കാത്തിരിപ്പ്
യാഥാര്‍ത്ഥ്യം എന്നോടു പറഞ്ഞു:
ആര്‍ക്കു വേണ്ടി കണ്നട്ടിരിപ്പു നീ
നിന്റെ മോചനം അടരാടി നേടുക
ഭീരുത്വമെന് കാതിലോതി:
ഇല്ല, അവനെത്തും നിന് മോചനത്തിനായി
അവന് കൊളുത്തും നിന്നില്‍ നാളെയുടെ വെളിച്ചം
കാത്തിരിപ്പിന്റെ ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിയുവാന്‍ യാഥാര്‍ത്ഥ്യം പുലമ്പുന്നു,
എങ്കിലും ഞാനെന്റെ കാത്തിരിപ്പിനിയും തുടരും
ഭീരുത്വമെന്നില് ചേക്കേറിയല്ലോ
13 comments:
കടലില്‍ കൊടുങ്കാറ്റെന്ന് കേള്‍ക്കുമ്പോള്‍ എന്തിന് നീ പരിഭ്രമിക്കണം.
നീ തന്നെ കപ്പല്‍, നീ തന്നെ കപ്പിത്താന്, നീ തന്നെ കടലും നീ തന്നെ തീരവും.
ഏത് വഴിക്കാട്ടിയെ തേടിയാണ് നീ അലയുന്നത്...
നീ തന്നെ വഴി, നീ തന്നെ വഴികാട്ടി, നീ തന്നെ ലക്ഷ്യ് സ്ഥാനവും.
നീ രാജാളി പക്ഷി (ഫാള്ക്കണ്)
നിനക്ക് പറന്നുയരാ എത്ര ആകാശങ്ങള്‍..
നിനക്ക് കൂടൊരുക്കാന്‍ എത്ര പര്‍വ്വത ശിഖരങ്ങള്‍.
ഇഖബാലിന്റെ ഈ വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു.
തേങ്ങയാണോ ആവോ
:-)
-പാര്‍വതി.
മോചനം കൊതിക്കുന്ന മനസ്സിന് കാത്തിരിപ്പിന്റെ ചങ്ങലക്കെട്ടുകള്‍ ഭാരമാകരുത് സുഹൃത്തെ.
ഓ.ടോ.)ആവനാഴിയില്‍ ഇനിയെന്താണ് ബാക്കിയുള്ളത്..?
ഇത്തിരിയേ,സുല്ല് നീ തട്ടിയെറടുത്തു,അല്ലെ
നന്നായി വരികള്‍ (ഓടോ: സമയാസമയത്ത് വീട്ടില്‍ ചെന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാവും.)
"എത്ര നേരമായ് ഞാന്‍ കാത്ത് കാത്ത് നില്പൂ"
എന്ന പാട്ടിന് ഇനി പ്രസക്തിയില്ല.
അഗ്രു അതുടച്ച് വാര്‍ത്തിരിക്കുന്നു!
കാത്തിരിപ്പ്...
അങ്ങനെ കവിതയിലേക്കും ഇറങ്ങി അല്ലെ....നടക്കട്ടെ....പയറ്റി തെളിയാലോ എല്ലാത്തിലും :)
കാത്തിരിപ്പ് തീര്‍ന്നോ? ഭീരുത്വവും കൊണ്ടാണോ കാത്തിരിപ്പ്? :)
‘ഭീരുത്വമെന്നില് ചേക്കേറിയല്ലോ ....‘
-ഉവ്വോ, ശരിക്കും?
ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കൂ. എന്നിട്ട്
അവസാന വരി മാറ്റിയെഴുതൂ!
ഇത്തിരി, പാര്‍വ്വതി, മിന്നാമിനുങ്ങ്, കുട്ടമ്മേനോന്‍, ഏറനാടന്‍, കുറുമാന്, സൂ, കൈതമുള്ള്... വായിച്ചതിലും കമന്റിയതിലും നന്ദി :)
എല്ലാ പ്രതീക്ഷകളും അന്യരില്‍ അര്‍പ്പിച്ച്, അവര്‍ ചെയ്തു തരും... എന്ന് നിനച്ചിരിക്കുന്ന ഒത്തിരിപേരുണ്ട് എനിക്ക് (നമുക്ക്) ചുറ്റും. അവരെക്കുറിച്ച് ചുമ്മാ അങ്ങട്ടെഴുതാന് തോന്നി. എഴുതി ഒരു ഖണ്ഢികയായപ്പോള് തോന്നി ഇടായ്ക്കൊക്കെ ഓരോ ‘എന്റര്‍‘ അടിച്ചു വിടാന്‍... അത്രേയുള്ളു :)
ഒരിക്കല്‍ കൂടെ നന്ദി.
അഗ്രൂസേ എന്റെ പഴയ കവിതകള്‍ (അങ്ങനെ വിളിക്കാമോ ആവോ :P) എടുത്തു കീച്ചട്ടേ.
ഇനിയുമുണ്ടോ സ്റ്റോക്ക് ? പോരട്ടേ പോരട്ടേ :)
വായിച്ചു , കവിതയുമായല്ലൊ!!
Post a Comment