താന്‍ കണ്ട കാര്യം വൈകിയെത്തിയവര്‍ക്കായി വിശദീകരിക്കുന്നുണ്ടായിരുന്നു. സാദാ സൈസിലുള്ള ഒരു രൂപത്തെ കണ്ട് പേടിച്ചു എന്നു പറയുന്നത് മോശമല്ലേ എന്നു കരുതിയിട്ടാവണം ഗോപിയേട്ടന്‍, അന്ന് ആറടിക്ക് പണത്തൂക്കം കുറവുണ്ടായിരുന്ന എന്നെ എട്ടുപത്തടിയോളം പൊക്കമുള്ളവനും, കരടി നെയ്യ് പുരട്ടിയിട്ടുപോലും പുതുമഴക്ക് മുളച്ച പുല്ലു പോലെ മുഖത്ത് ഏഴെട്ട് രോമവും ഉണ്ടായിരുന്ന എന്നെ താടിയുള്ളവനും, ഉപ്പാടെ പേരും വീട്ടുപേരും മാത്രം വാലായിട്ടുണ്ടായിരുന്ന എന്നെ നീണ്ട വാലുള്ളവനുമായ ഹനുമാനായി ചിത്രീകരിച്ചത്.

എല്ലാം കേട്ട് ചിരിക്കാന്‍ പോലുമാവാതെ ഒതുങ്ങി നിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

പോകുമ്പോള്‍ ഒരുപദേശവും തരാന്‍ മറന്നില്ല ഗോപിയേട്ടന്‍...

‘നീയ് നേരം വൈക്യൊക്കെ വരണതല്ലേ... എന്തായാലും രാത്രീല് ആ വഴിനി വരണ്ടാട്ടോ...’

33 comments:

മുസ്തഫ|musthapha said...

കുറയ്ക്കാമെന്ന് തീരുമാനിച്ചപ്പോള്‍ പോസ്റ്റുകളുടെ എണ്ണം കൂടുന്നു :)

ഹനുമാന്‍...

പുതിയ പോസ്റ്റ്!

ഫാ.ബെന്യാമിന്‍ said...

ഹഹഹഹഹ സൂപ്പര്‍ പോസ്റ്റ് അഗ്രൂ..
ന്നാലും ചാടിയെണീറ്റപ്പൊ ഒന്നും സംഭവിച്ചില്ലേ?
ഒന്നുകൂടിയൊന്ന് ഓര്‍ത്ത് നോക്ക്!!
(ബ്രൂട്ട്, ജോവാന്‍ വൈറ്റ് മസ്ക്... ഇതിനൊക്കെ നല്ല മണമാ)

വിചാരം said...

നീപൊന്നാനിയില്‍ വന്നു കെട്ടിയത് നന്നായി ഇനിയിപ്പോ നിന്നെ ആരാ ധൈര്യായിട്ട് തൊടാ .. ആരെങ്കിലും തൊട്ടാ വിവരമറിയും
ഈ ഹനുമാന്‍ താനാണന്ന് പിന്നീട് ഗോപിയേട്ടനോട് പറഞ്ഞുവോ ?

sandoz said...

എറണാകുളം ദീപ തീയറ്ററില്‍ ഇങ്ങ്ലീഷ്‌ സിനിമ കാണുന്ന സ്വഭാവം ഉണ്ടായിരുന്നല്ലേ......അവിടെ വരുന്ന സിനിമകള്‍ക്കു ഭാഷ ഒരു പ്രശ്നമല്ല.......
പിന്നേയ്‌ ഇതിനാണു പ്രായമായാലും ...'സ്നഗ്ഗി' ഉപയോഗിക്കണം എന്ന് പറയന്നുത്‌.

ഏറനാടന്‍ said...

അഗ്രജോ അല്ല ആന്‍ഞ്ചനേയാ.. ഒരു രാത്രിയില്‍ മാത്രമാണോ ഹനുമാന്‍ ആയുള്ളൂ? അതു നന്നായി. എന്നുമതൊരു ഹോബിയാക്കിയാല്‍ ചിലപ്പോ ഗോപ്പിയണ്ണന്‍ ഹനുമാന്‍ ആവും..

താങ്കളുടെ സൃഷ്‌ടികളില്‍ മികച്ച കോമഡികൃതിയാണിത്‌ എന്നെനിക്ക്‌ തോന്നുന്നു.

asdfasdf asfdasdf said...

ഹ ഹ ഹ . ഗോപിയേട്ടന്റെ സംശയം അസ്ഥാനത്താ‍വല്ലേയെന്നാശിക്കാം. മൃഗയ സിനിമയില്‍ കുതിരവട്ടം പപ്പു പുലിയെ കണ്ട രംഗം ഓര്‍മ്മ വന്നു.

Siju | സിജു said...

ഇതടിപൊളി..

qw_er_ty

Ziya said...

അഗ്രുവേ, ദെന്താപ്പോ പറയ്‌ക?
സത്യത്തില്‍ അഗ്രു അന്ന് കര്‍മ്മം തുടങ്ങിയിരുന്നോ?
അമ്പലവും ഗോപുരവുമൊക്കെ പണിഞ്ഞിട്ട് ഹനുമാനെ പ്രതിഷ്ടിച്ചത് കണ്ടിട്ടാവുമോ ഗോപിയേട്ടന്‍ പേടിച്ചു വിറച്ചത്?
സ്നഗ്ഗിയേക്കാള്‍ നല്ലത് അമ്പതു പൈസാടെ ഒരു പ്ലാസ്റ്റിക്ക് കീസല്ലേ സാന്‍ഡോസേ?

ദിവാസ്വപ്നം said...

ഹഹ

ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു അഗ്രൂ

പോസ്റ്റിലെ പലതും, പലപല ഓര്‍മ്മകള്‍ ഉണര്‍ത്തി, രണ്ടെണ്ണം ഇതാ :

1. എന്തായാലും മറൈന്‍ ഡ്രൈവില്‍ പണ്ടുണ്ടായിരുന്ന മേനക തിയേറ്ററില്‍ നിന്നും തുളസീ ദാസിന്‍റെ ‘കുണുക്കിട്ട കോഴി’ കണ്ടതോടെ, ആരുടേയെങ്കിലും അഭിപ്രായമറിയാതെ റിലീസ് ആവുന്നന്നു തന്നെ പടങ്ങള്‍ ചാടിക്കയറി കാണുന്നത് നിറുത്തി...

ഇതിനു പ്രത്യേകിച്ച് വിശദീകരണം വേണ്ടല്ലോ. എന്റെ കാര്യത്തില്‍, സിനിമ (മുകേഷും ജഗദീഷും അഭിനയിച്ച) ‘ഗാനമേള’ ആയിരുന്നു എന്ന് മാത്രം.

2. ഏതാണ്ടിതേമാതിരിയൊരു അബദ്ധം എന്റെയൊരു കസിന് പറ്റി. ഹനുമാന്‍ വേര്‍ഷനില്‍ എത്തിയില്ലാന്നേയുള്ളൂ. ചുള്ളന്‍ ഇരുന്നത് റോഡ് സൈഡിലുള്ള വലിയൊരു വെള്ളച്ചാലിനുള്ളിലും, മറ്റൊരു അത്യാവശ്യക്കാരന്‍ ഒന്നിന് പോകാന്‍ നിന്നത് ആ ചാലിന്റെ തീരത്തുമായിരുന്നു എന്ന് ചുരുക്കിപ്പറയാം. :)) ഏതാ‍യാലും ഒന്നും സംഭവിക്കുന്നതിനു മുന്‍പ് കണ്ടുനിന്നിരുന്ന ഞാന്‍ വിളിച്ചുകൂവി കസിനെ രക്ഷപെടുത്തി. അന്നു ചിരിച്ച ചിരി. :))

ക്വര്‍ട്ടി ഇട്ടേക്കാം

qw_er_ty

sreeni sreedharan said...

അഗ്രജേട്ടാ,
കിടിലന്‍ അനുഭവം കേട്ടോ!

(പിന്നെ നിങ്ങളൊന്നും ഇപ്പൊ വരാത്തതു കൊണ്ട് ദീപ പൂട്ടിപോയീ :)

ഉത്സവം : Ulsavam said...

ആഞജനേയാ‍ാ..ഹഹഹഹ ഇതലക്കി!!

Unknown said...

ഹ ഹ..
എന്നാലും ടാസ്ക് റീഷെഡ്യൂള്‍ ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കില്ല. :-)

Unknown said...

അഗ്രൂ,
ഇത് കലക്കീട്ടാ:)


ഇതും കൂടി എഴുതാര്‍ന്നു.’തിരിച്ച് വീട്ടില്‍ വന്ന് നിലക്കണ്ണാടിയുടെ മുന്‍പില്‍ നിന്ന് ,ഹനുമാന്റെ മുഖവുമായി എന്റെ മുഖത്തിന് വല്ല സാമ്യവുമുണ്ടോ എന്നു സൂക്ഷിച്ച് നോക്കുകയും വാലിന് വേണ്ടി പുറകില്‍ തപ്പിനോക്കുകയും ചെയ്യുന്ന എന്നെക്കണ്ടിട്ട് വീട്ടിലുള്ളവര്‍ ചോദിച്ചു ‘ഈ ചെറുക്കനെന്താ പാതിരാത്രിക്ക് ദിലീപിന് പഠിക്ക്യാണോ?’

വേണു venu said...

പോസ്റ്റു നന്നായി രസിച്ചു.

ദേവന്‍ said...

ഹ ഹ അഗ്രജാ. ധീം തരികിട തോം എന്ന സിനിമയില്‍ ഒരു ബാലേ നാട്ടുകാര്‍ എറിഞ്ഞു കലക്കുന്ന സ്റ്റേജില്‍ നിന്നും രാമന്റെ വേഷമിട്ട മണിയന്‍പിള്ള രാജു ഇറങ്ങിയോടി ഒരു മതില്‍ കയറി ഇരിക്കുന്നതും അതു കണ്ട ആളുകള്‍ അനുഗ്രഹം വാങ്ങി പോകുന്നതും ഓര്‍ത്തുപോയി.

Jishnu R said...

പുലിയായി കെട്ടാ.........

സഞ്ചാരി said...

ഒന്നു തീരുമാനിച്ചാല്‍ അതിന്‍റെ നേരെ ഓപ്പോസിറ്റ് പ്രവര്‍ത്തിച്ചു കാണിക്കണം എന്ന് നിര്‍ബ്ബന്ധമുള്ളതിനാല്‍
നന്നായിട്ടുണ്ട്. ചിരിപ്പിച്ചു.

കരീം മാഷ്‌ said...

ഈ ആഞ്ചലേയ പുരാണം രസിച്ചു. അഗ്രജന്റെ എഴുതിയ തമാശസൃഷ്ടികളില്‍ മെച്ചമായതു തന്നെ.

മനോജ് കുമാർ വട്ടക്കാട്ട് said...

"ഗോപിയേട്ടാ അസമയത്ത്‌ പുറത്ത്‌ കറങ്ങി നടക്കരുത്‌"

(അഗ്രു ഗോപിയേട്ടന്‌ അങ്ങോട്ടും കൊടുത്തുകാണും ഒരുപദേശം)

മുസ്തഫ|musthapha said...

ഈ പോസ്റ്റ് വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു :)

ഇക്കാസ്: നീ വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കേണ്ട കെട്ടാ :)

വിചാരം: ഹിഹി... ഗോപിയേട്ടനെ വീണ്ടും ഞെട്ടിക്കേണ്ട എന്നു കരുതി പറഞ്ഞില്ല :)

സാന്‍ഡോസ്: ഇവനെ കൊണ്ട് തോറ്റല്ലോ... ഒരു കാര്യം പറയാന്‍ പറ്റില്ലാന്ന് വന്നിരിക്കുന്നു :)

ഏറനാടന്‍: ഹഹ... ഒരു ദിവസം തന്നെ അതായതിന്‍റെയൊരു പാട്... :)

കുട്ടമ്മേനോന്‍: ‘മൃഗയ’ ആയിട്ടുണ്ടായിരുന്നില്ല :)

സിജു: :)

സിയ: എനിക്കു നേരെ സംശയത്തിന്‍റെ വിരല്‍ ചൂണ്ടരുത് കേട്ടാ :)

ദിവാ: ആ രണ്ടാമത്തെ ഐറ്റം വായിച്ച് കുറേ ചിരിച്ചു... ദിവ വിളിച്ചില്ലായിരുന്നെങ്കിലത്തെ അവസ്ഥ :)

പച്ചാളം: ഹഹഹ, ആട്ടെ... അതു പൂട്ടിയതിന്‍റെ കുറവ് നീയൊക്കെ എവിടെയാ നികത്തുന്നത് :)

ഉത്സവം: നന്ദി മച്ചാ... എവിടെ പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ :)

ദില്‍ബൂ: സത്യായിട്ടും... പ്രോഗ്രാം തുടക്കത്തില്‍ തന്നെ ഹാങ്ങായിപ്പോയി :)

പൊതുവാളെ: ഹ ഹ... എന്നെയങ്ങട്ട് കൊല്ല് :)

വേണുജി: നന്ദി :)

ദേവേട്ടാ: ഹഹഹ... :)) മണിയന്‍പിള്ളയുടെ ആ ഇരിപ്പ് കുറേ ചിരിപ്പിച്ചൊരു രംഗമാണ്.

കുruക്കന്‍: :)

സഞ്ചാരി: നന്ദി :)

കരീം മാഷ്: നന്ദി മാഷെ, വെറുതെ ഒരു പരീക്ഷണം നടത്തിയതാ :)

പടിപ്പുര: :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

സുല്‍ |Sul said...

പ്രേതബാധയുള്ള പോസ്റ്റല്ലെ. ഇന്നലെയിട്ട കമെന്റ് ഇന്നെക്ക് കാണുന്നില്ല.

അഗ്രു സൂപ്പര്‍ ഡാ സൂപ്പര്‍. ഒരങ്കത്തിനു ബാല്യം ഇനിയും ബാക്കി അല്ലെ അഗ്രു.

-സുല്‍

തമനു said...

അതു ശരി.. പോസ്റ്റും പൂട്ടി, എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു കഴിഞ്ഞോ ...

നല്ല പോസ്റ്റ്‌ ... കലക്കി

പട്ടിയെ കണ്ടാലുണ്ടാവുന്ന ഞെട്ടലില്‍ നമ്മില്‍ നിന്നും ഉത്ഭവിക്കുന്ന ‘എന്‍റുമ്മോ!’ എന്ന ആര്‍ത്തനാദം കേട്ടാല്‍ തന്നെ സ്കൂട്ടാവുന്ന ടൈപ്പുകളുമായിരുന്നു എന്നതുമാണ് ,

അതും കലക്കി. കുറേനാളുകളായി ഒന്നു നല്ലപോലെ ചിരിച്ചിട്ട്. ആ വിഷമം മാറി.

ഒരു സംശയം ... “ agrajan | ഹനുമാന്‍ “ എന്നെഴുതണോ പോസ്റ്റിന്റെ പേരായിട്ട് ..? ഏതെങ്കിലും ഒന്നു പോരേ ..?

krish | കൃഷ് said...

ഹാ. ഹാ.. 'അഗ്രമാനേ' ഇത്‌ കലക്കി.

കുറുമാന്‍ said...

അഗ്രജാആആആആആആആആആആആ

ഇഷ്ടായി....ഹനുമാനെ ഇഷ്ടായി.

ഇത്തരം അനവധി ചെറു സംഭവങ്ങളെ ഓര്‍ത്തെടുക്കാന്‍ ഈ ഹനുമാന്‍ പോസ്റ്റിനു സാധിച്ചു എന്നതില്‍ നന്ദി

Sathees Makkoth | Asha Revamma said...

അമ്പട ഹനുമാനേ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്ദി ഈ കേസിലെങ്കിലും ഹനുമാനെ പ്രതിയാക്കി, ചാത്തനെ രക്ഷപ്പെടുത്തിത്തന്നതിന്...

അരവിന്ദ് :: aravind said...

ഉം..മോശല്ല.
:-)

(ഇനി ഗോപിയണ്ണന്‍, അഗ്രു പൊന്തക്കാട്ടില്‍ ഇരുന്നിരുന്ന സമയം വാലുപോലെ പിന്നില്‍ വല്ലതും കണ്ടോ ആവോ!
അയ്യേ.............;-)

സോറി ബൂലോഗേര്‍സ്...)

തറവാടി said...

അഗ്രജന്‍,

യഥാര്‍ത്ഥ്യമുള്ള എഴുത്തിന് സാഹിത്യം കുറയും അല്ലെങ്കില്‍ ആസ്വാദനം കുറയും എന്നൊക്കെയുള്ള പൊതു തത്വങ്ങളോടേനിക്ക് ഒരിക്കലും യോചിക്കാന്‍ കഴിയാറില്ല.

എന്നാല്‍ വായിക്കുന്നവര്‍ ഒരെ മാനസിക നിലവാരമുള്ളാത്തവരല്ല വായനകാര്‍ എന്നതിനാല്‍ ,

എല്ലാവരെയും മടുപ്പിക്കാതെയും ആസ്വദിപ്പിക്കാനും വേണ്ടി ഒരു മിഡ് റേഞ്ചില്‍ , പോളിഷ് ചെയ്യുന്നതിനെ ഞാന്‍ അംഗീകരിക്കുന്നു താനും.


വായനക്കാരില്‍ നിന്നും , ഏതു നിലവാരത്തിലുള്ളവരാണോ കൂടുതല്‍ , അവരെ ആസ്വദിപ്പിക്കാന്‍ വേണ്ടി എന്തും തന്‍റെ എഴുത്തില്‍ ചെയ്യുക എന്നത് കാപട്യത്തെ കാണിക്കുന്നു എന്ന് ഞാന്‍ കരുതുന്നു.

കാപട്യത്തിലൂടെ കിട്ടുന്ന ഏന്തും താത്കാലികമാത്രമായിരിക്കും.

എന്നാല്‍ ആത്മാര്‍ത്തതയിലൂടെ കിട്ടുന്ന എന്തിനും സന്തോഷം കുറവെങ്കിലും അത് എന്നും നിലനില്‍ക്കും.

അഗ്രജന്‍ എവിടെയൊക്കെയോ എഴുത്തില്‍ ആത്മാര്‍ഥത വിട്ടെന്നൊരു തൊന്നല്‍ ജനിപ്പിച്ചെങ്കിലും , മുഷിപ്പിച്ചില്ല,

ഒരു പക്ഷെ എഴുത്തുകാരന്‍റെ വ്യക്തിത്വത്തെയും എഴുത്തിനെയും ഒന്നായി കാണരുത് എന്ന തത്വം ഉള്‍കൊള്ളാന്‍ പറ്റാത്തതിനാലായിരിക്കാം...‍

വല്യമ്മായി said...

പോസ്റ്റൊക്കെ നന്നായി എന്നാലും ആഴ്ചകുറിപ്പെഴുതുന്ന പാച്ചുവിന്‍റെ വിശേഷങ്ങളെഴുതുന്ന അഗ്രജന്‍റെ പോസ്റ്റുകള്‍ക്കാണ് ഞാന്‍ കാത്തിരിക്കുന്നത്.പക്ഷെ എഴുത്തുകാരന്‍ എന്തെഴുതണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ വായനക്കാര്‍ക്ക് കഴിയുമോ?

മുസ്തഫ|musthapha said...

‘ഹനുമാന്‍‘ വായിച്ച, അഭിപ്രായം പറഞ്ഞ, പോരായ്മകള്‍ ചൂണ്ടിക്കാണിച്ച... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

സുല്ലേ: എന്നെകൊണ്ട് വീണ്ടും കച്ച കെട്ടിപ്പിക്കല്ലേടാ :)

തമനു: “...അതും കലക്കി. കുറേനാളുകളായി ഒന്നു നല്ലപോലെ ചിരിച്ചിട്ട്. ആ വിഷമം മാറി...”

ഇതിച്ചിരി കടന്ന കയ്യായിപ്പോയില്ലേ തമനൂ... കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാന്‍ എന്തൊക്കെ മാര്‍ഗ്ഗമുണ്ട് :)

അവസാനത്തെ സംശയം ഞാന്‍ കണ്ടിട്ടേയില്ല...

കൃഷ്: :)) ആ ‘മാനേ’ വിളി രസിച്ചു :)

കുറുമാനേ: ഞാനങ്ങോട്ട് നന്ദി പറയട്ടെ :)

സതീഷേ :) ഞാന്‍ വിളി കേട്ടു :)

കുട്ടിച്ചാത്താ: :)

അരവിന്ദാ :) എന്നെ കൊന്നു കുഴിച്ചുമൂടിയല്ലേ :))

തറവാടി: അ അ അ അ ആ... ബാക്ക് പെയിനാന്നും പറഞ്ഞ് ലീവെടുത്തിരുന്നത് എന്നെ വിമര്‍ശിക്കാനായിരുന്നു അല്ലേ :)

എന്‍റെ പൊന്നു തറവാടി ഈ അനുഭവം ഞാന്‍ ആത്മാര്‍ത്ഥായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ എന്‍റെ മാനം കപ്പലു കയറും :)

വല്യമ്മായി: അതു ശരി രണ്ടും കൂടെ പ്ലാന്‍ ചെയ്താ പരിപാടി അല്ലേ :)

നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ :)

mumsy-മുംസി said...

നമ്മുടെ അഗ്രജന്‍ ചേട്ടന്റെ വീടിനടുത്ത് 'മുഖംമൂടിമുക്ക്' എന്നൊരു സ്ഥലമുണ്ട്. മുഖം മൂടി കള്ളന്‍മാര്‍ അടുത്തിടെ വരെ അവിടെ പിടിച്ചു പറി നടത്തുമായിരുന്നു.!

മുസ്തഫ|musthapha said...

മുംസ്യേ... എന്‍റെ അടുത്ത പോസ്റ്റിന്‍റെ പേരു പുറത്താക്കി അല്ലേ :)

അതാ അടുത്ത പോസ്റ്റ് (ആഴ്ചക്കുറിപ്പിനു ശേഷം)

:)

moidukkas said...

KURUTTHAKKEDINNELEERI
KOTTAPAADIKKU MAARI


INYUM KOTTPPADI AAKAAM - ALLE - MUTHOOOOOOOOOOO