Wednesday, December 26, 2007

ഒരു പ്രണയഗാഥ (അഡള്‍ട്ട്സ് ഓണ്‍ലി)

ഫെനു എന്‍റെ ജീവിതത്തിലേക്ക് കടന്ന് വന്നത് എത്ര പെട്ടെന്നായിരുന്നു...!

ഞാന്‍ താമസിക്കുന്ന തെരുവിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വെച്ചൊക്കെ ഇടയ്ക്കിടെ ഫെനുവിനെ കാണുമായിരുന്നു...
ആദ്യമൊന്നും എനിക്ക് ഫെനുവിനെ ശ്രദ്ധിക്കാനേ തോന്നിയില്ല...
ഫെനുവിന് ഒരുജാതി ഗന്ധമായിരുന്നു.
എന്‍റെ മൂക്കിനാ മണം അരോചകമായി തോന്നി...

പക്ഷെ, പിന്നീടെപ്പോഴോ എനിക്ക് ഫെനുവിനോട് താത്പര്യം ജനിച്ചു... ഒരു തരത്തില്‍ പറഞ്ഞാല്‍ ഇനിയുള്ള എന്‍റെ ജീവിതത്തില്‍ ഫെനു ഒരാവശ്യമാണെന്ന തിരിച്ചറിവ് എന്നെ ഫെനുവിലേക്ക് കൂടുതലടുപ്പിച്ചു...

എന്‍റെ ഓരോ ദിവസങ്ങളിലും ഫെനുവിന്‍റെ സാന്നിധ്യം നിറഞ്ഞ് നിന്നു.

ഒരു ദിവസം ഫെനുവിനെ ഞാനെന്‍റെ ഓഫീസിലേക്ക് കൂടെ കൂട്ടി...

എല്ലാവരും ലഞ്ചിന് പോയ നേരം നോക്കി ഫെനുവിനേം കൊണ്ട് ഞാന്‍ കിച്ചന്‍റെ ഭാഗത്തേക്ക് നീങ്ങി...

“ങും... പഞ്ചാരയാണല്ലേ?...”

പുറത്തേക്ക് പോകാനിറങ്ങിയ ഓഫീസ് ബോയ് ഒരു ചിരിയോടെ ചോദിച്ചു...

ഈ പ്രായത്തില്‍ പഞ്ചാര... വൈക്ലബ്ബ്യം തോന്നാതിരുന്നില്ല...

ഞാന്‍ ഫെനുവിലേക്ക് ചൂട് പകര്‍ന്നു... അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ ഫെനു തിളച്ച് മറിഞ്ഞു...

പാനപാത്രം എന്‍റെ കൈക്കുള്ളിലായി...

കണ്ണുകള്‍ ഇറുകെയടച്ച് ഫെനുവിനെ ഞാന്‍ അധരത്തോടുപ്പിച്ചു...

മുമ്പനുഭവപ്പെട്ടിരുന്ന ഗന്ധം എനിക്കരോചകമായി തോന്നിയില്ല...

'വാട്ടീസ് ദിസ്...'

പിറകില്‍ നിന്നുള്ള ചോദ്യം കേട്ടാണ് തിരിഞ്ഞ് നോക്കിയത്... ബോസ്സ് പുറത്ത് നിന്നും കയറി വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.

‘സര്‍... ദിസ് ഈസ്... ഫെനുഗ്രീക്ക്... യു നോ... ഇറ്റ്സ് വെരി ഗുഡ് ഫോര്‍ ഡയ്ബറ്റീസ്...’ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു...

‘വാട്ട്...!!!’

ഉലുവ പായ്ക്കറ്റ് എടുത്ത് കാണിച്ച് കൊടുത്തപ്പോള്‍ അങ്ങേര്‍ക്ക് കാര്യം മനസ്സിലായി...

‘ഓ... ഐ സീ...’ ബോസ്സ് തിരിച്ച് നടന്നു...

കാലിയാക്കിയ ഗ്ലാസ്സ് കമഴ്ത്തി വെച്ച് ഞാന്‍ എന്‍റെ ക്യാബിനിലേക്കും...

39 comments:

അപ്പു ആദ്യാക്ഷരി said...

അഡള്‍ട്ട്സ് ഒണ്‍ലി എന്നു കണ്ടപ്പോഴേ എനിക്കറിയാമായിരുന്നും ഇതില്‍ ഒരു ചക്കച്ചുളയും കാണില്ല എന്ന്... (ഞാന്‍ മണ്ടന്‍

ഓ.ടോ.. കമന്റ് വാരാനും, ഹിറ്റ് കൂട്ടാനും എന്തൊക്കെ നമ്പരുകളാണെന്റീശ്വരാ..

അച്ചു said...

ഞാനും അപ്പുമാഷിന്റെ കൂടെ തന്നെ..

മുസ്തഫ|musthapha said...

അപ്പു, നിങ്ങളൊക്കെ എത്രയോ ഭാഗ്യവാന്മാര്‍... ഫെനുവിനെ പറ്റി ഒരു കവിത എഴുതണം എന്നാ ആദ്യം കരുതിയിരുന്നത്... കവിതയായിരുന്നെങ്കില്‍ നിങ്ങടെയൊക്കെ കാര്യം ഒന്നാലോചിച്ച് നോക്ക്യേ... :)

പ്രയാസി said...

എല്ലാവരും ലഞ്ചിന് പോയ നേരം നോക്കി ഫെനുവിനേം കൊണ്ട് ഞാന്‍ കിച്ചന്‍റെ ഭാഗത്തേക്ക് നീങ്ങി...

“ങും... പഞ്ചാരയാണല്ലേ?...”

പുറത്തേക്ക് പോകാനിറങ്ങിയ ഓഫീസ് ബോയ് ഒരു ചിരിയോടെ ചോദിച്ചു...

ഈ പ്രായത്തില്‍ പഞ്ചാര... വൈക്ലബ്ബ്യം തോന്നാതിരുന്നില്ല...

"ഞാന്‍ ഫെനുവിലേക്ക് ചൂട് പകര്‍ന്നു... അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ ഫെനു തിളച്ച് മറിഞ്ഞു...

പാനപാത്രം എന്‍റെ കൈക്കുള്ളിലായി...

കണ്ണുകള്‍ ഇറുകെയടച്ച് ഫെനുവിനെ ഞാന്‍ അധരത്തോടുപ്പിച്ചു...

മുമ്പനുഭവപ്പെട്ടിരുന്ന നാറ്റം എനിക്കരോചകമായി തോന്നിയില്ല..."

ബോസ്സ് ചോദിച്ച അതേ ചോദ്യം ഞാനും ചോദിക്കുന്നു..

വാട്ടീസ് ദിസ്..!?

അഗ്രൂ.. അവസാനം വരെ സസ്പെന്‍സ്..

ഇതാ ഒരു പാക്കറ്റ് ഫെനു..:)

ചന്ദ്രകാന്തം said...

ഉം........... പഞ്ചാര കൂടിക്കൂടി.. ഫേനൂനോടായി പഞ്ചാര ..ല്ലേ ?
എന്തായാലും, പുതിയ കൂട്ടുകെട്ട്‌ വേഗം തന്നെ തല്ലിപ്പിരിയാന്‍ എല്ലാവിധ ആശംസകളും.. !!

കുറുമാന്‍ said...

ഫെനിയാണെന്ന് കരുതി വന്നപ്പോ ഫെനുവായിപ്പോയി....

അല്പം ഉലുവകഞ്ഞി കുടിച്ച് പോട്ടെ

Ziya said...

ബെസ്റ്റ് തലക്കെട്ട്...:)
ആ‍ളെ വടിയാക്കാന്‍ ഇനീം സാധ്യതകളുണ്ടല്ലോ അഗ്രൂ?
ഇമ്മാതിരി തലക്കെട്ടു കോടുത്തിട്ട് ഗൂഗിള്‍ ആഡ് നോണ്‍സെന്‍സ് കൂടി വെക്കണം ബ്ലോഗില്‍...
അങ്കോം കാണാം കായും കിട്ടും. എപ്പടി?
എന്തായാലും കലക്കീട്ടാ :)

asdfasdf asfdasdf said...

ഹെഡിങ്ങ് കൊള്ളാം.
അടുത്തത് ‘ഒരു ലൈംഗിക പ്രണയ ഗാഥ’ തന്നെയാവട്ടെ. പിന്നെ ‘എനിക്കെന്താ പൂട്ടിയാല്‍ ? ‘, ‘ഞാന്‍ ബ്ലോഗ് പൂട്ടുന്നു’ എന്നിവയും പരീക്ഷിക്കാവുന്നതാണ്.

അലി said...

ങും... പഞ്ചാരയാണല്ലേ?...”

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഈ പ്രായത്തില്‍ പഞ്ചാര” അതിനു പ്രായം കുറേ ആയില്ലേ...(പണ്ടെങ്ങാണ്ടോ ഒരു ടീഷര്‍ട്ട് പ്രായം 10 വയസ്സ് കുറച്ചു എന്ന് പറഞ്ഞതിനു പകരം ഇരിക്കട്ടെ.)

ആഷ | Asha said...

ഫെനുവിനെ ഒരു പാഠം പഠിപ്പിക്കണമെന്നെനിക്കു തോന്നി. ഞാനവളെ പൊക്കിയെടുത്ത് തിളച്ചയെണ്ണയിലേയ്ക്ക് ഒറ്റയേറ്. അബടെ കിടക്കട്ടേ പണ്ടാറം.

പോസ്റ്റ് കലക്കി കപ്പയിട്ടു.

krish | കൃഷ് said...

അഗ്രൂ, പ്രമേഹഗാഥയെ പ്രണയഗാഥയാക്കി ആളെ പറ്റിക്കുന്നോ...
അപ്പോ ആള് പഞ്ചാരയിലാല്ലേ.

സാജന്‍| SAJAN said...

അഗ്രജാ സിരിച്ച് സിരിച്ച് പണ്ടാറമടങ്ങി,
അപ്പു പറഞ്ഞത് പോലെ, ആദ്യമേ കരുതി ഇത് ചുമ്മാ മനുഷ്യനേ പറ്റിക്കാനാണെന്ന് , എന്നാലും ഞാന്‍ ഭയങ്കര ഒപ്റ്റിമിസ്റ്റിക്കാ എന്തെങ്കിലും സാധ്യത ഉണ്ടായാലോ അവസാനത്തെ വരി വരെ വായിച്ചു കഴിഞ്ഞപ്പൊ സമാധാനമായി:)
അപ്പു എഴുതിയത് പോലെ, സീക്രെട്ട് ഒക്കെ പഠിച്ചു പോയി അല്ലേ?

എല്ലാരും ഇങ്ങനെ തുടങ്ങിയാ നമ്മുടെ കാര്യം കട്ട പൊഹ:)

ശ്രീ said...

അഗ്രജേട്ടാ....

കലക്കി.
:)

പുതുവത്സരാശംസകള്‍‌!

സുല്‍ |Sul said...

perilenthirikkunnu ennellarum chodikkum. ennitterukannitt nokkem cheyyum. kollam ninte (A) post :)

-sul

തറവാടി said...

അനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ പഹയാ ,

ഇമ്മാതിരി ആളെ പറ്റിക്കല്‍ പല സീനിയേഴ്സ് ബ്ലോഗ്ഗെര്‍സും ആളെക്കിട്ടാത്തതിനാല്‍ ഉപയോഗിക്കുന്നത് സഹിക്കാം ക്ഷമിക്കാം ,

അത്യാവശ്യം ആളുകള്‍ വയിക്കുന്ന ഇവിടേം വേണോ ഇമ്മാതിരി ;)

അതോ വല്ല മുളകിന്‍‌റ്റേം പ്രേതം കേറിയോ ? ;)

അഭിലാഷങ്ങള്‍ said...

&^%#*&%@&*^%@&^%@
#^*&#^&*#^
*#&^*#&

എന്തൊരു കഷ്ടമാ... ഇവിടെ ഒരു ക‌മന്റ് ഇടാന്‍ വന്നതാ.. ഈ പേജ് ലോഡായപ്പോ സംഭവം സ്‌റ്റക്ക് ആയി. ക്ലോസും ആകുന്നില്ല..മിനിമൈസും ആകുന്നില്ല. എന്റെ ബോസ് ഗണത്തില്‍ പെട്ട ഒരു ആദ്‌മി എന്റെ പിന്നിലൂടെ പാസ് ചെയ്‌തു. പോകുന്ന വഴി മോണിറ്ററില്‍ നോക്കിയിരുന്നു. അയാള്‍ ആ ബ്രാക്കറ്റിലിട്ട ഹെഡ്ഡിങ്ങ് (അഡള്‍ട്‌സ് ഓണ്‍ലി) കണ്ടോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍ അയാളെ പോലെ ഒരു കണ്ണൂര്‍ക്കാരന്‍ എന്ന ഒരു പരിഗണനയിലാ എന്ന് തോനുന്നു. ഒരു ദാരുണമായ ഉപദേശം. ‘അഭീ 24hrs ഇന്റര്‍നെറ്റ് കണക്റ്റഡ് PC യാണ് എന്ന് കരുതി ദുരുപയോഗം ചെയ്യരുത് എന്ന്’. ഞാന്‍ ആകെ ചമ്മി നാറി. അയാളുടെ തെറ്റിദ്ധാരണ മാറ്റാന്‍ എനിക്കെടുക്കേണ്ടിവന്നത് 20 മിനിട്ടാണ്. അയാളുടെ സിസ്റ്റത്തില്‍ അഞ്ചലി ഓള്‍ഡ് ലിപി ഫിറ്റാക്കികൊടുത്ത സമയം ഉള്‍പ്പെടെ

അഗ്രജാ, ഒരു കാര്യം പറഞ്ഞേക്കാം ഇനി ഇമ്മാതിരി ഗുജാല്‍ബി ഹെഡ്ഡിങ്ങ് ഒക്കെയായി പോസ്റ്റ് പൂശാന്‍ വന്നാല്‍ ചട്ടുകം പഴുപ്പിച്ച് ‘പിശീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ’ ന്നു ശബ്ദമുണ്ടാകുന്നത് വരെ ഞാന്‍ അഗ്രജന്റെ മേല്‍ വയ്‌ക്കും. (സ്ഥലം പറയുന്നില്ല). ജാഗ്രതൈ...

കുറുനരി said...

നടക്കട്ടെ മാഷെ..എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടെന്നോര്‍ത്താല്‍ നല്ലത്.

മുസ്തഫ|musthapha said...

അതെന്നെ... ആ ലിമിറ്റ് ഭേദിച്ചോണ്ടാ... ഇപ്പോ ഉലുവയുമായുള്ള ഈ സഹവാസം വേണ്ടി വന്നത് കുറുനരി മാഷെ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഡല്‍റ്റ്സ് ഓണ്‍ലി കണ്ട് പതുക്കെ വന്നതാ.

ഹ ഹ ഹ ഇതു കിഡ്സ് ഓണ്‍ലിയാ, എന്നെപ്പോലുള്ളാവര്‍ക്ക്

എന്റമ്മൊ, ഇങ്ങനൊരു പഞ്ചാരകുഞ്ചു.

താരാപഥം said...

തലേക്കെട്ട്‌ കണ്ട്‌ കേറി നോക്കിയതാ...
പണ്ട്‌ ഒരു ചുള്ളന്‍ "ദമനക്കാല്‌" (കല്ലാശാരിമാര്‍ ലവല്‍ നോക്കുന്ന A പോലെയുള്ള സാധനം) ചാരിവെച്ച വാള്‍പോസ്റ്റര്‍ കണ്ട്‌ താവൂസില്‍ സിനിമക്ക്‌ കയറിയ പോലെയായി.

Gopan | ഗോപന്‍ said...

മാഷേ,
ഉലുവ കച്ചവടം നന്നായി..
കൂടുതല്‍ ഫല വ്യന്ജ്ഞനങ്ങളുമായി കോരിത്തരിപ്പിക്കല്‍ തുടരാന്‍ കഴിയട്ടെ..
സസ്നേഹം
ഗോപന്‍

ഏ.ആര്‍. നജീം said...

ശോ, ഒറ്റ ശ്വാസത്തില്‍ ഇരുന്നു വായിച്ചതാ.. ഞാന്‍ കരുതിയത് വല്ല സൂപ്പര്‍മാര്‍ക്കറ്റിലേയും ഫിലിപ്പീനിയാണ് ഈ ഫെനു എന്നല്ലേ..പണ്ടാറം..
ഒക്കെ വേസ്റ്റ് ആയ്യി :(

ഏ.ആര്‍. നജീം said...

ആ ടിസ്റ്റ് ഒരിടത്തും ചോരാതെ അവസാനിപ്പിച്ചതിന് ഒരു സ്‌പെഷ്യന്‍ അഭിനന്ദനം :)

മഞ്ജു കല്യാണി said...

അഗ്രജേട്ടാ, ഫെനു കലക്കി.

പുതുവറ്ഷാശംസകള്‍!

മറ്റൊരാള്‍ | GG said...

സസ്പെന്‍സ് നിറഞ്ഞ കഥ വായിച്ചു. ഇനി താങ്കളുടെ കവിതയ്ക്കായ് കാത്തിരിക്കുന്നു!!!!

Unknown said...
This comment has been removed by the author.
Cartoonist said...

‘ സാമാന്യം നല്ലൊരു ‘പാനപാത്ര’ത്തിനു ദുബ്ബായില്‍ എന്താ ഇപ്പൊ വെല ? ‘
എന്നു ചോദിക്കാന്‍ തൊടങ്ങ്യേള്ളൂ,

ബോസ്സ് വന്നു കേറി ...

ഹാ കഷ്ഠം !

G.MANU said...

agrapppa.....kalakki
supense adippichu ooSiyaakki alle..hahah

കൊച്ചുത്രേസ്യ said...

ചുമ്മാ മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി ഓരോരോ തലക്കെട്ടിട്ടോളും..പണ്ടിവിടെയൊരു മാങ്ങേടെ പോസ്റ്റു വായിച്ച്‌ ഇതു പോലൊരു ചതി പറ്റീതാ..ദാ ഇപ്പോ പിന്നേം.. :-))

രാമചന്ദ്രന്‍ വെള്ളിനേഴി said...

പുന്നാര അഗ്രജാ........!!!!!!!!! പഞ്ചാര അഗ്രജാ..... ഹിമാലയം വരെ കൊണ്ടുപേയി താഴോട്ട് ദാ കെടക്കുണു ..

Sethunath UN said...

അഗ്രജന്റെ മൃഗങ്ങ‌‌ളേയും പഴം പച്ചക്കറിക‌ളേയും വെച്ച് സസ്പന്‍സ്സ് അടിപ്പിയ്ക്കുന്ന ഊഡായ്പ് ഇപ്പോ‌ള്‍ സ്പൈസ്സിലേയ്ക്കായി. അല്ലേ?
പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ “ഫെനു” എന്നാ കോപ്പാ എന്നായിരുന്നു സംശം.
:)

ഏറനാടന്‍ said...

ഫെനു ഇപ്പോഴാ കണ്ടത്. മഞ്ഞനിറമുള്ള കൊച്ചു ഫെനുവിനെ ഓര്‍ത്തപ്പോതന്നെ രോമാഞ്ചകഞ്ചിതകുഞ്ചിതന്‍ ആയി.. ന്നാലും ഫെനുവിന്റെ ചൂരത്ര നന്നല്ല.. കൊള്ളാം ഭായ്..

Sharu (Ansha Muneer) said...

രാവിലെ തന്നെ ചുമ്മാ കൊതിപ്പിച്ചു.... ഏതാണ്ടൊക്കെ വായിക്കാം എന്നു ഓര്‍ത്ത് വന്നതാ...ഒക്കെ വെറുതെയായി..:(

കാലമാടന്‍ said...

പറ്റിക്കുന്നതിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ?
ഇഷ്ടമായി.

ആവനാഴി said...

ഉം ഫെനു. ഫെനുവെന്ന പെണ്‍കുട്ടി. ഇത്തിരി നാറ്റമുണ്ടെന്നല്ലേ ഉള്ളു. പണ്ടു മത്സ്യഗന്ധമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നല്ലോ. എന്നിട്ട് പരാശരമഹര്‍ഷിക്ക് അവളോട് ആസക്തിക്കു കുഴപ്പോന്നുണ്ടായില്ലല്ലോ. തപശ്ശക്തികൊണ്ടു ചുറ്റും ഒരു മഞ്ഞുപടലമങ്ങു സൃഷ്ടിച്ചു.എന്നിട്ടെന്തുണ്ടായി? വേദവ്യാസന്‍ ഭൂജാതനായി.

വായനക്കാരന്റെ മനോമുകുരത്തില്‍ മഞ്ഞുപോലെ പവിത്രയായ ഫെനു എന്ന പെണ്‍കുട്ടി നിറഞ്ഞു നിന്നു. അവളുടെ അധരങ്ങളില്‍നിന്നു ചെഞ്ചോര പൊടിയുമായിരുന്നോ എന്നു പോലും സംശയിച്ചു.തൊണ്ടിപ്പഴാധരിയായിരുന്നല്ലോ ഫെനു.അവളുടെ കണ്‍‌മുനകളില്‍ പ്രണയഭാവം നിഴലിച്ചിരുന്നു. പ്രാവിനെപ്പോലെ ഒരു കുറുകലുമുണ്ടായിരുന്നില്ലേ അവള്‍ക്കു. കമിതാവിനോടു വിലയം പ്രാപിക്കാന്‍ ഫെനു വെമ്പിയിരുന്നു.

തന്റെ കമിതാവിന്റെ ഉദരത്തില്‍ വിലയം പ്രാപിക്കാനായിരുന്നു അവള്‍ക്കാഗ്രഹം. വയറില്‍ക്കൂടിയാണു അവന്റെ ഹൃദയത്തിലേക്കുള്ള വഴി എന്നറിയാമായിരുന്നു അവള്‍ക്ക്.

ഒരു നിമിഷം! അവള്‍ ചായക്കോപ്പയിലെ ചൂടുവെള്ളത്തില്‍ ഫെനുഗ്രീക്കായി കയറിപ്പറ്റി. ഫെനു എന്ന യവന സുന്ദരി--- ഫെനുഗ്രീക്.

“എന്നെ പാനം ചെയ്തോളൂട്ടോ” അവള്‍ മാടപ്രാവിന്റെ കുറുകലായി അവന്റെ ചെവിയില്‍ മന്ത്രിച്ചു.

അവനവളെ ചുണ്ടോടു ചേര്‍ത്തു. അയാളുടെ ഒസാഫഗസ് അവള്‍ക്കു പന്ഥാവായി.

“ആം ഗോണ ബി ഇന്‍ യൂ ബേബേ” അവള്‍ കുറുകി.

അവള്‍ അവനില്‍ വിലയം പ്രാപിച്ചു.

ഒരു പ്രണകാവ്യം ഉടലെടുക്കുകയായിരുന്നു അവിടെ.

പിന്നെ അവന്‍ ക്യാബിനിലേക്കു നട കൊണ്ടു. ഒരു പുതിയ വീറോടെ.

ഈ ലോകം വെറും പുല്ലു പോലെ തന്റെ മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നതായി അവനു തോന്നി.

“എന്റെ ഫെനു എന്നിലുള്ളപ്പോള്‍ ഞാനാരെ പേടിക്കണം? പോകാന്‍ പറ.”

“ഓ ഫെനൂ. മൈ ബേബേ. ഓ മൈ സ്വീറ്റ് ഫെനു.” അവന്‍ ആല്‍മഗതം ചെയ്തു.

yousufpa said...

സഖാവ് ഹനീഫക്ക സദ്യയ്ക്ക് വിളിച്ചതു പോലെ ആയി ഇത്..?.!!
എല്ലാരും പുള്ളിയുടെ വീട്ടിലേക്കു വരിവരിയായി പട നയിച്ചെത്തി.
ഇരിയ്ക്കാന്‍ പറഞ്ഞു. ഇരുന്നു, പാത്രം വന്നു,തീറ്റയും കിട്ടി.
എന്നാല്‍ ബിരിയാണി മോഹിച്ച ഞങ്ങള്‍ക്ക് കിട്ടിയത് കഞ്ഞിയും പുഴുക്കുമായിരുന്നു.
ഇത്രയ്ക്ക് വേണ്ടായിരുന്നു.അതും,ഞാനാദ്യായിട്ടാ നിങ്ങടെ പന്തിയില്.
സങ്ങതി നന്നായിട്ടുണ്ട്

ചേര്‍ത്തലക്കാരന്‍ said...

ഇതു ഉറക്കത്തില്‍ നിന്നും വിളിച്ചൊണര്‍ത്തി ചോറില്ല എന്നു പറഞ്ഞമാതിരി ആയി പോയി മാഷെ.....


ആശിപ്പിച്ഛു കളഞ്ഞു.... എങ്കിലും നല്ലരു സസ്പന്‍സ് ത്രില്ലെര്‍ ആയിരിന്നു.

hi said...

ugran :)