പ്രണയം!
പ്രണയം മൂത്ത്
ചത്തൊടുങ്ങിയവന്റെ
ചുടലയ്ക്ക് മുന്നിലിരുന്ന്
പ്രണയ ദിനത്തില്‍
അവള് തേങ്ങി
പ്രിയമറിയിക്കാന്‍
കാത്തിരുന്നീ ദിനത്തില്‍
എനിക്കേകാനിനിയീ
പൂക്കള്‍ മാത്രം
അപ്പുറത്ത്,
ബോറഡിച്ച് നടന്നിരുന്ന
ഒരാത്മാവ്
ഇതു കേട്ടുച്ചത്തില്
അലറി...
പ്രണയം വിളമ്പാന്‍
നിനക്കൊരു ദിവസം
വേണമായിരുന്നല്ലേ!
24 comments:
‘പ്രണയം’
പുതിയ പോസ്റ്റ്!
ഇതു പ്രണയമല്ല, പണയമാണ്. പഹയന് :)
-സുല്‍
ഠേ.ഠേ..ഠേ....
ഇതു തേങ്ങയല്ല, ഓലപ്പടക്കമല്ല, ഗുണ്ടല്ല..
സാക്ഷാല്‍ ആര് ഡി എക്സ്...
വാലന്റൈന്‍ സ്പെഷല്‍ ആര് ഡി എക്സ്...
ഇന്ന് രാവിലെ പേരും മുമ്പേ അഗ്രജിക്ക് വാലന്റെന് സമ്മാനം നല്കിയല്ലേ...
പ്രണയം ന്നും പറഞ്ഞ് കവിതയെഴുതി സമയന്‍ കളയാതെ ആ നെറേസ്സയ്ക്ക് ഒരു ഡയമണ്ട് പെന്‍ഡന്റോ മറ്റോ വാങ്ങി കൊടുത്തു കൂടേ? അഞ്ചാറു മാസമായില്ലേ പറഞ്ഞു പറ്റിക്കുന്നു? :-)
ഉദാത്തം..ഉന്മാദകരം........
ഘും ഘും(തൊണ്ട ശരിയാക്കി)...ഉച്ഛേശ്ലണീകര്യം! ;-)
(കെടക്കട്ടെ ഒരു വാക്ക്...നല്ലോരു ദിവസല്ലേ!)
ബോറടിച്ചു നടന്ന ആത്മാവ്....അത് സെയിന്റ് വാലന്റയിന്‍ ആയിരുന്നോ?
അസ്സലായിട്ടുണ്ട്
കൊള്ളാലോ വീഡിയോണ് :)
പ്രണയത്തിന്റെ സ്മാരക ശിലകള്‍ ക്ലാവ് പിടിക്കുമ്പോള്‍ ഉരസി മിനുക്കാന്‍ ഒരു ദിനം വേണ്ടേ അതിനായിരിക്കാം ഈ ദിനം
ദേവദാസിന്റെ സ്റ്റാറ്റസ് മെസേജില്‍ ... ഇങ്ങനെ (പൂ)വാലെന്റൈന്‍സ് ഡേ
അതുകണ്ടപ്പോള്‍ ഇങ്ങനെ ഞാന്‍ വിചാരിച്ചു
വാലെന്റൈന്‍സ് ഡേ എന്ന വാക്ക് നമ്മുടെ മലയാളത്തില്‍ നിന്നായിരിക്കും വന്നിട്ടുണ്ടാവുക പൂവാലന്റെ ഡേ എന്നത് ചുരുങ്ങി പോയതായിരിക്കാം
ഞാന്‍ ഈ നാട്ടുക്കാരനല്ല .. ഞാന്‍ ഓടി
നമ്മളില്‍ പലര്‍ക്കും പ്രണയദിനം ആവശ്യമില്ലെന്ന തോന്നലുകളാണെന്ന് തോന്നുന്നു. എന്തായാലും കവിത നന്നായി എന്നു പറയാം.
എന്നും സ്വന്തം വഴി സ്വീകരിക്കുന്നതാണ് നല്ലത് കവിത ആയാലും കഥ ആയാലും.
തിരക്കുകളുടെ ഈ ലോകത്ത് ഒരു ദിവസം അതിനായ് നീക്കി വയ്ക്കുന്നതും നല്ലതു തന്നെ അല്ലേ...
alaaRatthinte aa TON kETTiTT ,
"valentine's" day pinneeToru "voilent"s day aayi maari raktham saakshiyaaya aathmaavaayirikkanam.
agra_jan maashe ,
samgathi ushaaRaayi.
കവിത ഇഷ്ടമായി.
( കാര്യമൊക്കെ ശരി ,...........ഇല്ല ഞാനൊന്നും പറയുന്നില്ലേ...)
പ്രണയം മൂത്താല്‍ ഇങ്ങനെയിരിക്കും അല്ലേ..
കൃഷ് | krish
എനിക്ക് വയ്യ...
ഞാനും ആ ചിതയിലേക്ക് എടുത്ത് ചാടി......
:)
നന്നായിരിക്കുന്നു.
സാന്‍ഡോസ് ചിതയില്‍ ചാടിയെന്ന് !!
(ചിതയെന്നാണോ,അതോ ചതിയിലേക്ക് എന്നാണോ സാന്ഡോ?, ഇന്നത്തെ ദിവസം അതിനും കൂടിയുള്ളതാണേ)
ദേ അഗ്രജാ.. ഒരു കാര്യം പറഞ്ഞേക്കാം.
എന്നെക്കൊണ്ട് വെറുതെ കവിത എഴുതിക്കരുത് ട്ടാ!
:)
പ്രണയച്ചിലങ്ക കിലുങ്ങിക്കിലുങ്ങീ..
പ്രാണനില്‍ പ്രാഞ്ചിതന് ഓര്‍മ്മകള്‍ വന്നു.
ഇടവഴി കലുങ്കിങ്കല് സ്വപനം കിളീര്ത്തു
കേയാറിന് ഹോണടി ടൌണാകെ മുങ്ങി
- -
എന്നെ കാണാനില്ല!
ലാസ്റ്റ് ലൈനില്‍ ഒരു ‘ഴ’ മിസ്സിങ്ങ്!
ഈ പോസ്റ്റ് കണ്ടപ്പോള്‍ മുതല്‍ തപ്പുകയായിരുന്നു യാഹൂവിലും, ഗൂഗിളിലും, മറ്റു ബ്ലോഗുകളിലും ഒക്കെ. ഇതടിച്ചു മാറ്റലാണോന്നറിയാന്. അഗ്രജന് ഇത്രയ്കായോ.. കൊള്ളാലോ ..
പക്ഷേ അല്ല .. ഇത് അഗ്രു തന്നെ എഴുതിയത്. കൊഴപ്പമില്ലഗ്രൂ... കൊഴപ്പമില്ല. ഒന്നു ശ്രമിച്ചാല്‍ തെളിയാം. അഭിനന്ദനങ്ങള്‍.
ഓടോ: ഇക്കാസേ അഗ്രജന് എത്ര വല്യ കവിയായാലും ഞങ്ങടെ ഓഫീസില്‍ ജോലി ചെയ്യുന്ന നെരേസക്ക് പെന്‍ഡന്‍ഡ് വാങ്ങിച്ച് കൊടുക്കാറായില്ല.
അഗ്രജോ, കവിതയില്‍ ആ കലാകാരന് ഒന്നൂടെ തിളക്കം തോന്നുന്നു.
പ്രണയം - പ്രപഞ്ചോല്പത്തി തൊട്ട് മനുഷ്യോല്പത്തി മുതലിങ്ങോട്ട് അന്ത്യനാള്‍ കഴിഞ്ഞാലും തുടരുന്നൊരു നഗ്നസത്യമോ!
"അല്ലയോ ചാപല്യമേ നിന്നുടെ പേരോ സ്ത്രീ?" (ഒരു ഷേയിക്സ്പീരിയന് ഉദ്ധരണി) തികച്ചും തെറ്റാ..
"കവിത തുളുമ്പുമെന്‍ കാമിനിയായി
ഓമനിക്കാനോമല്‍ കുരുന്നായി" - ഇതല്ലേ ഒന്നൂടെ നല്ലത്.
‘പ്രണയം’ വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി അറിയിക്കട്ടെ :)
സുല്‍- :)
സിയ- അത് സുല്ല് മാട്ടി :)
ഇത്തിരി- :)
ഇക്കാസ്- പിക്കാസേ നീ ഒരു പാരയാകുന്നു... ഈ പോസ്റ്റും കമന്റ്സും പ്രിന്റെടുത്ത് വീട്ടില്‍ ചെല്ലുമ്പോള്‍ ഈ നെറേസ്സ ആരെന്ന് വിശദീകരിക്കേണ്ടി വരുമല്ലോ :)
അരവിന്ദ്- ഞാന്‍ പലവട്ടം നാക്ക് വടിച്ചിട്ടും ആ ‘ഉച്ഛേശ്ലണീകര്യം!‘ അങ്ങട്ട് ശരിക്കുച്ചരിക്കാന്‍ പറ്റിയില്ല :)
മൈഥിലി- :)
കുറുമാന്- :)
വിചാരം- അതെയതെ, പൂവാലന്റെ ‘ഡേ’മലയാളം തന്ന്... നീ ഓടിയതേതായാലും നന്നായി... അല്ലെങ്കിലും നീ ഓടിയാല്‍ എവിടം വരെ... ഏറിവന്നാല്‍ അറബിക്കടല്‍ വരെ :)
രാജൂ- ചിലര്‍ക്കെങ്കിലും അങ്ങിനെയുണ്ടെന്നത് ശരി തന്നെ. ആ ദിനം വേണ്ടെന്ന് ഞാന്‍ പറയില്ല, വേണ്ടുന്നവര്‍ ആഘോഷിക്കട്ടെ, പക്ഷെ എനിക്കാ ദിനം വേണ്ട, അതിനോട് താത്പര്യവുമില്ല. എനിക്ക് പ്രണയമറിയിക്കാനോ പിണക്കം തീര്‍ക്കാനോ സ്നേഹിക്കുന്നതിന്റെ അളവ്കോല് ഉയര്‍ത്തിപ്പിടിക്കാനോ ഒരു പ്രത്യേക ദിനം ആവശ്യമില്ല.
തിരക്കുകളുടെ ഈ ലോകത്ത് അതിനായ് ഒരു ദിവസം നീക്കി വെച്ച് സായൂജ്യമടയുമ്പോള്‍ മരിക്കുന്നത് പ്രണയത്തിന്റെ നിഷകളങ്കത തന്നെയല്ലേ എന്നത് എന്റെ മാത്രം സംശയം :)
ബഹുവ്രീഹി- :))
തറവാടി- :)
കൃഷ്- :)
സാന്‍ഡോസ്- ചിത ആളിക്കത്തിക്കാനാ പരിപാടി അല്ലേ :)
പൊതുവാള്- :)
വിശാല- ഇങ്ങനെ കവിതയെഴുതി ‘ഞങ്ങള്‍ മഹാകവികളുടെ’ കഞ്ഞികുടി മുട്ടിക്കരുത് :)
തമനു- അങ്ങനെയൊന്നുമില്ല തമനു... ഇത് ചുമ്മാ ഒരു നേരം പോക്ക്... വേണമെങ്കില്‍ പറയൂ ഒന്നോ രണ്ടോ കവിതകള്‍ കോറിയിട്ട് ഒരു കുറിമാനം ഞാനങ്ങോട്ട് പാര്‍സല്‍ ചെയ്തേക്കാം :) [പൊന്നു തമനൂ, എന്നെയിങ്ങനെ കൊല്ലാകൊല ചെയ്യാതെ :)]
തമനുവിന്റെ ഈ ‘ഒ.ടോ.’ യാണ് മുനീറാടെ അടുത്തൊരു പിടിവള്ളിയായത് :)
ഏറനാടാ- എന്നെയങ്ങട്ട് കൊല്ല് :)
നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)
നല്ല ആശയം,കുറഞ്ഞ വരികളില്‍ പറഞ്ഞിരിക്കുന്നു.പ്രണയമായാലും കമന്റായാലും പിന്നീട് വെക്കരുത്,നാളെ ഒരവസരം കിട്ടിയില്ലെങ്കിലോ
അഭിനന്ദനങ്ങള്‍
പാവം അഗ്ഗ്രജ,നല്ലൊരു ദിവസമായി മരിക്കണ കാര്യം പറഞ്ഞ് അതിനെ പേടിപ്പിച്ചു :)
Pra - Nayam...!!
Manoharam, Ashamsakal...!!
കൊള്ളാം നന്നായീ അഗ്രൂക്കാ
Post a Comment