Monday, July 16, 2007

വാണിഭം

വിവിധ രാജ്യക്കാര്‍ക്കിടയില്‍ ഒതുങ്ങിയിരിക്കവേ കഴിഞ്ഞതല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു. പല രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.

കൂടിനില്‍ക്കുന്നവരുടെ കണ്ണുകള്‍ ഗുണമേന്മയുള്ളവരെ തേടി ഞങ്ങളില്‍ പരതുമ്പോള്‍ കഴിഞ്ഞെതെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു‍‍. താന്‍ വെറുമൊരു വില്പനച്ചരക്കായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല!

യൌവ്വനം കടന്നപ്പോഴായിരുന്നു മുഖത്ത് നിറയെ കലകളുള്ള ഒരാള്‍ അവിടെയെത്തിയത്. പിന്നീടയാള്‍ രണ്ട് മൂന്നു തവണ കൂടെ അവിടെ വന്നിരുന്നു. ഓരോ തവണ വരുമ്പോഴും അയാള്‍ തന്നെ സൂക്ഷിച്ച് നോക്കുമ്പോള്‍ അറിഞ്ഞില്ല തന്‍റെ ജീവിതം ഒരു വലയില്‍ കുരുങ്ങാന്‍ പോവുകയാണെന്ന്.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടറ്റു വീഴുകയായിരുന്നു. ശരീരത്തില്‍ പുരണ്ട കറകള്‍ ഒരു കീറത്തുണിയാല്‍ തുടച്ചെടുക്കുമ്പോഴും ഇത്രയ്ക്കും പ്രതീക്ഷിച്ചിരുന്നില്ല. നോക്കി വളര്‍ത്തിയ ആള്‍ തന്നെ മറ്റൊരാള്‍ക്ക് വിറ്റിരിക്കുന്നു എന്ന തിരിച്ചറിവ് ശരിക്കും ഞെട്ടിച്ചു! പിന്നീടാണറിഞ്ഞത് തന്നെ മറ്റൊരു രാജ്യത്തേക്ക് അയക്കുകയാണെന്ന്.

സാരമില്ല... എന്തായാലും ഇത്രയും കാലം തന്നെ പരിപാലിച്ചതിന്‍റെ നന്ദി കാണിക്കാനായല്ലോ... കൂടയിലിരുന്ന മാമ്പഴം ആശ്വാസം കൊള്ളുമ്പോള്‍ ലുലു മാമ്പഴോത്സവം കാണാനെത്തിയവരുടെ തിരക്ക് കൂടിവരികയായിരുന്നു‍.

37 comments:

അഗ്രജന്‍ said...

ഒരു വാണിഭത്തിന്‍റെ കഥ!

കുട്ടന്മേനൊന്‍ | KM said...

ഹ ഹ ഹ. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. :)

::സിയ↔Ziya said...

ശരീരത്തില്‍ പുരണ്ട കറകള്‍...വാമായി വന്നതാ
ഛെ!

അഗ്രൂനു പാപം കിട്ടും പാപം..ദുഷ്ടാ

ikkaas|ഇക്കാസ് said...

ഒന്നാന്തരം വൃത്തികേട് എഴുതി വച്ചിട്ട് മാങ്ങ പോലും.... തേങ്ങ. അല്ലേലും ഈ അഗ്രു ഇങ്ങനാ.. വെര്‍ദേ മോഹിപ്പിക്കും.

ബീരാന്‍ കുട്ടി said...

പുതിയ വല്ല വാണിഭവും സിരിയലായി സിരിയസായി കാണാന്‍ വന്നതാ ആഗ്രൂജീ. എന്തോക്കെ പ്രതിക്ഷകളായിരുന്നു. കളഞ്ഞ്‌ കുളിച്ചില്ലെ.

എന്നാലും വരികള്‍ക്കിടയിലെ അര്‍ഥം അതിന്റെ പ്രൗഡിയോടെതനെ വിവരിക്കാന്‍ അഗ്രുവിന്‌ കഴിഞ്ഞു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വഴിവാണിഭം, തീര്‍ന്നില്ലേ സസ്പെന്‍സ്, ആളെപറ്റിക്കാന്‍ നടക്കുന്നോ :)

ഞാന്‍ said...

ഹ ഹ ഹ ഹ ഹ......... കൊള്ളാം....... നല്ല കഥ ....

വേണു venu said...

കൊള്ളാമല്ലോ വാണിഭം.:)

RUMANA said...

ചെറുപ്പകാലത്ത് നടന്ന ഒരു സത്യത്തിന്റെ ഓര്‍മപുതുക്കല്‍.വര്‍ഷങള്‍ കഴിഞ് ഓര്‍ത്തെടുക്കുന്നതിലുമുണ്ട് ഒരുസുഖം

പോക്കിരി വാസു said...

ഹോ....നശിപ്പിച്ചു....
എന്തെല്ലാം പ്രതീക്ഷളായിരിന്നു...

മാങ്ങ..മണ്ണാങ്കട്ട...

ആഗ്രജന്‍..കലക്കിമറിച്ചു...

അഞ്ചല്‍കാരന്‍ said...

ആനകൊടുത്താലും കിളിയേ ആശകൊടുക്കാമോ?

അഞ്ചല്‍കാരന്‍ said...

നല്ല ചിന്ത.

ദിവ (ഇമ്മാനുവല്‍) said...

അഗ്രജന്‍ ഫെമിനിസ്റ്റായോന്ന് പേടിച്ചുപോയി :-)


btw, പോസ്റ്റ് ക്രിസ്പായിട്ടുണ്ട്. ഈ ഐറ്റത്തിന്റെ സ്പെഷ്യലിസ്റ്റാണല്ലേ

സൂര്യോദയം said...

എഴുതിയത്‌ വായിച്ച്‌ തുടങ്ങിയപ്പോള്‍ താങ്കളെ തെറ്റിദ്ധരിച്ചു... ശ്ശെ... വെറുതെയായിപ്പോയി :-)

സു | Su said...

:)

Abhilash said...

എന്നാലും അഗ്രജാ, വായനക്കാരോട് ഈ ചതി വേണ്ടായിരുന്നു..
വായിച്ച 99% ആളുകളും ‘മറ്റെന്തോ’ ചിന്തിച്ചിരിക്കും... പാവങ്ങള്‍‌... :-)
ഹാവൂ.. ഭാഗ്യം ..ഈ ‘ഞാന്‍‌‘ ബാക്കിവരുന്ന 1% ല്‍‌ ഉള്‍‌പ്പെട്ടു... സത്യം..സത്യം സത്യം....
(ദൈവമേ... ക്ഷമിക്കണേ...!!!!! )

അഭിലാഷ് (ഷാര്‍ജ്ജ)

SAJAN | സാജന്‍ said...

ഹഹഹ ഈ പോസ്റ്റും കലക്കന്‍, ദിവ എഴുതിയത് പോലെ, ഇതിന്റെ സ്പെഷ്യലിസ്റ്റ് ആണല്ലെ:)

G.manu said...

:)

ദില്‍ബാസുരന്‍ said...

പീസ് പോസ്റ്റാവും എന്നുള്ള പ്രതീക്ഷയിലായിരുന്നു. ഛെ! :-)

Visala Manaskan said...

എനിക്ക് വായനതുടങ്ങിയപ്പോഴേ മനസ്സിലായി ഇത് മാങ്ങതന്നെയാവും എന്ന്! ;)


എന്തായാലും മാങ്ങ അങ്ങേര്‍ തിന്നാഞ്ഞത് നന്നായി! തിന്നിരുന്നെങ്കില്‍... ചുക്കിച്ചുളിഞ്ഞ മുഖമുള്ള ആ ക്രൂരന്‍ എന്നെ കടിച്ച് പറച്ചു എന്ന് പറഞ്ഞേനില്ല്??

മനസ്സമാധാനത്തോടെ മാങ്ങ പോലും തിന്നാന്‍ പറ്റാണ്ടായല്ലോ കര്‍ത്താവേ...

Appu said...

അഗ്രജാ പോസ്റ്റിനേക്കാള്‍ എനിക്കു പിടിച്ചത് കമന്റുകളാണ്. നോക്കണേ “പെണ്‍‌വാണിഭവും,അനാശ്യാസ്യവുമൊക്കെ നമ്മള്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ട സെന്‍‌സേഷണല്‍ വായനാനുഭവമാണ് നല്‍കുന്നതെന്ന്. ഇതുതന്നെയല്ലേ മെഗാ സീരിയലുകളുടെ വിജയവും...!!!

ഓ.ടോ. പണ്ട് എലിയുടെ കഥ വായിച്ച അനുഭവമുള്ളതുകൊണ്ട്, അവസ്സാനം ഇങ്ങനെയെന്തെങ്കിലും കൊനഷ്ടാവുമെന്ന് ഉറപ്പിച്ചാണ് വായന തുടങ്ങിയത്.

ബയാന്‍ said...

പറ്റിപ്പോയി; ഇനി പറ്റാതെ നോക്കാം.

kaithamullu : കൈതമുള്ള് said...

യൌവനാവസ്ഥയില്‍ തന്നെ അത്രയും നാള്‍ പരിപാലിച്ചയാള്‍ കടിച്ചുകീറുക എന്നൊക്കെ പറഞ്ഞാല്‍.... ഇല്ലാ, അങ്ങനെ ചുരുക്കമായെ സംഭവിക്കൂ അഗ്രൂ; മധ്യവയസ്സുകഴിഞ്ഞാലേ പരിപാലകന് സാധാരണ ഗതിയില്‍ പ്രേമം(!) വരാറുള്ളൂ!

ഇത്തിരിവെട്ടം said...

അഗ്രുവേ പണ്ട് സഡണ്‍ ബ്രേക്കിട്ട വാഹനത്തില്‍ തുടങ്ങി ഉറുമ്പും എലിയും... ഇതും നന്നായിരിക്കുന്നു.

Sul | സുല്‍ said...

ഇത്തിരി സ്റ്റൈലിലുള്ള അഗ്രുവിന്റെ എഴുത്ത് കണ്ടപ്പൊഴെ ഒരു എലിയെകൊല്ലാന്‍ ഇല്ലം ചുടുന്നത് മണത്തു. എന്നാലും കൊള്ളാം.

“വിവിധ രാജ്യക്കാര്‍ക്കിടയില്‍ ഒതുങ്ങിയിരിക്കവേ കഴിഞ്ഞതല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു.“ ഇപ്പോള്‍ നല്ല സുഖമാണല്ലേ. :) അപ്പോള്‍ കഴിഞ്ഞതെല്ലാം മറക്കാം.

-സുല്‍

മഴത്തുള്ളി said...

അഗ്രജന്‍,

സംഗതി ഇഷ്ടപ്പെട്ടു മാഷേ, എന്തായാലും വായിക്കുന്നവരുടെ മനസ്സിനെ കഥാവസാനം വരെ ചിന്തകളുടെ പല മേഖലകളിലും എത്തിച്ചിട്ട് അവസാനം ആ ചിന്തകള്‍ മൂക്കുകുത്തിവീഴുന്നതോര്‍ത്ത് ചിരിക്കുവാണല്ലേ??? അതിനു പറ്റിയ ഒരു ടൈറ്റിലും. ;)

സാല്‍ജോҐsaljo said...

:)

കൊച്ചുത്രേസ്യ said...

ഇതു കൊലച്ചതിയായിപോയി!!!പെണ്‍വര്‍ഗത്തിന്റെ ദുരവസ്ഥയെപറ്റി ധാര്‍മികരോഷം തുളുമ്പുന്ന ഒരു കമന്റെഴുതാന്‍ തുടങ്ങുകയായിരുന്നു.എല്ലാം നശിപ്പിച്ചു :-(

പോസ്റ്റ്‌ ഉഗ്രനായി കേട്ടോ.. 'പറ്റിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌' എന്നൊരു പട്ടം ചാര്‍ത്തിത്തന്നോട്ടേ??

അരീക്കോടന്‍ said...

ഹ ഹ ഹ ഹ ഹ......... കൊള്ളാം.......

ഷാനവാസ്‌ ഇലിപ്പക്കുളം said...

അഗ്രു ഇക്കാ, മാങ്ങയായിരുന്നോ, മത്തങ്ങയാണന്നല്ലേ ഞാന്‍ കരുതിയത്‌. എങ്കിലും കറ തുടച്ചപ്പോള്‍ ചേനയായിരിക്കുമെന്നുകരുതി.ഇനി ഈ മാങ്ങാ യെന്നു പറയുന്നത്‌ വല്ല പെണ്ണുങ്ങളുടേയും പേരാണോ? ഹ ഹ ഹ :):)

അഗ്രജന്‍ said...

‘വാണിഭം’ വായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

കുട്ടന്മേനൊന്‍ | KM
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)

::സിയ↔Ziya
ശരീരം എന്ന് കാണുമ്പോഴേക്കും ചാടിക്കേരി വാമാന്‍ ആരു പറഞ്ഞു :)

ikkaas|ഇക്കാസ്
ഒരു മാങ്ങയുടെ ദുഃഖം നിനക്കൊന്നും മനസ്സിലാവില്ലെടാ... :)

ബീരാന്‍ കുട്ടി
ഇടയ്ക്കിടെ ഇങ്ങിനൊരു തോന്നലാ :)
അഭിപ്രായത്തിന് നന്ദി ബീരാന്‍ കുട്ടി

കുട്ടിച്ചാത്തന്‍
ഹഹഹ സസ്പെന്‍സ് പൊളിക്കല്‍ നടക്കൂലാ മോനേ - ഈ കമന്‍റ് എവടേം പോകില്ല... ഇവടെ തന്നെ കിടക്കും :)
ഞാന്‍
ഇഷ്ടമായതില്‍ സന്തോഷം :)

വേണു venu
വേണുജി - ചുമ്മ ഒരു നേരമ്പോക്ക് :)

RUMANA
ഹഹഹ നല്ല കമന്‍റ് :)

പോക്കിരി വാസു
ഹഹഹ :)
നന്ദി പോക്കിര്‍ :)

അഞ്ചല്‍കാരന്‍
ഹഹഹ കൊള്ളാം പൂതി :)

ദിവ (ഇമ്മാനുവല്‍)
ഇടയ്ക്കൊരു പീസ് കേറ്റുന്നതല്ലേ :)

സൂര്യോദയം
ഹഹഹ... നന്ദി സൂര്യാ :)

സു | Su
നന്ദി സു :)

Abhilash
എന്നെ നിങ്ങളൊക്കെയല്ലേ ചതിച്ചത്... ഒരു പാവം മാങ്ങയുടെ മനോവിചാരങ്ങള്‍ പകര്‍ത്തി വെച്ച എന്നെ നിങ്ങള്‍... :)

SAJAN | സാജന്‍
ചുമ്മാ... ഒരു നിമിഷ പാചകം :)

G.manu
:)

ദില്‍ബാസുരന്‍
ങും... എന്നിട്ട് വേണം എന്നെപ്പറ്റി പോസ്റ്റിടാന്‍ അല്ലേ :)

Visala Manaskan
വായനതുടങ്ങിയപ്പോഴേ മനസ്സിലായി എന്നത് ഞാന്‍ സമ്മെയ്ക്കൂലാ :)

ചുക്കിച്ചുളിഞ്ഞ മുഖമുള്ള ആ ക്രൂരന്‍ എന്നെ കടിച്ച് പറച്ചു ... ഹഹഹ

Appu
മെഗാ സീരിയലുകളുടെ തന്ത്രം ഒന്ന് കോപ്പിയടിച്ചു :)

ഹഹഹ കൊനഷ്ടാവുമെന്ന് കരുതിയെങ്കിലും മാങ്ങയാണെന്ന് മനസ്സിലായില്ലല്ലോ... ഞാനാരാ മോന്‍ :)

ബയാന്‍
ഈ പോസ്റ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച കമന്‍റ് :)

kaithamullu : കൈതമുള്ള്
ശശിയേട്ട്വോ... ഇത് മാങ്ങേണ്... വെറും മ്യാങ്ങ :)

ഇത്തിരിവെട്ടം
കോഴിയെ വിട്ടു പോയല്ലേ :)

Sul | സുല്‍
അതെ, ഞാനിതിന്‍റെ സ്റ്റൈല്‍ ഒത്തിരിയാക്കാതെ മനഃപൂര്‍വ്വം തന്നെ ഇത്തിരിയാക്കിയതാണ്... കഴിഞ്ഞ പോസ്റ്റ് തന്നെ ഒത്തിരിയായെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു :)

മഴത്തുള്ളി
ടൈറ്റില്‍ - അതൊക്കെ ഒരു വിപണന തന്ത്രമല്ലേ :)

സാല്‍ജോҐsaljo
:)

കൊച്ചുത്രേസ്യ
ഇങ്ങനെ ഒരു ചതി ചെയ്യേണ്ടി വന്നതില്‍ നിരുപാധികം ഖേദിക്കുന്നു :)

'പറ്റിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌'
ഇതെനിക്കൊരു അവാര്‍ഡിന് തുല്യം :)

അരീക്കോടന്‍
ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

ഷാനവാസ്‌ ഇലിപ്പക്കുളം
മത്തങ്ങയും ചേനയുമൊക്കെ വലയില്‍ കുരുങ്ങുമോ :)
വലത്തോട്ടിയില്‍ ജീവിതം കുരുങ്ങുന്നത് പാവം മാങ്ങയുടേതല്ലേ :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ :)

chithrakaran ചിത്രകാരന്‍ said...

ഹഹഹ... മാങ്ങക്കകത്തു കയറിയിരുന്നാണ്‌ അഗ്രജന്‍ കഥപറയുന്നത്‌ !!!
മാങ്ങ വല്ലവരും മുറിക്കുംബോള്‍ അണ്ടിക്കകത്ത്‌ ശ്വാസം പിടിച്ച്‌ ശ്രദ്ധിച്ച്‌ ഇരിക്കണം. കയ്യുംകാലും പുറത്തിടരുത്‌. കത്തിക്ക്‌ നല്ല മൂര്‍ച്ച കാണും.
ശ്രദ്ധിക്കണം.
നന്നായിരിക്കുന്നു.
:)

ദൃശ്യന്‍ | Drishyan said...

അഗ്രജാ, നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

Sul | സുല്‍ said...

ആന്ത്രാപ്രദേശ് ആയിരുന്നു നിനക്കു യോജിക്കുന്ന പേര് :)

-സുല്‍

കുറുമാന്‍ said...

ഇത് കാണാന്‍ വൈകിപോയി.......തുടക്കത്തില്‍ തന്നെ ഒരു പന്തികേട് തോന്നിയിരുന്നു. കായക്കുലയാണെന്നാ കരുതിയത് :)

ഏറനാടന്‍ said...

ആഗ്രാപ്രദേശോ? ഇത്രെത്രാമത്തെ ബ്ലോഗാ അഗ്രജഭായി?

"...കൊട്ടയിലെ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചേതോ
ഏതാണ്‌ ഏതാണ്‌ രാജാത്തീ.."

എന്ന മാപ്പിളഗാനശീലുകള്‍ പോലെ സുന്ദരമീ ക്ലൈമാക്‌സ്‌..

ആവനാഴി said...

“ആ ഉണ്ടക്കണ്ണന്‍ നോക്കുന്നത് നിന്നെയാടീ” കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായവളെ നോക്കി മുഖത്ത് പുള്ളിക്കുത്തുള്ളവള്‍ പറഞ്ഞു.

“എന്റെ മുഖത്ത് ഈ പുള്ളിക്കുത്തുള്ളതുകൊണ്ടല്ലേ എന്നെ ആരും നോക്കാത്തെ” അവള്‍ക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.

വരുന്നവര്‍ വരുന്നവര്‍ സുന്ദരികളെ കണ്ണിമക്കാതെ നോക്കുന്നതും തലോടുന്നതും അവള്‍ കണ്ടു.

കന്യാശുല്‍ക്കം കൊടുത്ത് സുന്ദരികളെയെല്ലാം വന്നവര്‍ വന്നവര്‍ കൂട്ടിക്കൊണ്ടു പോയി.

അവസാനം അവള്‍ മാത്രം ബാക്കിയായി.

ഷാര്‍‌ജയുടെ പടിഞ്ഞാറന്‍ മാനത്ത് ഗ്രീഷ്മസന്ധ്യ വിരിഞ്ഞപ്പോള്‍ അവറാനിക്ക അവളേയും കൂട്ടി തന്റെ വാസസ്ഥലത്തേക്കു പോയി.

“ഇന്നു ജ്ജ് ഇമ്മിണി നേരത്തെ വന്നല്ലാ”

വാതില്‍ തുറന്നു പുറത്തേക്കു വന്ന പാത്തുമ്മയുടെ കയ്യില്‍ മാമ്പഴക്കുട്ട കൊടുത്തിട്ട് അയാള്‍ പറഞ്ഞു.

“അതിലെ മാമ്പയം നീ പൂളിത്തിന്നോ. ഒരു കറുത്ത പാടുണ്ടായീനെക്കൊണ്ട് ആരും മേങ്ങീല”

പാത്തുമ്മ കറിക്കത്തികൊണ്ട് മാമ്പഴം പൂളിത്തിന്നുന്നതു നോക്കി അവറാനിക്ക മന്ത്രിച്ചു.

“മഞ്ചാടിക്കുരുപോലത്തെ മൊഞ്ചത്തീ നീ എന്റെ ഖല്‍ബിലെ മല്‍ഗോവയാണു”