Wednesday, February 14, 2007

പ്രണയം!

പ്രണയം മൂത്ത്
ചത്തൊടുങ്ങിയവന്‍റെ
ചുടലയ്ക്ക് മുന്നിലിരുന്ന്
പ്രണയ ദിനത്തില്‍‍
അവള്‍ തേങ്ങി

പ്രിയമറിയിക്കാന്‍
കാത്തിരുന്നീ ദിനത്തില്‍
എനിക്കേകാനിനിയീ
പൂക്കള്‍ മാത്രം

അപ്പുറത്ത്,
ബോറഡിച്ച് നടന്നിരുന്ന
ഒരാത്മാവ്
ഇതു കേട്ടുച്ചത്തില്‍
അലറി...

പ്രണയം വിളമ്പാന്‍‍
നിനക്കൊരു ദിവസം
വേണമായിരുന്നല്ലേ!

24 comments:

മുസ്തഫ|musthapha said...

‘പ്രണയം’


പുതിയ പോസ്റ്റ്!

സുല്‍ |Sul said...

ഇതു പ്രണയമല്ല, പണയമാണ്. പഹയന്‍ :)

-സുല്‍

Ziya said...

ഠേ.ഠേ..ഠേ....
ഇതു തേങ്ങയല്ല, ഓലപ്പടക്കമല്ല, ഗുണ്ടല്ല..
സാക്ഷാല്‍ ആര്‍ ഡി എക്സ്...
വാലന്റൈന്‍ സ്പെഷല്‍ ആര്‍ ഡി എക്സ്...

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

ഇന്ന് രാവിലെ പേരും മുമ്പേ അഗ്രജിക്ക് വാലന്റെന്‍ സമ്മാനം നല്‍കിയല്ലേ...

Mubarak Merchant said...

പ്രണയം ന്നും പറഞ്ഞ് കവിതയെഴുതി സമയന്‍ കളയാതെ ആ നെറേസ്സയ്ക്ക് ഒരു ഡയമണ്ട് പെന്‍ഡന്റോ മറ്റോ വാങ്ങി കൊടുത്തു കൂടേ? അഞ്ചാറു മാസമായില്ലേ പറഞ്ഞു പറ്റിക്കുന്നു? :-)

അരവിന്ദ് :: aravind said...

ഉദാത്തം..ഉന്മാദകരം........
ഘും ഘും(തൊണ്ട ശരിയാക്കി)...ഉച്ഛേശ്ലണീകര്യം! ;-)
(കെടക്കട്ടെ ഒരു വാക്ക്...നല്ലോരു ദിവസല്ലേ!)

ബോറടിച്ചു നടന്ന ആത്മാവ്....അത് സെയിന്റ് വാലന്റയിന്‍ ആയിരുന്നോ?

മൈഥിലി said...

അസ്സലായിട്ടുണ്ട്

കുറുമാന്‍ said...

കൊള്ളാലോ വീഡിയോണ്‍ :)

വിചാരം said...

പ്രണയത്തിന്‍റെ സ്മാരക ശിലകള്‍ ക്ലാവ് പിടിക്കുമ്പോള്‍ ഉരസി മിനുക്കാന്‍ ഒരു ദിനം വേണ്ടേ അതിനായിരിക്കാം ഈ ദിനം
ദേവദാസിന്‍റെ സ്റ്റാറ്റസ് മെസേജില്‍ ... ഇങ്ങനെ (പൂ)വാലെന്റൈന്‍സ് ഡേ
അതുകണ്ടപ്പോള്‍ ഇങ്ങനെ ഞാന്‍ വിചാരിച്ചു
വാലെന്‍റൈന്‍സ് ഡേ എന്ന വാക്ക് നമ്മുടെ മലയാളത്തില്‍ നിന്നായിരിക്കും വന്നിട്ടുണ്ടാവുക പൂവാലന്‍റെ ഡേ എന്നത് ചുരുങ്ങി പോയതായിരിക്കാം

ഞാന്‍ ഈ നാട്ടുക്കാരനല്ല .. ഞാന്‍ ഓടി

Anonymous said...

നമ്മളില്‍ പലര്‍ക്കും പ്രണയദിനം ആവശ്യമില്ലെന്ന തോന്നലുകളാണെന്ന് തോന്നുന്നു. എന്തായാലും കവിത നന്നായി എന്നു പറയാം.

എന്നും സ്വന്തം വഴി സ്വീകരിക്കുന്നതാണ് നല്ലത് കവിത ആയാലും കഥ ആയാലും.

തിരക്കുകളുടെ ഈ ലോകത്ത് ഒരു ദിവസം അതിനായ് നീക്കി വയ്ക്കുന്നതും നല്ലതു തന്നെ അല്ലേ...

ബഹുവ്രീഹി said...

alaaRatthinte aa TON kETTiTT ,

"valentine's" day pinneeToru "voilent"s day aayi maari raktham saakshiyaaya aathmaavaayirikkanam.

agra_jan maashe ,

samgathi ushaaRaayi.

തറവാടി said...

കവിത ഇഷ്ടമായി.

( കാര്യമൊക്കെ ശരി ,...........ഇല്ല ഞാനൊന്നും പറയുന്നില്ലേ...)

krish | കൃഷ് said...

പ്രണയം മൂത്താല്‍ ഇങ്ങനെയിരിക്കും അല്ലേ..


കൃഷ്‌ | krish

sandoz said...

എനിക്ക്‌ വയ്യ...

ഞാനും ആ ചിതയിലേക്ക്‌ എടുത്ത്‌ ചാടി......

Unknown said...

:)
നന്നായിരിക്കുന്നു.

സാന്‍ഡോസ് ചിതയില്‍ ചാടിയെന്ന് !!
(ചിതയെന്നാണോ,അതോ ചതിയിലേക്ക് എന്നാണോ സാന്‍ഡോ?, ഇന്നത്തെ ദിവസം അതിനും കൂടിയുള്ളതാണേ)

Visala Manaskan said...

ദേ അഗ്രജാ.. ഒരു കാര്യം പറഞ്ഞേക്കാം.

എന്നെക്കൊണ്ട് വെറുതെ കവിത എഴുതിക്കരുത് ട്ടാ!

:)


പ്രണയച്ചിലങ്ക കിലുങ്ങിക്കിലുങ്ങീ..
പ്രാണനില്‍ പ്രാഞ്ചിതന്‍ ഓര്‍മ്മകള്‍ വന്നു.

ഇടവഴി കലുങ്കിങ്കല്‍ സ്വപനം കിളീര്‍ത്തു
കേയാറിന്‍ ഹോണടി ടൌണാകെ മുങ്ങി

- -
എന്നെ കാണാനില്ല!

Visala Manaskan said...

ലാസ്റ്റ് ലൈനില്‍ ഒരു ‘ഴ’ മിസ്സിങ്ങ്!

തമനു said...

ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ മുതല്‍ തപ്പുകയായിരുന്നു യാഹൂവിലും, ഗൂഗിളിലും, മറ്റു ബ്ലോഗുകളിലും ഒക്കെ. ഇതടിച്ചു മാറ്റലാണോന്നറിയാന്‍. അഗ്രജന്‍ ഇത്രയ്കായോ.. കൊള്ളാലോ ..

പക്ഷേ അല്ല .. ഇത്‌ അഗ്രു തന്നെ എഴുതിയത്‌. കൊഴപ്പമില്ലഗ്രൂ... കൊഴപ്പമില്ല. ഒന്നു ശ്രമിച്ചാല്‍ തെളിയാം. അഭിനന്ദനങ്ങള്‍.

ഓടോ: ഇക്കാസേ അഗ്രജന്‍ എത്ര വല്യ കവിയായാലും ഞങ്ങടെ ഓഫീസില്‍ ജോലി ചെയ്യുന്ന നെരേസക്ക്‌ പെന്‍ഡന്‍ഡ് വാങ്ങിച്ച്‌ കൊടുക്കാറായില്ല.

ഏറനാടന്‍ said...

അഗ്രജോ, കവിതയില്‍ ആ കലാകാരന്‌ ഒന്നൂടെ തിളക്കം തോന്നുന്നു.

പ്രണയം - പ്രപഞ്ചോല്‍പത്തി തൊട്ട്‌ മനുഷ്യോല്‍പത്തി മുതലിങ്ങോട്ട്‌ അന്ത്യനാള്‍ കഴിഞ്ഞാലും തുടരുന്നൊരു നഗ്നസത്യമോ!

"അല്ലയോ ചാപല്യമേ നിന്നുടെ പേരോ സ്ത്രീ?" (ഒരു ഷേയിക്‍സ്‌പീരിയന്‍ ഉദ്ധരണി) തികച്ചും തെറ്റാ..

"കവിത തുളുമ്പുമെന്‍ കാമിനിയായി
ഓമനിക്കാനോമല്‍ കുരുന്നായി" - ഇതല്ലേ ഒന്നൂടെ നല്ലത്‌.

മുസ്തഫ|musthapha said...

‘പ്രണയം’ വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ :)

സുല്‍- :)

സിയ- അത് സുല്ല് മാട്ടി :)

ഇത്തിരി- :)

ഇക്കാസ്- പിക്കാസേ നീ ഒരു പാരയാകുന്നു... ഈ പോസ്റ്റും കമന്‍റ്സും പ്രിന്‍റെടുത്ത് വീട്ടില്‍ ചെല്ലുമ്പോള്‍ ഈ നെറേസ്സ ആരെന്ന് വിശദീകരിക്കേണ്ടി വരുമല്ലോ :)

അരവിന്ദ്- ഞാന്‍ പലവട്ടം നാക്ക് വടിച്ചിട്ടും ആ ‘ഉച്ഛേശ്ലണീകര്യം!‘ അങ്ങട്ട് ശരിക്കുച്ചരിക്കാന്‍ പറ്റിയില്ല :)

മൈഥിലി- :)

കുറുമാന്‍- :)

വിചാരം- അതെയതെ, പൂവാലന്‍റെ ‘ഡേ’മലയാളം തന്ന്... നീ ഓടിയതേതായാലും നന്നായി... അല്ലെങ്കിലും നീ ഓടിയാല്‍ എവിടം വരെ... ഏറിവന്നാല്‍ അറബിക്കടല്‍ വരെ :)

രാജൂ- ചിലര്‍ക്കെങ്കിലും അങ്ങിനെയുണ്ടെന്നത് ശരി തന്നെ. ആ ദിനം വേണ്ടെന്ന് ഞാന്‍ പറയില്ല, വേണ്ടുന്നവര്‍ ആഘോഷിക്കട്ടെ, പക്ഷെ എനിക്കാ ദിനം വേണ്ട, അതിനോട് താത്പര്യവുമില്ല. എനിക്ക് പ്രണയമറിയിക്കാനോ പിണക്കം തീര്‍ക്കാനോ സ്നേഹിക്കുന്നതിന്‍റെ അളവ്കോല്‍ ഉയര്‍ത്തിപ്പിടിക്കാനോ ഒരു പ്രത്യേക ദിനം ആവശ്യമില്ല.

തിരക്കുകളുടെ ഈ ലോകത്ത് അതിനായ് ഒരു ദിവസം നീക്കി വെച്ച് സായൂജ്യമടയുമ്പോള്‍ മരിക്കുന്നത് പ്രണയത്തിന്‍റെ നിഷകളങ്കത തന്നെയല്ലേ എന്നത് എന്‍റെ മാത്രം സംശയം :)

ബഹുവ്രീഹി- :))

തറവാടി- :)

കൃഷ്- :)

സാന്‍ഡോസ്- ചിത ആളിക്കത്തിക്കാനാ പരിപാടി അല്ലേ :)

പൊതുവാള്- :)

വിശാല- ഇങ്ങനെ കവിതയെഴുതി ‘ഞങ്ങള്‍ മഹാകവികളുടെ’ കഞ്ഞികുടി മുട്ടിക്കരുത് :)

തമനു- അങ്ങനെയൊന്നുമില്ല തമനു... ഇത് ചുമ്മാ ഒരു നേരം പോക്ക്... വേണമെങ്കില്‍ പറയൂ ഒന്നോ രണ്ടോ കവിതകള്‍ കോറിയിട്ട് ഒരു കുറിമാനം ഞാനങ്ങോട്ട് പാര്‍സല്‍ ചെയ്തേക്കാം :) [പൊന്നു തമനൂ, എന്നെയിങ്ങനെ കൊല്ലാകൊല ചെയ്യാതെ :)]

തമനുവിന്‍റെ ഈ ‘ഒ.ടോ.’ യാണ് മുനീറാടെ അടുത്തൊരു പിടിവള്ളിയായത് :)

ഏറനാടാ- എന്നെയങ്ങട്ട് കൊല്ല് :)

നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

വല്യമ്മായി said...

നല്ല ആശയം,കുറഞ്ഞ വരികളില്‍ പറഞ്ഞിരിക്കുന്നു.പ്രണയമായാലും കമന്റായാലും പിന്നീട് വെക്കരുത്,നാളെ ഒരവസരം കിട്ടിയില്ലെങ്കിലോ

അഭിനന്ദനങ്ങള്‍

പാവം അഗ്ഗ്രജ,നല്ലൊരു ദിവസമായി മരിക്കണ കാര്യം പറഞ്ഞ് അതിനെ പേടിപ്പിച്ചു :)

Sureshkumar Punjhayil said...

Pra - Nayam...!!
Manoharam, Ashamsakal...!!

riyaas said...

കൊള്ളാം നന്നായീ അഗ്രൂക്കാ