Wednesday, March 28, 2007

അന്നും ഇന്നും

ബ്ലോഗിലെത്തുന്നതിനു മുന്‍പും ബ്ലോഗറായതിനു ശേഷവും - ചുമ്മാ ഒരു താരത്മ്യം - പങ്കുവെയ്ക്കാം നിങ്ങള്‍ക്കും. വായിക്കാന്‍, വലുതായി കാണാന്‍ താഴേയുള്ള ഇമേജില്‍ ക്ലിക്കാം.

26 comments:

മുസ്തഫ|musthapha said...

“അന്നും ഇന്നും”

ചുമ്മാ ഒരു വെറുമ്പോസ്റ്റ് :)

സു | Su said...

ഗുണദോഷസമ്മിശ്രകോളം. :) രണ്ട് ഭാഗത്തും ഗുണവും ദോഷവും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുണ്ട്.

ഏറനാടന്‍ said...

കണ്ണില്‍ കരടി ചാടിയതോണ്ടോ എന്തോ ഒന്നും കാണുന്നില്ല, തെളിയുന്നില്ല.

ആഗ്രജജീ ഒന്നു തെളിയിച്ചിടാമോ?

sandoz said...

ഇക്കാസ്‌ ബ്ലോഗില്‍ വരുന്നതിനു മുന്‍പ്‌-കലുങ്കിലിരുപ്പ്‌.....വന്നതിനു ശേഷവും കലുങ്കിലിരുപ്പ്‌

സിയ ബ്ലോഗില്‍ വരുന്നതിനു മുന്‍പ്‌-5 പൈസേടെ കുറവുണ്ടയിരുന്നു...വന്നതിനു ശേഷം അതു പത്തു പൈസ ആയി കൂടി.

ദില്‍ബന്‍-വരുന്നതിനു മുന്‍പ്‌ 90 കിലോ ആയിരുന്നു....ഇപ്പൊ 60 കിലോ

കുറുമാന്‍ ബ്ലോഗില്‍ വരുന്നതിനു മുന്‍പ്‌ ദിവസം നാലെണ്ണം അടിക്കും.....ഇപ്പോള്‍ എണ്ണാറില്ലാ..

ഞാന്‍....പണ്ടേ ചെറിയ വട്ട്‌ ഉണ്ടായിരുന്നു...ഇപ്പൊ മുഴുവട്ടായി.....

ലോനപ്പന്‍....നേരത്തേ പണിയുണ്ടായിരുന്നു....ബ്ലോഗില്‍ വന്നതില്‍ പിന്നെ പണിപോയി.....

Sathees Makkoth | Asha Revamma said...

എന്തൊക്കെ പുലിവാലുകളാണീ ബ്ലോഗുണ്ടാക്കിയിട്ടുള്ളത്... ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്...ഇനി ഉണ്ടാക്കാനിരിക്കുന്നത്.
എല്ലാം നല്ലതിന്. ശാന്തി...ശാന്തി...ശാന്തി.

Sushen :: സുഷേണന്‍ said...

നല്ല താരതമ്യം‌ !!

സാജന്‍| SAJAN said...

ഇതു സത്യം കലര്‍പ്പില്ലാത്ത 100% സത്യം..
എന്നെ പൊട്ടിച്ചിരിപ്പിച്ചതു 4 മത്തെ പോയിന്റ് ആണു..

Mubarak Merchant said...

മാര്‍ച്ച് മാസത്തെ ബ്ലോഗുല്‍ ഒലമാ അവാര്‍ഡ് അഗ്രജനു നല്‍കാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. (പ്രശസ്തി പത്രം കൊറിയറയയ്ക്കാനും 100001 രൂപയുടെ ഡി.ഡി. എടുക്കാന്‍ കമ്മീഷന്‍ വഹയില്‍ വരുന്ന ചിലവും എത്രയും പെട്ടെന്ന് അയച്ചുതരാന്‍ താല്പര്യപ്പെടുന്നു.)

കുറുമാന്‍ said...

താരതമ്യപഠനവുമായാണോ പുതിയ ട്രെന്‍ഡ്?

ഇടിവാളിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ ആത്മഹത്യചെയ്യേണ്ടതെന്നത് വായിച്ച ക്ഷീണം മാറിയിട്ടില്ല.

ഞാനും ഒരു താരതമ്യ പഠനം ചെയ്യട്ടെ.

സാന്‍ഡോസേ :)

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

ബ്ലോഗറാവും മുമ്പ് വര്‍മ്മ, മാപ്പ് ഇതെല്ലാം നല്ല രണ്ട് മലയാള പദങ്ങളായിരുന്നു.

ശേഷം രണ്ടും തെറിയായെന്ന് തോന്നുന്നു.

അഗ്രുവേ... :)

തറവാടി said...

ബ്ളോഗില്‍ വരുന്നതിനു മുമ്പ്‌:

നന്നായി റ്റി.വി കാണും ,
നെറ്റില്‍ അറിവുണ്ടാക്കാന്‍ വല്ലതും വായിക്കും
ആവശ്യത്തിനു മാത്രം സിസ്റ്റം ഓണാക്കും ,
ഫര്‍സാനയുമായി വല്ലപ്പോഴും ചെസ്സുകളിക്കും ,
കൂട്ടുകാര്‍ പിന്നെ ഉള്ളാവര്‍മാത്രം,
യു.എ.ഇ അലൂംനിയുടെ എല്ലാ പരിപാടികളിലും
( തൃശ്ശൂറ്‍ എഞ്ചിനീയറിങ്ങ്‌ കോളേജിന്‍റ്റെ) പങ്കെടുക്കും,
സിനിമക്കു പൊകും , സി,ഡി എടുത്ത്‌ സിനിമ കാണും ,
ഗള്‍ഫ്‌ ന്യൂസ്‌ വായിക്കും.

ബ്ളോഗിന്‍റ്റെ തുടക്കകാലം :

ഉറക്കമില്ല പ്രത്യേകിച്ചും
വല്ല പോസ്റ്റും ഇട്ട ദിവസങ്ങളില്‍
( കമന്‍റ്റിന്‍റ്റെ എണ്ണം നോക്കല്‍) ,
വീട്ടില്‍ ഫുള്‍റ്റൈം സിസ്റ്റം ഓണാകും
നെറ്റില്‍ എപ്പോഴും ഓണ്‍ലൈന്‍.
റ്റ്‌. വി കാണല്‍ കുറഞ്ഞു ,
സിനിമ കാണല്‍ കുറഞ്ഞു ,
കോളേജിലുള്ളവരെ റ്റെലിഫോണില്‍ വിളിക്കല്‍ കുറഞ്ഞു ,
പുതിയ പരിജയക്കാരുണ്ടാകാന്‍ തുടങ്ങി,

പൊയ്മുഖങ്ങളാണ്‌ കൂടുതലും
എന്ന തിരിച്ചറിവ്‌
നിരാശനാക്കി

മെല്ലെ മാറിചിന്തിച്ചുതുടങ്ങി ,
വീണ്ടും പഴയ ലോകത്തെക്കുള്ള
തിരിച്ചുപോക്കിലാണിപ്പോള്‍

മുല്ലപ്പൂ said...

അഗ്രൂ താരതമ്യ പഠന കോള്ളാം
ഗുണം മാത്രമേകാണുന്നുള്ളളല്ലോ :)

സാന്‍ഡോസേ... ഇത്തിരീ... കമെന്റ് വായിച്ചു ചിരിക്കണേ...

സുല്‍ |Sul said...

പോസ്റ്റില്ലാത്തവര്‍ പോസ്റ്റുണ്ടാക്കാന്‍ പെടുന്ന പാടേ....

ഇങ്ങനെ പോസ്റ്റിടാന്‍ പെടാപ്പാടുപെടാന്‍ ബ്ലോഗു തന്നെ തുടങ്ങണം.

-സുല്‍

asdfasdf asfdasdf said...

1. ബ്ലോഗറാകുന്നതിനു മുന്‍പ്
2. ബ്ലോഗറായതിനു ശേഷം

1. അത്യാവശ്യം വീട്ടുകാര്യം നോക്കിയിരുന്നു.
2. ഭാര്യ സാധനങ്ങളുടെയൊക്കെ വില നന്നായി അറിഞ്ഞു
1. ക്ലാസിക്കുകളടക്കമുള്ള നല്ല വായന
2. ബ്ലോഗില്‍ കണ്ട ചപ്പു ചവറും വായിക്കുന്നു.
1.കലാ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കാര്യമായി പ്രവര്‍ത്തികാറുണ്ടായിരുന്നു.
2.എഴുത്ത് മാത്രമായി ചുരുങ്ങി (അതും ഒരാവശ്യവുമില്ലത്ത എഴുത്ത്)
1. മലയാളികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതറിയില്ലായിരുന്നു.
2. മലയാളിയുടെ മനശ്ശാസ്ത്രം നന്നായി മനസ്സിലായി.

അഗ്രജാ, ഇതേക്കുറിച്ച് ഒരു താരതമ്യപഠനം നടത്തി ഫ്ലോറിഡാ‍യൂണിവേഴ്സിറ്റിയിലേക്ക് തീസ്സിസ് സമര്‍പ്പിക്കണം.

Unknown said...

അഗ്രജാ..
താരതമ്യ പഠനം നന്നായിട്ടുണ്ട്.
ബ്ലോഗിങ്ങ് കൊണ്ട് “കൊണ”മേ ഒണ്ടായിട്ടുള്ളൂ
എന്നാണല്ലൊ പഠനത്തില്‍ കാണുന്നത്.
അതോണ്ട് ഇനി പ്യാടിക്കാനില്ല.
ധൈര്യമായി തൊടര്‍ന്നോളൂ

തമനു said...

ബ്ലോഗ്‌ തുടങ്ങും മുന്‍പ്‌ - വിവരം ഇല്ലാരുന്നു
ബ്ലോഗ്ഗ് തുടങ്ങി കഴിഞ്ഞ്‌ - വിവരദോഷം കൂടി

സുല്‍ |Sul said...

തമനു said...
ബ്ലോഗ്‌ തുടങ്ങും മുന്‍പ്‌ - വിവരം ഇല്ലാരുന്നു
ബ്ലോഗ്ഗ് തുടങ്ങി കഴിഞ്ഞ്‌ - വിവരദോഷം കൂടി പിടി കൂടി

Unknown said...

A blog is a blog is a blog is a blog. ബീരാങ്കാക്കയുടെ ശൈലിയില്‍ പറയുകയാണെങ്കില്‍ “അതിലും മുന്ത്യേ എന്ത് നായിക്കാട്ടാണ്ടോ ഈ ബ്ലോഗ്?”. വ്യായാമം ചെയ്യാറുണ്ട് എന്ന് കരുതി ജീവിതം തന്നെ വ്യായാമമാണ് എന്ന് വരരുതല്ലോ. അത് പോലെ തന്നെയല്ലേ ബൂലോഗത്ത് പലരേയും ഞാന്‍ നോക്കി, മഹാത്മാഗാന്ധിയേയും അബ്രഹാം ലിങ്കണേയും മദര്‍ തെരേസയെയും ഒന്നും കണ്ടില്ല, പാവം ഞാന്‍ എന്ന് വിലപിക്കുന്നതും? :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
മുന്‍പ് -പാരകള്‍ ചുറ്റുവട്ടത്തൂന്ന് മാത്രം

ശേഷം- പാരകള്‍ വരുന്ന വഴി പോലും അറീയൂല.

വിചാരം said...

അഗ്രു നിന്‍റെ ഉദ്യമം ഉഷാര്‍ നീ വാഴ്ത്തപ്പെട്ടവനാവുന്നു .. അമേന്‍
ആറാമത്തെ പോയിന്‍റ് അതാ എന്നില്‍ ശരി
ഇപ്പോ .. ഞാന്‍ ബ്ലോഗിനെ കാണുന്നത് .. നിനക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട .

അപ്പു ആദ്യാക്ഷരി said...

കലക്കി...!!!

Anonymous said...

Before - Think then write
After - Write then think

:)

മുസ്തഫ|musthapha said...

സു - അതെ സൂ, ഇതും ജീവിതത്തിന്‍റെ (താല്‍കാലികമായെങ്കിലും)ഒരു ഭാഗമല്ലേ - രണ്ടും കണ്ടേ തീരൂ - അല്ലേ!

നന്ദി :)

ഏറനാടന്‍ - കുഴപ്പം കരടിക്കല്ല, ഏറനാടനാണ് :)

സാന്‍ഡോസ് - :)))

സതീശ് - അതെ... ശാന്തി... ശാന്തി :)

സുഷേണന്‍ - നന്ദി :)

സാജന്‍ - വളരെ സന്തോഷം, അഭിപ്രായത്തിന് നന്ദി :)

ഇക്കാസ് - ഡി.ഡി കമ്മീഷന്‍ കണക്ക് കൂട്ടിയാണ് ഇത്രേം വലിയ അവാര്‍ഡ് തുക അല്ലേ :) എന്തായാലും ഈ അവര്‍ഡ് ഞാന്‍ നിരസിക്കുന്നു - അതല്ലെ ഇപ്പഴത്തെ ഒരിത് :)

കുറുമാന്‍ - സാന്‍ഡോസ് പറഞ്ഞ കാര്യത്തിലാണോ താരത്മ്യ പഠനം നടത്താന്‍ പോണത് :)

ഇത്തിരി - :)

തറവാടി - താങ്കളുടേത് നല്ല താരത്മ്യം‍ - നന്ദി :)

മുല്ലപ്പൂ - ഗുണത്തിന് മുന്‍തൂക്കം കാണിക്കുന്നത് ഒരു സ്വയം സമാധാനിപ്പിക്കല്‍ അല്ലേ :)

സുല്‍ - സുധാകരേട്ടന്മാരേം കന്യക തിയ്യേറ്ററുമൊന്നും അറിയാത്തോണ്ട് മ്മക്ക് ഇതൊക്കെന്നെ നടക്കൂ എന്‍റിഷ്ടാ... :) [ആങ്...ഹാ അത്രയ്ക്കായോ]

:)

കുട്ടമ്മേനോന്‍ - വളരെ സീരിയസ്സായ താരത്മ്യം :)

മിന്നാമിനുങ്ങ് - നീ ചെയ്യണത് ശരിയാണെടാ എന്നൊരു ധൈര്യം കൊടുക്കലല്ലേ :)

തമനു -
“ബ്ലോഗ്‌ തുടങ്ങും മുന്‍പ്‌ - വിവരം ഇല്ലാരുന്നു
ബ്ലോഗ്ഗ് തുടങ്ങി കഴിഞ്ഞ്‌ - വിവരദോഷം കൂടി“‌

എല്ലാരും ചെയ്ത പോലെ തമനുവും സ്വന്തം അവസ്ഥ എഴുതി - സന്തോഷവും നന്ദിയും എങ്ങിനെ അറിയിക്കണമെന്നറിയില്ല - എന്‍റെ ഉദ്യമം ഇത്രയ്ക്കും വിജയം കാണുമെന്ന് പ്രതീക്ഷിച്ചില്ല :)

ദില്‍ബാസുരന്‍ - നന്ദി - അത്രമാത്രേ ഇപ്പോ പറേണുള്ളൂ :)

കുട്ടിച്ചാത്തന്‍ - അപ്പോ ഐപി എന്നാല്‍ ഇന്‍റര്‍നെറ്റ് പാരകള്‍ എന്നാണോ :)

വിചാരം - :)

അപ്പു - :)

സോന - :)

കാളീയന്‍ - :)

ഈ പോസ്റ്റ് വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി :)

Siraj Ibrahim said...

ബ്ലോഗ്‌ തുടങ്ങുന്നതിനു മുന്‍പ്‌ - ദുബായിലെ മറ്റു എല്ലാവരെയും പോലെ കാലത്ത് ജോലിക്ക് വരുന്നു, രാത്രി റൂമില്‍ എത്തുന്നു, ഭക്ഷണം കഴിക്കുന്നു, ടീവി കാണുന്നു, ഉറങ്ങുന്നു..അങ്ങനെയങ്ങനെ..

ബ്ലോഗ്‌ തുടങ്ങിയ ശേഷം - എന്തെങ്കിലും എഴുതുമ്പോള്‍ കിട്ടുന്ന ഒരു സുഖം, അത് രണ്ടു പേരെങ്കിലും വായിച്ചു അഭിപ്രായം പറയുമ്പോള്‍ അതിലേറെ സുഖം. മറ്റു കലാപരിപാടികള്‍ എല്ലാം കുറഞ്ഞു...

Siraj Ibrahim said...

ബ്ലോഗ്‌ തുടങ്ങുന്നതിനു മുന്‍പ്‌ - ദുബായിലെ മറ്റു എല്ലാവരെയും പോലെ കാലത്ത് ജോലിക്ക് വരുന്നു, രാത്രി റൂമില്‍ എത്തുന്നു, ഭക്ഷണം കഴിക്കുന്നു, ടീവി കാണുന്നു, ഉറങ്ങുന്നു..അങ്ങനെയങ്ങനെ..

ബ്ലോഗ്‌ തുടങ്ങിയ ശേഷം - എന്തെങ്കിലും എഴുതുമ്പോള്‍ കിട്ടുന്ന ഒരു സുഖം, അത് രണ്ടു പേരെങ്കിലും വായിച്ചു അഭിപ്രായം പറയുമ്പോള്‍ അതിലേറെ സുഖം. മറ്റു കലാപരിപാടികള്‍ എല്ലാം കുറഞ്ഞു...