വാഴ്ത്തലുകള്‍ക്ക് ശേഷം!
തീരത്തെ
പുല്കുന്ന,
തഴുകുന്ന തിരയെ -
തിരയുടെ
ആലിംഗനത്തിലമരാന്‍
വെമ്പുന്ന തീരത്തെ
അവര്‍ വാഴ്ത്തി,
പ്രണയത്തിന്റെ
മൂര്‍ത്ത ഭാവങ്ങളായി
വിടവാങ്ങലിന്റെ,
കാത്തിരിപ്പിന്റെ,
സമാഗമത്തിന്റെ
പ്രതീകങ്ങളായി
പിന്നീടവര്‍,
പാറകഷ്ണങ്ങളിട്ട്
അവയ്ക്കിടയില്‍
വേലി തീര്‍ത്തു
16 comments:
വാഴ്ത്തലുകള്‍ക്ക് ശേഷം!
പുതിയ പോസ്റ്റ്
:)
പാറക്കഷണങ്ങളിട്ട്...
തിരകള്‍ തീരത്തെ തഴുകുകയും പുന്നാരിക്കുകയുമൊന്നുമല്ല ശരിക്കും ചെയ്യുന്നത്.
ആഴക്കടലിന്റെ ഉപരിതലത്തില്‍ വീശുന്ന കാറ്റ് കഷ്ടപ്പെട്ടുണ്ടാക്കിക്കൊണ്ടു വരുന്ന തിരമാലകള്‍ തീരത്തോടടുക്കുമ്പോള്‍ തകര്‍ക്കപ്പെടുകയാണ് ശരിക്കും.
അതുകൊണ്ട് തീരവും തിരയും പ്രണയത്തെ സൂചിപ്പിക്കുന്നില്ല, ഇനിയഥവാ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ തന്നെ നഷ്ടപ്രണയത്തെയാണു സൂചിപ്പിക്കുന്നത്.
കവികള്‍ മണ്ടന്മാര്!!
ശരിയല്ലേ ഇരിങ്ങലേ?
കൊള്ളാം. ആധുനീകോത്തര പ്രണയകാലത്തെ അസ്തിക്യ രോദനങ്ങള്‍ കേവലം അക്ഷരക്കട്ടകളെന്നതിലുപരി മിഴിനീര്ത്തിരകളായി വിജ്രംഭിക്കുന്ന, നവംനവങ്ങളായ കല്പനാചാതുരി ചാരുതയേകുന്ന, മനസ്സുകള്‍ക്കിടയില്‍ പാറക്കെട്ടുകളാല്‍ വന്മതില് തീര്‍ക്കുന്ന റിവഷനിസ്റ്റ് ഗ്ലോബലൈസേഷന്റെ പൊള്ളയായ വ്യവസ്ഥിതിയുടെ നെഞ്ചില്ക്കുത്തുന്ന അതിമനോഹരമയ ഈ കവിത ഈ നിരൂപണം പോലെ തന്നെ ലളിത സുഭഗ സുന്ദരമാണ്.
സിയ, ഒരു വാക്ക്, ഒരേ ഒരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നല്ലോ, ഞാനി പണി നിറുത്തുമായിരുന്നില്ലേ... ഇതിപ്പോ തല്ലിക്കൊന്ന് വിഷം കുടിപ്പിച്ച് വെട്ടിക്കൊന്ന പോലെയായില്ലേ :)
അഗ്രു :)
നിന്നിലെ ഉറങ്ങികിടക്കുന്ന കവി ഉയര്ത്തെഴുന്നേല്ക്കുന്നത് ഞാനറിയുന്നു. നല്ല ചിന്ത.
നല്ല എഴുത്ത്.
‘പാറകഷണങ്ങള്‍‘ ആണ്. തിരുത്തുക.
-സുല്‍
അശരീരിയഗ്രൂ.....അവസാനത്തെ വരികള്‍ എനിക്ക് അങ്ങോട്ട് മനസ്സിലായില്ല...
'കക്ഷത്തിനിടയില്‍ പാറയിട്ടു '..
എന്നാണോ ഉദ്ദേശിച്ചത്....അങ്ങനെയാണെങ്കില്‍ വളരെ മനോഹരമായ വായനാസുഖം തരുന്നു ഈ കവിത.......കൂടുതല്‍ പറഞ്ഞ് ഞാന്‍ ആസ്വാദകരുടെ ആവേശം കളയുന്നില്ല....
അല്ലെങ്കില്‍ ഇരിങ്ങല്‍ വരട്ടെ....എന്നിട്ട് തീരുമാനിക്കാം.....
:-))) നന്നായി
അഗ്രുവേ അവസാനം അങ്ങനെ ചെയ്തത് നന്നായി... ഇല്ലെങ്കില്‍ കടലാക്രമണമുണ്ടാവുമായിരുന്നു.
പക്കാ ബാച്ചിയായ ഇക്കാസിനെന്ത് തിരമാലയും പ്രണയവും... അവസാനം സൂസി നേര് പെങ്ങളായല്ലേ... ഗോപന് കാത്തിരിക്കുന്നതാരെ ?
ഓടോ :
ഞാന്‍ ഇന്ന് മുതല്‍ വേള്‍ഡ് ടൂറിലാ... ആരും അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഇക്കാസേ നിന്നോടും കൂടെയാ...
:great
എന്തിനാ വേലി തീര്ത്തതെന്നു മനസ്സിലായില്ലെ... തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്രണയത്തിന്` ഒരു രസമുണ്ടോ.. അതോണ്ടാ അതോണ്ടു മാത്രം ..
സിയയുടെ നിരൂപണം കൂടി വായിച്ചപ്പോഴാണ് കവിത പൂര്‍ണ്ണമായും മനസ്സിലായത്.
നന്ദി സിയാ..
പ്രിയ അഗ്രജന്,
വളരെ സീരിയസായിട്ടാണ് ഈ കമന്റ്. താങ്കളുടെ ആഴ്ചക്കുറിപ്പുകളുടെ ഒരു നല്ല വായനക്കാരനാണ് ഞാന്‍. ആഴചക്കുറിപ്പുകളുടെ നിലവാരവും, സുഖവും താങ്കളുടെ മറ്റു രചനകളില്‍ നിന്നും എനിക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല. എന്റെ ആസ്വാദന നിലവാരം ഉയരാത്തതായിരിക്കാം കാരണം.
ആഴ്ചക്കുറിപ്പുകള്‍ ഇടുന്ന അതേ ബ്ലോഗില്‍ നിന്നും മാറ്റി, ഇത്തരം പോസ്റ്റുകള്‍ക്കായി മറ്റൊരു ബ്ലോഗ് തുറക്കുന്നത് വളരെ നന്നായിരിക്കും. ആഴ്ചക്കുറിപ്പുകള്‍ ആസ്വദിക്കാന്‍ അത് എന്നെപ്പോലെയുള്ളവര്‍ക്ക് വളരെ ഉപകരിക്കും
(ഇത് എന്റെ ഒരു അഭിപ്രായം മാത്രം))
വായിച്ചു. നന്നായി.
(കൂട്ടത്തില്‍ വൈകിയ ആശംസകളും.)
കൃഷ് | krish
സു :)
ഇക്കാസ് :)
സിയ :)
സുല്‍ :)
സാന്‍ഡോസ് :)
അപ്പു :)
ഇത്തിരി :)
മനു :)
ഇട്ടിമാളു :)
നൌഷര്‍ :)
തമനു :) ഈ പരിപാടി ഒന്നു നിര്ത്തഡൈ എന്ന് ഇങ്ങനേം പറയാം അല്ലേ :)) ഇനി ഫോട്ടോ എടുക്ക് എന്നു പറഞ്ഞ് ഓഫീസിലോട്ട് വാ, ശരിയാക്കിത്തരാം :)
കൃഷ് :)
വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം - എല്ലാവര്ക്കും നന്ദി :)
Post a Comment